ലോ​റി മ​റി​ഞ്ഞ് ഡ്രൈ​വ​ർ​ക്കും ബൈ​ക്ക് യാ​ത്ര​ക്കാ​ര​നും പ​രി​ക്ക്
Thursday, February 27, 2020 10:46 PM IST
ക​ട്ട​പ്പ​ന: ക​ട്ട​പ്പ​ന ഇ​ര​ട്ട​യാ​ർ റോ​ഡി​ൽ ലോ​റി മ​റി​ഞ്ഞ് ഡ്രൈ​വ​ർ​ക്കും ഇ​രു​ച​ക്ര വാ​ഹ​ന യാ​ത്രി​ക​നും പ​രി​ക്ക്. ലോ​റി ഡ്രൈ​വ​ർ ബ്ലെ​സ​ൻ​മോ​ൻ, ബൈ​ക്ക് യാ​ത്രി​ക​നാ​യ ഹാ​രി​ഷ് എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. ഇ​ര​ട്ട​യാ​ർ റോ​ഡി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന വ്യാ​പാ​ര സ്ഥാ​പ​ന​ത്തി​ലേ​ക്ക് ഭ​ക്ഷ്യ ഉ​ത്പ​ന്ന​ങ്ങ​ളു​മാ​യി വ​ന്ന ലോ​റി​യാ​ണ് മ​റി​ഞ്ഞ​ത്. സ്ഥാ​പ​ന​ത്തി​നു​സ​മീ​പം പാ​ർ​ക്കു​ചെ​യ്യാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ ബ്രേ​ക്ക് ന​ഷ്ട​പ്പെ​ടു​ക​യും തു​ട​ർ​ന്ന് സ​മീ​പ​ത്തെ മ​തി​ൽ ത​ക​ർ​ത്ത് ലോ​റി റോ​ഡി​ൽ വ​ട്ടം മ​റി​യു​ക​യു​മാ​യി​രു​ന്നു. ത​ക​ർ​ന്ന മ​തി​ലി​ന്‍റെ ഭാ​ഗ​ങ്ങ​ൾ വീ​ണാ​ണ് ബൈ​ക്ക് യാ​ത്രി​ക​ന് പ​രി​ക്കേ​റ്റ​ത്. സ​മീ​പ​ത്തു​ണ്ടാ​യി​രു​ന്ന ബൈ​ക്കി​നും ഒ​രു കാ​റി​നും കേ​ടു​പാ​ടു​ക​ൾ സം​ഭ​വി​ച്ചു.

ലോ​റി റോ​ഡി​ൽ വ​ട്ടം മ​റി​ഞ്ഞ​തി​നേ​തു​ട​ർ​ന്ന് ക​ട്ട​പ്പ​ന ഇ​ര​ട്ട​യാ​ർ റോ​ഡി​ൽ ഒ​ന്ന​ര​മ​ണി​ക്കൂ​റോ​ളം ഗ​താ​ഗ​തം മു​ട​ങ്ങി. അ​ഗ്നി​ശ​മ​ന സേ​ന ക​ട്ട​പ്പ​ന സ്റ്റേ​ഷ​ൻ ഓ​ഫീ​സ​ർ സി.​കെ. സ​ന്തോ​ഷ് കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് നേ​തൃ​ത്വം​ന​ൽ​കി. അ​പ​ക​ട​ത്തേ​തു​ട​ർ​ന്ന് റോ​ഡി​ൽ പ​ര​ന്ന ഓ​യി​ലും ഡീ​സ​ലും അ​ഗ്നി​ശ​മ​ന സേ​ന നീ​ക്കം​ചെ​യ്തു.