ക​മ്യൂ​ണി​റ്റി സെ​ന്‍റ​ർ തു​റ​ന്നു
Monday, February 24, 2020 10:45 PM IST
വ​ണ്ടി​പ്പെ​രി​യാ​ർ: ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അ​ര​ണ​ക്ക​ൽ എ​സ്റ്റേ​റ്റി​ൽ പു​തു​താ​യി പ​ണി​ക​ഴി​പ്പി​ച്ച ക​മ്യൂ​ണി​റ്റി സെ​ന്‍റ​ർ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ക്ഷേ​മ​കാ​ര്യ ചെ​യ​ർ​പേ​ഴ്സ​ണ്‍ വി​ജ​യ​കു​മാ​രി ഉ​ദ​യ​സൂ​ര്യ​ൻ ഉ​ദ്ഘാ​ട​നം​ചെ​യ്തു. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് വി​വി​ധ പ​ദ്ധ​തി​ക​ളി​ൽ ഉ​ൾ​പ്പെ​ടു​ത്തി 15 ല​ക്ഷം രൂ​പ അ​നു​വ​ദി​ച്ചാ​ണ് ക​മ്യൂ​ണി​റ്റി സെ​ന്‍റ​ർ പ​ണി പൂ​ർ​ത്തീ​ക​രി​ച്ച​ത്.
യോ​ഗ​ത്തി​ൽ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ശാ​ന്തി ഹ​രി​ദാ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ​ഞ്ചാ​യ​ത്തം​ഗം മു​ത്തു​കു​മാ​ർ, അ​സി​സ്റ്റ​ന്‍റ് എ​ൻ​ജി​നീ​യ​ർ വ​ർ​ഗീ​സ് ജോ​സ​ഫ്, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം സെ​ൽ​വ​ത്താ​യി, പ​ഞ്ചാ​യ​ത്ത് വൈ​സ്പ്ര​സി​ഡ​ന്‍റ് എ​സ്.​പി. രാ​ജേ​ന്ദ്ര​ൻ, ഫാ. ​സു​രേ​ഷ് ആ​ന്‍റ​ണി, മു​നി​യ​സ്വാ​മി, റോ​യി ജോ​സ​ഫ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.