സ​മ​ര​പ്ര​ചാ​ര​ണ വാ​ഹ​ന​ജാ​ഥ​യ്ക്ക് തൊ​ടു​പു​ഴ​യി​ൽ സ്വീ​ക​ര​ണം നൽകി
Wednesday, February 26, 2020 10:40 PM IST
തൊ​ടു​പു​ഴ: ബി​ൽ​ഡിം​ഗ് ആ​ൻഡ് റോ​ഡ് വ​ർ​ക്കേ​ഴ്സ് ഫെ​ഡ​റേ​ഷ​ൻ സം​സ്ഥാ​ന ക​മ്മ​ിറ്റി​യു​ടെ സ​മ​ര​പ്ര​ച​ര​ണ വാ​ഹ​ന​ജാ​ഥ​യ്ക്ക് തൊ​ടു​പു​ഴ​യി​ൽ സ്വീ​ക​ര​ണം ന​ൽ​കി. ഡീ​ൻ കു​ര്യാ​ക്കോ​സ് എം​പി ഉ​ദ്ഘാ​ട​നം ചെ​യ്തു.
നി​ർ​മാ​ണ തൊ​ഴി​ലാ​ളി ക്ഷേ​മ പ​ദ്ധ​തി​ക​ൾ ത​ക​ർ​ക്കു​ന്ന​തി​നു​ള്ള ആ​സൂ​ത്രി​ത നീ​ക്ക​ങ്ങ​ളാ​ണ് എ​ൽ​ഡി​എ​ഫ് സ​ർ​ക്കാ​ർ ന​ട​ത്തി​ക്കൊ​ണ്ടി​രി​ക്കു​ന്ന​ത്. തൊ​ഴി​ലെ​ടു​ക്കു​ന്ന​വ​ർ​ക്ക് യാ​തൊ​രു നി​യ​മ​സം​ര​ക്ഷ​ണ​വും ഇ​ല്ലാ​താ​യി​രി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ബി​ആ​ന്‍ഡ് ആ​ർ​ഡ​ബ്ല്യു​എ​ഫ് സ​മ​ര​പ്ര​ച​ാര​ണ ജാ​ഥ​യു​മാ​യി ക​ട​ന്നു​വ​ന്നി​ട്ടു​ള്ള​തെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. സ്വാ​ഗ​ത​സം​ഘം ചെ​യ​ർ​മാ​ൻ കെ.​പി. റോ​യി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
സം​സ്ഥാ​ന ഭാ​ര​വാ​ഹി​ക​ളാ​യ വി.​സി. ആ​ന്‍റ​ണി ബാ​ബു, എ.​എ​ക്സ്. സേ​വ്യ​ർ, ജി​ല്ലാ പ്ര​സി​ഡ​ന്‍റ് എ.​പി. ഉ​സ്മാ​ൻ, സി.​പി. മാ​ത്യു, ജോ​ണ്‍ നെ​ടി​യ​ശാ​ല, കെ.​എം. ജ​ലാ​ലു​ദീ​ൻ, എ​ൻ.​ഐ. ബെ​ന്നി, മ​നോ​ജ് കോ​ക്കാ​ട്ട്, ജാ​ഫ​ർ ഖാ​ൻ മു​ഹ​മ്മ​ദ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.
സോ​മി അ​ഗ​സ്റ്റി​ൻ, ബീ​ന ജോ​ളി, എം.​ഐ. സു​ലൈ​മാ​ൻ, ടി.​പി. ജോ​യി, പി.​ജെ. തോ​മ​സ്, പി. ​പൗ​ലോ​സ് പി.​എം. മു​ഹ​മ്മ​ദ് ഹ​നീ​ഫ്, എ​ൻ.​സി. ആ​ന്‍റ​ണി ബാ​ബു എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. ഉ​ടു​ന്പ​ന്നൂ​രി​ൽ ന​ൽ​കി​യ സ്വീ​ക​ര​ണ​ത്തി​ൽ സോ​മി പു​ളി​ക്ക​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെ​പി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി റോ​യി കെ. ​പൗ​ലോ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു.