ആ​ദി​വാ​സി​ക​ളോ​ട് അ​പ​മ​ര്യാ​ദ​യാ​യി പെ​രു​മാ​റി​യതായി പ​രാ​തി
Sunday, February 23, 2020 9:33 PM IST
രാ​ജ​കു​മാ​രി : നാ​യാ​ട്ടു സം​ഘ​ത്തി​ലെ പ്ര​തി​യെ പി​ടി​കൂ​ടാ​നെ​ത്തി​യ വ​ന​പാ​ല​ക​ർ ആ​ദി​വാ​സി​ക​ളോ​ട് അ​പ​മ​ര്യാ​ദ​യാ​യി പെ​രു​മാ​റി​യ​താ​യി പ​രാ​തി .രാ​ജ​കു​മാ​രി പ​ഞ്ചാ​യ​ത്തി​ലെ മ​ഞ്ഞ​കു​ഴി മു​തു​വാ​കു​ടി​യി​ലെ ആ​ദി​വാ​സി​ക​ളാ​ണ് പ​രാ​തി​യു​മാ​യി രം​ഗ​ത്ത് എ​ത്തി​യ​ത്.​
ക​ഴി​ഞ്ഞ ദി​വ​സം പു​ല​ർ​ച്ചെ നാ​ലോ​ടെ പ​രി​ശോ​ധ​ന​ക്ക് എ​ത്തി​യ വ​നം ഉ​ദ്യോ​ഗ​സ്ഥ​ർ ഭീ​ക​രാ​ന്ത​രീ​ഷം സൃ​ഷ്ടി​ക്കു​ക​യാ​യി​രു​ന്നെ​ന്ന് ആ​ദി​വാ​സി​ക​ൾ പ​രാ​തി പ​റ​യു​ന്നു. കു​ടി​ക​ളി​ലെ സ്ത്രീ​ക​ളും കു​ട്ടി​ക​ളും ഇ​തോ​ടെ ഭ​യാ​ശ​ങ്ക​യി​ലു​മാ​യി. ക​ഴി​ഞ്ഞ ര​ണ്ടി​ന് ബോ​ഡി​മെ​ട്ടി​ന് സ​മീ​പം കു​ര​ങ്ങി​ണി വ​ന​മേ​ഖ​ല​യി​ൽ കാ​ട്ടു​പോ​ത്തി​നെ വെ​ടി​വ​ച്ച നാ​യാ​ട്ടു സം​ഘ​വു​മാ​യി ബ​ന്ധ​മു​ള്ള ര​ണ്ട് പേ​രെ വ​നം ഉ​ദ്യോ​ഗ​സ്ഥ​ർ പി​ടി​കൂ​ടി​യി​രു​ന്നു.
രാ​ജ​കു​മാ​രി മ​ഞ്ഞ​ക്കു​ഴി​യി​ൽ താ​മ​സി​ക്കു​ന്ന പ​ള്ളി​ക്കു​ന്ന് സ്വ​ദേ​ശി സു​ധാ​ക​ര​ൻ (32), മ​ഞ്ഞ​ക്കു​ഴി മു​തു​വാ​ക്കു​ടി​യി​ൽ താ​മ​സ​ക്കാ​ര​നാ​യ രാ​ധാ​കൃ​ഷ്ണ​ൻ (29) എ​ന്നി​വ​രെ​യാ​ണ് ചി​ന്ന​ക്ക​നാ​ൽ റേ​ഞ്ച് ഓ​ഫി​സ​ർ വി.​എ​സ്.​സി​നി​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ അ​റ​സ്റ്റ് ചെ​യ്ത​ത് .രാ​ധാ​കൃ​ഷ്ണ​നെ പി​ടി​കൂ​ടാ​ൻ ആ​ദി​വാ​സി കു​ടി​യി​ൽ എ​ത്തി​യ വ​ന​പാ​ല​ക സം​ഘം രാ​ധാ​കൃ​ഷ്ണ​നെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്തി​ട്ടും കു​ടി​യി​ലെ മ​റ്റു വീ​ടു​ക​ളി​ൽ അ​തി​ക്ര​മി​ച്ചു ക​യ​റി സ്ത്രി​ക​ളെ​യും കു​ട്ടി​ക​ളെ​യും ഭീ​ഷ​ണി പെ​ടു​ത്തി​യ​താ​യാ​ണ് ആ​ദി​വാ​സി​ക​ൾ പ​റ​യു​ന്ന​ത്.​കു​ര​ങ്ങി​ണി​യി​ൽ വ​ച്ച് നാ​യാ​ട്ടു സം​ഘ​ത്തി​ന്‍റെ വെ​ടി​യേ​റ്റ കാ​ട്ടു​പോ​ത്തി​ന്‍റെ പ്ര​ത്യാ​ക്ര​മ​ണ​ത്തി​ൽ സം​ഘാം​ഗ​മാ​യ തോ​ണ്ടി​മ​ല സ്വ​ദേ​ശി മാ​രി​യ​പ്പ​ൻ (58) മ​രി​ച്ചി​രു​ന്നു. മാ​രി​യ​പ്പ​നൊ​പ്പം ഉ​ണ്ടാ​യി​രു​ന്ന രാ​ജ​കു​മാ​രി സ്വ​ദേ​ശി​ക​ളാ​യ ക​ണ്ണ​ൻ​കു​ള​ങ്ങ​ര​യി​ൽ സാ​ജു (44), കാ​ര​പ്പി​ള്ളി​യി​ൽ രാ​ജേ​ഷ് (36) എ​ന്നി​വ​രെ ക​ഴി​ഞ്ഞ മൂ​ന്നി​ന് ശാ​ന്ത​ൻ​പാ​റ പോ​ലി​സ് പി​ടി​കൂ​ടി ത​മി​ഴ്നാ​ട് വ​നം വ​കു​പ്പി​ന് കൈ​മാ​റി. സാ​ജു​വി​ന്‍റെ മൊ​ഴി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് സു​ധാ​ക​ര​നെ​യും രാ​ധാ​കൃ​ഷ്ണ​നെ​യും വ​ന​പാ​ല​ക​ർ പി​ടി കൂ​ടി​യ​ത് .
ആ​ദി​വാ​സി​കു​ടി​യി​ൽ അ​സ​മ​യ​ത്തെ​ത്തി പ​രി​ഭ്രാ​ന്തി സൃ​ഷ്ടി​ച്ച വ​നം ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കെ​തി​രെ ന​ട​പ​ടി വേ​ണ​മെ​ന്ന് ആ​വ​ശ്യ​പെ​ട്ട് വി​വി​ധ രാ​ഷ്ട്രീ​യ നേ​താ​ക്ക​ളും രം​ഗ​ത്തെ​ത്തി .