ക​ഞ്ഞി​ക്കു​ഴി വി​ല്ലേ​ജി​ൽ പ​ട്ട​യം ന​ൽ​കു​ന്ന​തി​ന് സ​ർ​വേ ആ​രം​ഭി​ച്ചു
Wednesday, February 26, 2020 10:43 PM IST
ചെ​റു​തോ​ണി : ക​ഞ്ഞി​ക്കു​ഴി വി​ല്ലേ​ജി​ലെ പ​ട്ട​യ​മി​ല്ലാ​ത്ത കൃ​ഷി ഭൂ​മി​ക​ൾ​ക്കു​കൂ​ടി പ​ട്ട​യം ന​ൽ​കു​ന്ന​തി​നാ​യി 47-ാം ന​ന്പ​ർ ബ്ലോ​ക്കി​ലെ സ​ർ​വേ ന​ട​പ​ടി​ക​ൾ ആ​രം​ഭി​ച്ചു. ക​ഞ്ഞി​ക്കു​ഴി ടൗ​ണ്‍, പ​ഴ​യ​രി​ക്ക​ണ്ടം, മൈ​ല​പ്പു​ഴ, പു​ന്ന​യാ​ർ, വ​രി​ക്ക​മു​ത്ത​ൻ, വെ​ണ്‍​മ​ണി ഉ​ൾ​പ്പെ​ടെ​യു​ള്ള മേ​ഖ​ല​ക​ളി​ക​ൾ പ​ട്ട​യം ന​ൽ​ക​ത്ത​ക്ക​വി​ധ​മാ​ണ് ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​ന്ന​ത്. ഇ​തി​നാ​യി ര​ണ്ട് സ​ർ​വേ ടീ​മു​ക​ളെ​യാ​ണ് നി​യോ​ഗി​ച്ചി​ട്ടു​ള്ള​ത്.
ഏ​പ്രി​ൽ 30 ന​കം ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കി മെ​യ് മാ​സ​ത്തോ​ടെ പ​ട്ട​യ​മേ​ള സം​ഘ​ടി​പ്പി​ച്ച് പ​ട്ട​യം ന​ൽ​കാ​നാ​കു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് അ​തി​കൃ​ത​ർ. സ​ർ​വേ ന​ട​പ​ടി​ക​ൾ​ക്കു​മു​ന്നോ​ടി​യാ​യി ക​ഞ്ഞി​ക്കു​ഴി​യി​ൽ വി​ളി​ച്ചു​ചേ​ർ​ത്ത സ​ർ​വ​ക​ക്ഷി യോ​ഗ​ത്തി​ൽ ജ​ന​പ്ര​തി​നി​ധി​ക​ളും വി​വി​ധ രാ​ഷ്ട്രീ​യ നേ​താ​ക്ക​ളും പ​ങ്കെ​ടു​ത്ത് കൂ​ട്ടാ​യ സ​ഹ​ക​ര​ണം ഉ​റ​പ്പാ​ക്കി.
നി​ര​വ​ധി വ​ർ​ഷ​ങ്ങ​ളാ​യി നി​യ​മ​സ​ഭ​യ്ക്ക് അ​ക​ത്തും പു​റ​ത്തും നി​ര​ന്ത​രം ആ​വ​ശ്യ​പ്പെ​ടു​ന്ന ക​ഞ്ഞി​ക്കു​ഴി​യി​ലെ പ​ട്ട​യം സം​ബ​ന്ധി​ച്ച് അ​നു​കൂ​ല​മാ​യ ന​ട​പ​ടി സ്വീ​ക​രി​ച്ച സം​സ്ഥാ​ന സ​ർ​ക്കാ​രി​നെ റോ​ഷി അ​ഗ​സ്റ്റി​ൻ എം​എ​ൽ​എ അ​ഭി​ന​ന്ദി​ച്ചു.1964 ച​ട്ട​പ്ര​കാ​ര​മു​ള്ള പ​ട്ട​യ​ങ്ങ​ളാ​ണ് ഇ​വി​ടെ ന​ൽ​കു​ക. സ​ർ​വ​ക​ക്ഷി യോ​ഗ​ത്തി​ൽ റോ​ഷി അ​ഗ​സ്റ്റി​ൻ എം​എ​ൽ​എ, കെ ​എ​സ്ആ​ർ​ടി​സി. ഡ​യ​റ​ക്ട​ർ ബോ​ർ​ഡം​ഗം സി.​വി. വ​ർ​ഗീ​സ്, പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് രാ​ജേ​ശ്വ​രി രാ​ജ​ൻ, ആ​ഗ​സ്തി അ​ഴ​ക​ത്ത്, ഡെ​പ്യൂ​ട്ടി ക​ള​ക്ട​ർ എ​സ്.​ഹ​രി​കു​മാ​ർ, സ​ർ​വേ ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ എ.​എ.​രാ​ജ​ൻ, സ​ർ​വേ സൂ​പ്ര​ണ്ട് അ​ബ്ദു​ൾ ക​ലാം ആ​സാ​ദ്, ഇ​ടു​ക്കി ത​ഹ​സി​ൽ​ദാ​ർ വി​ൻ​സെ​ന്‍റ് ജോ​സ​ഫ്, ഹെ​ഡ് സ​ർ​വേ​യ​ർ ചെ​റു​പു​ഷ്പം, എ​ൻ.​കെ. പ്രി​യ​ൻ, ജോ​സ് ഉൗ​ര​ക്കാ​ട്ടി​ൽ, മ​നോ​ഹ​ർ ജോ​സ​ഫ്, എം.​കെ. ച​ന്ദ്ര​ൻ​കു​ഞ്ഞ്, ത​ങ്ക​ച്ച​ൻ വ​ട​ക്കേ​ൽ, പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ ടോ​മി കു​ന്നേ​ൽ, മോ​ളി ഗീ​വ​ർ​ഗീ​സ്, ബി​ജു കാ​നം തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.