മൂ​ല​മ​റ്റം സെ​ന്‍റ് ജോ​ർ​ജ് യു​പി സ്കൂ​ളി​ൽ സ​പ്ത​തി ആ​ഘോ​ഷം
Monday, February 24, 2020 10:48 PM IST
മൂ​ല​മ​റ്റം: സെ​ന്‍റ് ജോ​ർ​ജ് യു​പി സ്കൂ​ൾ സ​പ്ത​തി ആ​ഘോ​ഷ ഉ​ദ്ഘാ​ട​ന​വും വാ​ർ​ഷി​ക​വും 26,27 തീ​യ​തി​ക​ളി​ൽ ന​ട​ത്തും. നാളെ ​രാ​വി​ലെ 9.45ന് ​സ്കൂ​ൾ ലീ​ഡ​ർ അ​ല​ക്സ് റ്റോ​മി പ​താ​ക ഉ​യ​ർ​ത്തും. രാ​വി​ലെ 10ന് ​ന​ട​ക്കു​ന്ന കെ​ജി വി​ഭാ​ഗം വാ​ർ​ഷി​കാ​ഘോ​ഷ​ത്തി​ൽ മൂ​ല​മ​റ്റം ഫൊ​റോ​ന പ​ള്ളി സ​ഹ വി​കാ​രി ഫാ. ​ജോ​സ​ഫ് കു​റു​പ്പ​ശേ​രി​യി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ഇ​ടു​ക്കി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് മെം​ബ​ർ ലീ​ന അ​ഗ​സ്റ്റി​ൻ കി​ഡ്സ് ഫെ​സ്റ്റ് ഉ​ദ്ഘാ​ട​നം ചെ​യ്യും. സി​സ്റ്റ​ർ ബെ​ൻ​സി ക​രോ​ട്ടു​ല​യി​ൽ റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ക്കും. ബി​ജി അ​ല​ക്സ് സ്വാ​ഗ​ത​വും എ​ൽ​സ​മ്മ ജോ​യി ന​ന്ദി​യും പ​റ​യും. 27ന് ​രാ​വി​ലെ 9.15ന് ​സ​ർ​ഗ​ര​ഥ്യ ദൃ​ശ്യ​വി​രു​ന്ന്, 11ന് ​സ​പ്ത​തി ആ​ഘോ​ഷ ഉ​ദ്ഘാ​ട​നം ജോ​സ് കെ.​മാ​ണി എം​പി നി​ർ​വ​ഹി​ക്കും. സ്കൂ​ൾ മാ​നേ​ജ​ർ ഫാ. ​ജോ​ർ​ജ് മ​ണ്ഡ​പ​ത്തി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.
റോ​ഷി അ​ഗ​സ്റ്റി​ൻ എം​എ​ൽ​എ സ​പ്ത​തി സ​ന്ദേ​ശം ന​ൽ​കും. പാ​ലാ രൂ​പ​ത കോ​ർ​പറേ​റ്റ് എ​ഡ്യൂ​ക്കേ​ഷ​ണ​ൽ ഏ​ജ​ൻ​സി സെ​ക്ര​ട്ട​റി ഫാ. ​ബ​ർ​ക്കു​മാ​ൻ​സ് കു​ന്നും​പു​റം മു​ഖ്യ​പ്ര​ഭാ​ഷ​ണ​വും സി.​ഡി. പ്ര​കാ​ശ​ന​വും ന​ട​ത്തും. ഹെ​ഡ്മി​സ്ട്ര​സ് സി​സ്റ്റ​ർ ജെ​സി​യ​മ്മ ജോ​സ​ഫ് റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ക്കും, അ​റ​ക്കു​ളം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ ടോ​മി ജോ​സ​ഫ് കു​ന്നേ​ൽ സം​സ്ഥാ​ന ജേ​താ​ക്ക​ളെ ആ​ദ​രി​ക്കും.
പി​ടി​എ വൈ​സ് പ്ര​സി​ഡ​ന്‍റ് മേ​ഴ്സി ജോ​സ് ത​ര്യ​ൻ ഇ​ല​ഞ്ഞി​ക്ക​ൽ സ്കോ​ള​ർ​ഷി​പ്പ് വി​ത​ര​ണം ന​ട​ത്തും. പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ഉ​ഷ ഗോ​പി​നാ​ഥ്, എ​ഇ​ഒ കെ.​വി. രാ​ജു, സ്റ്റാ​ഫ് പ്ര​തി​നി​ധി ദീ​പ ജോ​ളി എ​ന്നി​വ​ർ പ്ര​സം​ഗി​ക്കും. സി​നി​മാ താ​രം ഹ​ണി റോ​സ് സ​ർ​ഗസാ​യാ​ഹ്നം ഉ​ദ്ഘാ​ട​നം ചെ​യ്യും. പി​ടി​എ പ്ര​സി​ഡ​ന്‍റ് ഫ്രാ​ൻ​സി​സ് ക​രി​ന്പാ​നി സ്വാ​ഗ​ത​വും സ്കൂ​ൾ ലീ​ഡ​ർ ഫെ​റീ​ന മ​നോ​ജ് ന​ന്ദി​യും പ​റ​യും.