സ്നേ​ഹ​ഭ​വ​ന​ത്തി​ന്‍റെ താ​ക്കോ​ൽ​ദാ​നം ന​ട​ത്തി
Monday, February 24, 2020 10:40 PM IST
രാ​ജാ​ക്കാ​ട്: ചെ​രി​പു​റ​ത്തെ മു​രു​ക​വി​ലാ​സം ജ​യ​രാ​ജ് - പൊ​ന്ന​ത്താ​യി ദ​ന്പ​തി​ക​ൾ​ക്ക് സ്നേ​ഹ​ഭ​വ​നം പൂ​ർ​ത്തി​യാ​ക്കി താ​ക്കോ​ൽ കൈ​മാ​റി.

കാ​ല​പ്പ​ഴ​ക്ക​ത്തി​ൽ മേ​ൽ​ക്കൂ​ര​യും ത​റ​യും ത​ക​ർ​ന്ന് താ​മ​സ​യോ​ഗ്യ​മ​ല്ലാ​തി​രു​ന്ന വീ​ട്ടി​ൽ​നി​ന്നും മാ​റി പ്ലാ​സ്റ്റി​ക് ഷീ​റ്റ് വ​ലി​ച്ചു​കെ​ട്ടി​യ ഷെ​ഡി​ൽ ക​ഴി​ഞ്ഞി​രു​ന്ന വ​യോ​ദ​ന്പ​തി​ക​ളു​ടെ​യും വി​ധ​വ​യാ​യ മ​ക​ളു​ടേ​യും വാ​ർ​ത്ത ദീ​പി​ക​യി​ൽ പ്ര​സി​ദ്ധീ​ക​രി​ച്ച​തി​നേ​തു​ട​ർ​ന്ന് ഇ​ടു​ക്കി രൂ​പ​ത​യും രാ​ജാ​ക്കാ​ട് ഇ​ട​വ​ക​യും ചേ​ർ​ന്ന് വീ​ട് നി​ർ​മി​ച്ചു​ന​ൽ​കു​ക​യാ​യി​രു​ന്നു.

വീ​ടി​ന്‍റെ താ​ക്കോ​ൽ​ദാ​നം ഇ​ടു​ക്കി രൂ​പ​ത മെ​ത്രാ​ൻ മാ​ർ ജോ​ണ്‍ നെ​ല്ലി​ക്കു​ന്നേ​ൽ, രാ​ജാ​ക്കാ​ട് ഇ​ട​വ​ക വി​കാ​രി ഫാ. ​ജോ​ബി വാ​ഴ​യി​ൽ എ​ന്നി​വ​ർ ചേ​ർ​ന്ന് നി​ർ​വ​ഹി​ച്ചു.

ഇ​ട​വ​ക​യി​ലെ ഭ​വ​ന നി​ർ​മാ​ണ ക​മ്മി​റ്റി​യു​ടെ മേ​ൽ​നോ​ട്ട​ത്തി​ൽ മൂ​ന്നു​മാ​സം​കൊ​ണ്ടാ​ണ് വീ​ടി​ന്‍റെ പ​ണി പൂ​ർ​ത്തി​ക​രി​ച്ച് താ​ക്കോ​ൽ കൈ​മാ​റി​യ​ത്.