സ​ർ​ക്കാ​ർ നി​ല​പാ​ടു​ക​ൾ ക​ർ​ഷ​ക വി​രു​ദ്ധം: കേ​ര​ള ജ​ന​പ​ക്ഷം
Monday, February 24, 2020 10:40 PM IST
ക​ട്ട​പ്പ​ന: ഇ​ട​തു​മു​ന്ന​ണി അ​ധി​കാ​ര​ത്തി​ൽ വ​ന്ന​തി​നു​ശേ​ഷം തു​ട​ർ​ച്ച​യാ​യി ക​ർ​ഷ​ക​വി​രു​ദ്ധ നി​ല​പാ​ടു​ക​ൾ സ്വീ​ക​രി​ച്ച് ഉ​ത്ത​ര​വു​ക​ളി​റ​ക്കു​ന്ന​ത് ആ​ശ​ങ്കാ​ജ​ന​ക​മാ​ണെ​ന്നും സ​ർ​ക്കാ​ർ അ​ടി​യ​ന്ത​ര​മാ​യി തി​രു​ത്ത​ലു​ക​ൾ ന​ട​ത്തി ക​ർ​ഷ​ക​രെ സം​ര​ക്ഷി​ക്ക​ണ​മെ​ന്നും കേ​ര​ള ജ​ന​പ​ക്ഷം നേ​താ​ക്ക​ൾ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ ആ​വ​ശ്യ​പ്പെ​ട്ടു.മു​ന്നോ​ക്ക സ​മു​ദാ​യ​ങ്ങ​ളി​ലെ സാ​ന്പ​ത്തി​ക പി​ന്നോ​ക്ക​ക്കാ​ർ​ക്കാ​യു​ള്ള സം​വ​ര​ണ മാ​ന​ദ​ണ്ഡ​ത്തി​ൽ ഇ​ട​തു​സ​ർ​ക്കാ​ർ ക​ർ​ഷ​ക​വി​രു​ദ്ധ നി​ല​പാ​ടാ​ണ് സ്വീ​ക​രി​ച്ച​ത്. രാ​ജ്യ​ത്താ​കെ സം​വ​ര​ണ മാ​ന​ദ​ണ്ഡ​പ്ര​കാ​രം അ​ഞ്ചേ​ക്ക​ർ​വ​രെ കൃ​ഷി​ഭൂ​മി​യു​ള്ള അ​ഞ്ചു​ല​ക്ഷം രൂ​പ​വ​രെ വാ​ർ​ഷി​ക വ​രു​മാ​ന​മു​ള്ള​വ​ർ​ക്ക് സം​വ​ര​ണം ല​ഭ്യ​മാ​കു​ന്പോ​ൾ കേ​ര​ള സ​ർ​ക്കാ​ർ ഭൂ​മി​യു​ടെ അ​ള​വ് ര​ണ്ട​ര​യേ​ക്ക​റാ​യി വെ​ട്ടി​ച്ചു​രു​ക്കി ക​ർ​ഷ​ക​ന് നീ​തി നി​ഷേ​ധി​ക്കു​ക​യാ​ണ്. ഇ​ടു​ക്കി​ക്കു മാ​ത്ര​മാ​യി നി​ർ​മാ​ണ നി​യ​ന്ത്ര​ണ ഉ​ത്ത​ര​വി​റ​ക്കി​യ റ​വ​ന്യു വ​കു​പ്പ് ന​ട​പ​ടി​ക്കെ​തി​രേ ഭ​ര​ണ​പ​ക്ഷ​ത്തു​നി​ന്ന​ട​ക്കം പ്ര​തി​ഷേ​ധം ഉ​യ​ർ​ന്നെ​ങ്കി​ലും ഉ​ത്ത​ര​വി​ൽ ഭേ​ദ​ഗ​തി വ​രു​ത്താ​ൻ സ​ർ​ക്കാ​ർ ത​യാ​റാ​യി​ല്ല. ഏ​ല​പ​ട്ട​യ​ത്തി​ലെ ഭ​വ​ന​നി​ർ​മാ​ണം​വ​രെ നി​രോ​ധി​ച്ച് ഉ​ത്ത​ര​വി​റ​ക്കി ക​ർ​ഷ​ക​രെ ദ്രോ​ഹി​ക്കു​ക​യാ​ണ്. സ​ർ​ക്കാ​റി​ന്‍റെ ക​ർ​ഷ​ക​വി​രു​ദ്ധ സ​മീ​പ​ന​ങ്ങ​ളി​ൽ പ്ര​തി​ഷേ​ധി​ച്ച് പി.​സി. ജോ​ർ​ജ് എം​എ​ൽ​എ മു​ഖ്യ​മ​ന്ത്രി​ക്ക് ക​ത്തു​ന​ൽ​കി​. പ്ര​ശ്ന​പ​രി​ഹാ​രം ഉ​ണ്ടാ​യി​ല്ലെ​ങ്കി​ൽ ബ​ഹു​ജ​ന പ്ര​ക്ഷോ​ഭ​ത്തി​ന് പാർട്ടി നേ​തൃ​ത്വം കൊ​ടു​ക്കു​മെ​ന്ന് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ജോ​ണ്‍​സ​ണ്‍ കൊ​ച്ചു​പ​റ​ന്പ​ൻ, സെ​ക്ര​ട്ട​റി ജി​ജി വാ​ളി​യം​പ്ലാ​ക്ക​ൽ, യു​വ​ജ​ന​പ​ക്ഷം ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ബി​ജു പ​ഴേ​മ​ഠം, നി​യോ​ജ​ക​മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റു​മാ​രാ​യ ഷാ​ജി അ​തി​രു​കു​ള​ങ്ങ​ര, ജോ​സ​ഫ് പ​ഴേ​ട്ട് തു​ട​ങ്ങി​യ​വ​ർ മു​ന്ന​റി​യി​പ്പു​ന​ൽ​കി.