ഇ​ടു​ക്കി​യി​ൽ 3846 ഇ​ര​ട്ട വോ​ട്ടു​ക​ൾ ഉ​ണ്ടെ​ന്ന് ടി​ക്കാ​റാം മീ​ണ
Wednesday, February 26, 2020 10:44 PM IST
കു​മ​ളി: കു​ട്ട​നാ​ട് ഉ​പ​തെ​രെ​ഞ്ഞെ​ടു​പ്പ് ഏ​പ്രി​ലി​ൽ ന​ട​ത്താ​നാ​ണ് സാ​ധ്യ​ത​യെ​ന്നും കേ​ന്ദ്ര ഇ​ല​ക്ഷ​ൻ ക​മ്മീ​ഷ​നാ​ണ് തീ​രു​മാ​ന​മെ​ടു​ക്കേ​ണ്ട​തെ​ന്നും സം​സ്ഥാ​ന ചീ​ഫ് ഇ​ല​ക്ട്ര​ൽ ഓ​ഫീ​സ​ർ ടി​ക്കാ​റാം മീ​ണ. വ​ർ​ഷാ​വ​സാ​നം ക​ണ​ക്കി​ലെ​ടു​ത്താ​ണ് ഈ ​സൂ​ച​ന​യെ​ന്നും ടി​ക്കാ​റാം പ​റ​ഞ്ഞു. തേ​ക്ക​ടി​യി​ൽ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രോ​ട് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദേ​ഹം. ഇ​ടു​ക്കി​യി​ൽ ആ​കെ 3846 ഇ​ര​ട്ട വോ​ട്ടു​ക​ൾ ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. ഇ​ടു​ക്കി​നി​യോ​ജ​ക മ​ണ്ഡ​ലം - 1075, തൊ​ടു​പു​ഴ -797, ദേ​വി​കു​ളം - 609, ഉ​ടു​ന്പ​ൻ​ചോ​ല - 714, പീ​രു​മേ​ട് - 646 എ​ന്നി​ങ്ങ​നെ​യാ​ണ് ക​ണ​ക്ക്. കേ​ര​ള​ത്തി​ലും ത​മി​ഴ്നാ​ട്ടി​ലു​മാ​യി വോ​ട്ടു​ള്ള​വ​രെ ക​ണ്ടെ​ത്തു​ന്ന​തി​ന് തേ​നി ക​ള​ക്ട​റു​മാ​യി ജി​ല്ലാ ക​ള​ക്ട​ർ ബ​ന്ധ​പ്പെ​ടു​ന്നു​ണ്ട്. തേ​നി ജി​ല്ല​യി​ൽ ഇ​ര​ട്ട വോ​ട്ടു​ള്ള 70 പേ​രു​ടെ വോ​ട്ടു​ക​ൾ മ​ര​വി​പ്പി​ച്ചി​ട്ടു​ണ്ട്. കൂ​ടു​ത​ൽ ന​ട​പ​ടി​ക​ൾ ത​മി​ഴ്നാ​ട് സ​ർ​ക്കാ​രാ​ണ് തീ​രു​മാ​നി​ക്കേ​ണ്ട​ത്. കേ​ര​ള​ത്തി​ലേ​യും ത​മി​ഴ്നാ​ട്ടി​ലേ​യും ഇ​ര​ട്ട വോ​ട്ട​ർ​മാ​ർ​ക്കെ​തി​രെ ക്രി​മി​ന​ൽ കു​റ്റം ചു​മ​ത്തും. ഇ​ട​മ​ല​ക്കു​ടി​യി​ൽ യാ​ത്രാ ക്ലേ​ശ​മു​ള്ള​തി​നാ​ൽ കാ​സ്റ്റിം​ഗ് വോ​ട്ട് സൗ​ക​ര്യ​മേ​ർ​പ്പെ​ടു​ത്തു​മെ​ന്നും ടി​ക്കാ​റാം പ​റ​ഞ്ഞു. ജി​ല്ലാ ക​ള​ക്ട​ർ എ​ച്ച്. ദി​നേ​ശ​ൻ, ഇ​ല​ക്ഷ​ൻ ഡെ​പ്യൂ​ട്ടി ക​ള​ക്ട​ർ എം.​എ​ൻ. ര​തി എ​ന്നി​വ​രും പ​ങ്കെ​ടു​ത്തു.