ക​ല​യു​ടെ പൂ​ര​ത്തി​ന് ഇ​ന്ന് തി​രി​തെ​ളി​യും
Wednesday, February 26, 2020 10:43 PM IST
തൊ​ടു​പു​ഴ: അ​ഞ്ചു രാ​പ്പ​ക​ലു​ക​ൾ തൊ​ടു​പു​ഴ​യി​ൽ ക​ല​യു​ടെ പൂ​ര​ക്കാ​ഴ്ച​ക​ൾ നി​റ​ച്ച് എം.​ജി സ​ർ​വ​ക​ലാ​ശാ​ല ക​ലോ​ത്സ​വം - ആ​ർ​ട്ടി​ക്കി​ൾ 14ന് ​അ​ൽ​അ​സ്ഹ​ർ കോ​ള​ജി​ൽ ഇ​ന്നു തി​രി തെ​ളി​യും. വി​വി​ധ മ​ൽ​സ​ര​യി​ന​ങ്ങ​ൾ അ​ര​ങ്ങേ​റു​ന്ന എ​ട്ടു വേ​ദി​ക​ളും ക​ലാ പ്ര​തി​ഭ​ക​ളെ വ​ര​വ​ൽ​ക്കാ​ൻ സ​ജ്ജ​മാ​യി​ക്ക​ഴി​ഞ്ഞു.
ഇ​ന്ന് വൈ​കു​ന്നേ​രം 3.30ന് ​മ​ന്ത്രി കെ.​ടി.​ജ​ലീ​ൽ ഉ​ദ്ഘാ​ട​നം ചെ​യ്യും. സം​ഘാ​ട​ക സ​മി​തി ചെ​യ​ർ​മാ​ൻ മ​ന്ത്രി എം.​എം മ​ണി അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. എം.​ജി സ​ർ​വ​ക​ലാ​ശാ​ല വൈ​സ്ചാ​ൻ​സ​ല​ർ ഡോ.​സാ​ബു തോ​മ​സ് മു​ഖ്യാ​തി​ഥി​യാ​കും.
192 കോ​ളേ​ജു​ക​ളി​ൽ നി​ന്നും 13000-ളം ​വി​ദ്യാ​ർ​ഥി​ക​ളാ​ണ് ക​ലോ​ൽ​സ​വ​ത്തി​ൽ പ​ങ്കെ​ടു​ക്കു​ന്ന​ത്. ക​ലോ​ൽ​സ​വ ച​രി​ത്ര​ത്തി​ൽ ആ​ദ്യ​മാ​യി ട്രാ​ൻ​സ്ജ​ൻ​ഡേ​ഴ്സും വി​വി​ധ​യി​ന​ങ്ങ​ളി​ൽ മ​ൽ​സ​രാ​ർ​ഥി​ക​ളാ​യി എ​ത്തു​ന്നു​ണ്ട്. വി​വി​ധ ജി​ല്ല​ക​ളി​ൽ നി​ന്നു​ള്ള മ​ൽ​സ​രാ​ർ​ഥി​ക​ൾ ഇ​ന്നു രാ​വി​ലെ മു​ത​ൽ ക​ലോ​ൽ​സ​വ ന​ഗ​രി​യി​ൽ എ​ത്തി​ത്തു​ട​ങ്ങും.
ഇ​വ​രെ വ​ര​വേ​ൽ​ക്കു​ന്ന​തി​നു​ള്ള ഒ​രു​ക്ക​ങ്ങ​ൾ കോ​ള​ജി​ൽ പൂ​ർ​ത്തി​യാ​യി.