വ​ന്യ​ജീ​വി ഇ​ട​നാ​ഴി സൃ​ഷ്ടി​ക്കു​ന്ന​തി​നു​ള​ള നീ​ക്കം അ​നു​വ​ദി​ക്കി​ല്ല: ഹൈ​റേ​ഞ്ച് സം​ര​ക്ഷ​ണ സ​മി​തി
Monday, February 24, 2020 10:40 PM IST
ക​ട്ട​പ്പ​ന: ഉ​ടു​ന്പ​ൻ​ചോ​ല താ​ലൂ​ക്ക് കേ​ന്ദ്രീ​ക​രി​ച്ച് ആ​ന​ക​ൾ​ക്കും മ​റ്റു വ​ന്യ​ജീ​വി​ക​ൾ​ക്കും​വേ​ണ്ടി ജ​ന​വാ​സ മേ​ഖ​ല​ക​ളി​ലൂ​ടെ വ​ന്യ​ജീ​വി ഇ​ട​നാ​ഴി സൃ​ഷ്ടി​ക്കു​വാ​നു​ള​ള വ​നം​വ​കു​പ്പി​ന്‍റെ നീ​ക്കം അ​നു​വ​ദി​ക്കി​ല്ലെ​ന്ന്് ഹൈ​റേ​ഞ്ച് സം​ര​ക്ഷ​ണ സ​മി​തി. മ​തി​കെ​ട്ടാ​ൻ ചോ​ല​യും തേ​ക്ക​ടി വ​ന​വും ബ​ന്ധി​പ്പി​ച്ച് ഉ​ടു​ന്പ​ൻ​ചോ​ല​യി​ലെ ജ​ന​വാ​സ മേ​ഖ​ല​ക​ളി​ലൂ​ടെ വ​ന്യ​ജീ​വി ഇ​ട​നാ​ഴി സൃ​ഷ്ടി​ക്കു​ന്ന​തി​ന് കേ​ര​ള ജൈ​വ വൈ​വി​ധ്യ ബോ​ർ​ഡ് ഏ​താ​നും വ​ർ​ഷം​മു​ൻ​പ് ഉ​ടു​ന്പ​ൻ​ചോ​ല ക​മ്യൂ​ണി​റ്റി റി​സ​ർ​വ് പ​ദ്ധ​തി ത​യാ​റാ​ക്കി​യി​രു​ന്നു. ജ​ന​കീ​യ പ്ര​ക്ഷോ​ഭ​ങ്ങ​ളു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ അ​ത് ഉ​പേ​ക്ഷി​ക്കു​ക​യാ​യി​രു​ന്നു.
പെ​രി​യാ​ർ ക​ടു​വ സ​ങ്കേ​ത​ത്തി​ന്‍റെ വ്യാ​പ്തി വ​ർ​ധി​പ്പി​ക്കു​ന്ന​തി​നാ​യി സി​എ​ച്ച്ആ​ർ മേ​ഖ​ല​യി​ലേ​ക്കു​കൂ​ടി പെ​രി​യാ​ർ ടൈ​ഗ​ർ റി​സ​ർ​വ് വ്യാ​പി​പ്പി​ക്കാ​ൻ ശ്ര​മി​ച്ച​പ്പോ​ഴും എ​ച്ച്ആ​ർ​എം​എ​ൽ പ​ദ്ധ​തി​യി​ലൂ​ടെ 16200 ഹെ​ക്ട​ർ കൃ​ഷി​ഭൂ​മി​കൂ​ടി വ​ന​മാ​ക്കി മാ​റ്റു​വാ​ൻ ശ്ര​മി​ച്ച​പ്പോ​ഴും അ​തി​നെ പ്ര​തി​രോ​ധി​ച്ച​താ​ണ്. സി​എ​ച്ച്ആ​ർ മേ​ഖ​ല പൂ​ർ​ണ​മാ​യും വ​ന​മാ​ണെ​ന്ന് വ​രു​ത്തി​ത്തീർ​ക്കു​വാ​നും വ​നം​വ​കു​പ്പ് ആ​വ​ർ​ത്തി​ച്ച് ശ്ര​മി​ച്ചി​രു​ന്നു.
എ​ല്ലാ ശ്ര​മ​ങ്ങ​ളും പ​രാ​ജ​യ​പ്പെ​ട്ട​പ്പോ​ഴാ​ണ് ആ​ന​ത്താ​ര, ആ​ന​പ്പാ​ർ​ക്ക് എ​ന്നീ പേ​രു​ക​ളി​ൽ പു​തി​യ നീ​ക്ക​വു​മാ​യി വ​നം വ​കു​പ്പ് എ​ത്തി​യി​രി​ക്കു​ന്ന​ത്. സ​ർ​ക്കാ​ർ വി​ഷ​യ​ത്തെ ഗൗ​ര​വ​മാ​യി കാ​ണു​ക​യും വ​നം​വ​കു​പ്പി​ന്‍റെ ഇ​ത്ത​രം ജ​ന​ദ്രോ​ഹ പ​ദ്ധ​തി​ക​ൾ​ക്കെ​തി​രേ നി​ല​പാ​ടെ​ടു​ക്കു​ക​യും നി​യ​ന്ത്രി​ക്കു​ക​യും വേ​ണം. ജ​ന​വാ​സ മേ​ഖ​ല​ക​ളി​ലേ​ക്കും കൃ​ഷി​യി​ട​ങ്ങ​ളി​ലേ​ക്കും വ​ന​മേ​ഖ​ല വ്യാ​പി​പ്പി​ക്കു​വാ​നു​ള​ള വ​നം​വ​കു​പ്പി​ന്‍റെ ശ്ര​മ​ത്തി​നെ​തി​രേ എ​ല്ലാ രാ​ഷ്ട്രീ​യ സം​ഘ​ട​ന​ക​ളും ക​ർ​ഷ​ക സം​ഘ​ട​ന​ക​ളും സ​മു​ദാ​യ സം​ഘ​ട​ന​ക​ളും ശ​ക്ത​മാ​യി രം​ഗ​ത്തി​റ​ങ്ങ​ണം.
വ​നം വ​കു​പ്പ് തേ​ക്ക്, അ​ക്കേ​ഷ്യ, യൂ​ക്കാ​ലി തു​ട​ങ്ങി​യ മ​ര​ങ്ങ​ൾ ന​ട്ടു​പി​ടി​പ്പി​ക്കു​ന്ന​തി​നാ​യി പ​ല ക​ന്പ​നി​ക​ൾ​ക്കും പാ​ട്ട​ത്തി​ന് കൊ​ടു​ത്തി​രി​ക്കു​ന്ന വ​ന​ഭൂ​മി ഒ​ഴി​പ്പി​ച്ചെ​ടു​ക്കാ​നും അ​ത് സ്വാ​ഭാ​വി​ക വ​ന​മാ​യി നി​ല​നി​ർ​ത്താ​നും ത​യാ​റാ​ക​ണം. അ​ല്ലാ​തെ ജ​ന​ങ്ങ​ൾ തി​ങ്ങി​പ്പാ​ർ​ക്കു​ന്ന മേ​ഖ​ല​ക​ളി​ലേ​ക്ക് വ​ന​വി​സ്തൃ​തി വ​ർ​ധി​പ്പി​ക്കു​ക​യ​ല്ല വേ​ണ്ട​ത്.
വ​ന്യ​ജീ​വി​ക​ളു​ടെ എ​ണ്ണം പെ​രു​കു​ന്പോ​ൾ അ​ത് നി​യ​ന്ത്രി​ക്കാ​ൻ വി​ക​സി​ത രാ​ജ്യ​ങ്ങ​ളി​ലേ​തു​പോ​ലു​ള്ള പു​തി​യ നി​യ​മ​നി​ർ​മാ​ണ​ത്തി​നും നി​യ​മ ഭേ​ദ​ഗ​തി​ക്കും സ​ർ​ക്കാ​രു​ക​ൾ ത​യാ​റാ​ക​ണം.
ക​സ്തൂ​രി​രം​ഗ​ൻ റി​പ്പോ​ർ​ട്ടി​ൻ​മേ​ൽ അ​ന്തി​മ വി​ജ്ഞാ​പ​നം വ​രു​ന്പോ​ൾ ഇ​ടു​ക്കി ജി​ല്ല​യി​ലെ 46 വി​ല്ലേ​ജു​ക​ളി​ൽ സി​എ​ച്ച്ആ​ർ മേ​ഖ​ല​യും ജ​ന​വാ​സ കേ​ന്ദ്ര​ങ്ങ​ളും ഒ​ഴി​വാ​ക്കി വ​ന​ത്തി​നു​ള​ളി​ൽ മാ​ത്ര​മാ​യി ഇ​എ​സ്എ നി​ജ​പ്പെ​ടു​ത്താ​ൻ കേ​ന്ദ്ര​ത്തി​ൽ സ​മ്മ​ർ​ദം ചെ​ലു​ത്താ​ൻ സം​സ്ഥാ​ന സ​ർ​ക്കാ​രും ജ​ന​പ്ര​തി​നി​ധി​ക​ളും ജാ​ഗ്ര​ത​കാ​ട്ട​ണ​മെ​ന്നും ഹൈ​റേ​ഞ്ച് സം​ര​ക്ഷ​ണ സ​മി​തി നേ​താ​ക്ക​ളാ​യ ജോ​യ്സ് ജോ​ർ​ജ്, ആ​ർ. മ​ണി​ക്കു​ട്ട​ൻ, സി.​കെ. മോ​ഹ​ന​ൻ, മൗ​ല​വി മു​ഹ​മ്മ​ദ് റ​ഫീ​ക് അ​ൽ കൗ​സ​രി എ​ന്നി​വ​ർ ആ​വ​ശ്യ​പ്പെ​ട്ടു.