ര​ണ്ടു​പ്രാ​വ​ശ്യം വീ​ട​നു​വ​ദി​ച്ചു; പക്ഷേ,നി​ർ​മി​ക്കാ​ൻ അ​നു​മ​തി​യി​ല്ല
Wednesday, February 26, 2020 10:43 PM IST
ചെ​റു​തോ​ണി: എ​ഴു​പ​ത് സെ​ന്‍റ് സ്ഥ​ലം ഉ​ണ്ടെ​ന്ന​കാ​ര​ണ​ത്താ​ൽ അ​നു​വ​ദി​ച്ച വീ​ടു ന​ഷ്ട​പ്പെ​ട്ട വി​ധ​വ​യും രോ​ഗി​യു​മാ​യ വീ​ട്ട​മ്മ അ​ട​ച്ചു​റ​പ്പി​ല്ലാ​ത്ത പ​ടു​താ​ഷെ​ഡി​ൽ അ​ന്തി​യു​റ​ങ്ങു​ന്നു.

ക​മാ​ക്ഷി പ​ഞ്ചാ​യ​ത്തി​ലെ പ്ര​കാ​ശ് ചി​റ​ക്ക​ൽ​പു​ര​യി​ട​ത്തി​ൽ ചി​ന്ന​മ്മ​യാ​ണ് അ​പ​ക​ടാ​വ​സ്ഥ​യി​ലാ​യ വീ​ട്ടി​ൽ താ​മ​സി​ക്കു​ന്ന​ത്.

ഭ​ർ​ത്താ​വ് മ​രി​ച്ച ചി​ന്ന​മ്മ​യ്ക്ക് ര​ണ്ടു​മ​ക്ക​ളു​ണ്ടെ​ങ്കി​ലും അ​വ​ർ വേ​റെ​യാ​ണ് താ​മ​സം.
മൂ​ന്നു​പേ​ർ​ക്കും​കൂ​ടി 70 സെ​ന്‍റ് സ്ഥ​ല​മാ​ണു​ള്ള​ത്. മ​ക്ക​ളു​ടെ വി​ഹി​തം സ്ഥ​ലം എ​ഴു​തി​മാ​റാ​ൻ പ​ണ​മി​ല്ലാ​ത്ത​തി​നാ​ൽ ചി​ന്ന​മ്മ​യു​ടെ പേ​രി​ലാ​ണ്.

സ്വ​ന്തം പേ​രി​ൽ 70 സെ​ന്‍റ് സ്ഥ​ല​മു​ള്ള​തി​നാ​ലാ​ണ് ര​ണ്ടു​ത​വ​ണ വീ​ട് അ​നു​വ​ദി​ച്ചി​ട്ടും ന​ൽ​കാ​ത്ത​ത്.​രോ​ഗി​യാ​യ ഇ​വ​ർ​ക്ക് ജോ​ലി​ക്ക് പോ​കാ​നും ക​ഴി​യു​ന്നി​ല്ല.സാ​ങ്കേ​തി​ക കാ​ര​ണ​ങ്ങ​ൾ പ​റ​ഞ്ഞ് ഒ​ഴി​വാ​ക്കാ​തെ അ​നു​വ​ദി​ച്ച വീ​ട് ത്രേ​സ്യാ​മ്മ​ക്ക് എ​ത്ര​യും വേ​ഗം ന​ൽ​ക​ണ​മെ​ന്ന് അ​യ​ൽ​വാ​സി​ക​ളും ആ​വ​ശ്യ​പ്പെ​ട്ടു.