കു​ടും​ബ​ശ്രീ അ​യ​ൽ​കൂ​ട്ട​ങ്ങ​ൾ​ക്ക് പ​ലി​ശ സ​ബ്സി​ഡി
Thursday, February 27, 2020 10:46 PM IST
ഇ​ടു​ക്കി: ജി​ല്ല​യി​ൽ ആ​ർ​കെഎൽ​എ​സ് പ​ദ്ധ​തി​പ്ര​കാ​രം 578 അ​യ​ൽ​ക്കൂ​ട്ട​ങ്ങ​ളി​ലാ​യി 1047 അം​ഗ​ങ്ങ​ൾ​ക്ക് ല​ഭ്യ​മാ​ക്കി​യ ഒ​രു​കോ​ടി പ​തി​നാ​ല് ല​ക്ഷം രൂ​പ വാ​യ്പ​യു​ടെ ആ​ദ്യ​ഗ​ഡു പ​ലി​ശ​സ​ബ്സി​ഡി​യാ​യി 70 ല​ക്ഷം രൂ​പ അ​നു​വ​ദി​ച്ചു. 29-ന് ​ചെ​റു​തോ​ണി ക​രാ​ർ ഭ​വ​നി​ൽ വൈ​ദ്യു​തി മ​ന്ത്രി എം. ​എം. മ​ണി സ​ബ്സി​ഡി വി​ത​ര​ണ​ത്തി​ന്‍റെ ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ക്കും. അ​യ​ൽ​ക്കൂ​ട്ട​ങ്ങ​ൾ ബാ​ങ്കി​ൽ തി​രി​ച്ച​ട​യ്ക്കു​ന്ന മാ​സ​ത്ത​വ​ണ​യി​ൽ ഉ​ൾ​പ്പെ​ട്ടി​ട്ടു​ള്ള വ​ർ​ഷ​ത്തെ പ​ലി​ശ​ത്തു​ക​യാ​ണ് സ​ബ്സി​ഡി​യാ​യി ഓ​രോ വ​ർ​ഷ​വും തി​രി​കെ അ​യ​ൽ​ക്കൂ​ട്ട​ങ്ങ​ൾ​ക്ക് ന​ൽ​കു​ന്ന​ത്. അ​യ​ൽ​ക്കൂ​ട്ട​ങ്ങ​ളു​ടെ ജ​നു​വ​രി വ​രെ​യു​ള്ള തി​രി​ച്ച​ട​വ് അ​ടി​സ്ഥാ​ന​മാ​ക്കി തി​രി​ച്ച​ട​വ് കൃ​ത്യ​മാ​ണെ​ങ്കി​ൽ അ​യ​ൽ​ക്കൂ​ട്ട​ങ്ങ​ളു​ടെ സേ​വിം​ഗ്സ് അ​ക്കൗ​ണ്ടി​ലേ​ക്കും വാ​യ്പ തി​രി​ച്ച​ട​വി​ൽ മു​ട​ക്കം​വ​ന്നി​ട്ടു​ള്ള സാ​ഹ​ച​ര്യ​ത്തി​ൽ അ​യ​ൽ​ക്കൂ​ട്ട​ങ്ങ​ളു​ടെ വാ​യ്പാ അ​ക്കൗ​ണ്ടി​ലേ​ക്കും ആ​യി​രി​ക്കും ഇ​പ്പോ​ൾ പ​ലി​ശ സ​ബ്സി​ഡി തു​ക അ​നു​വ​ദി​ക്കു​ന്ന​ത്. ഓ​ണ്‍ ലൈ​ൻ ട്രാ​ൻ​സ്ഫ​ർ സം​വി​ധാ​നം സാ​ധ്യ​മാ​യി​ട്ടു​ള്ള ബാ​ങ്കു​ക​ളി​ൽ അ​ക്കൗ​ണ്ടു​ളി​ലേ​ക്ക് നേ​രി​ട്ടും മ​റ്റു ബാ​ങ്കു​ക​ളി​ൽ ബാ​ങ്ക് മേ​നേ​ജ​ർ/ സെ​ക്ര​ട്ട​റി വ​ഴി​യും തു​ക വി​ത​ര​ണം ചെ​യ്യും.
പ്ര​ള​യ​ക്കെ​ടു​തി​യി​ൽ ന​ഷ്ട​മാ​യ വീ​ട്ടു​പ​ക​ര​ണ​ങ്ങ​ളും ഉ​പ​ജീ​വ​ന മാ​ർ​ഗ​ങ്ങ​ളും വീ​ണ്ടെ​ടു​ക്കു​ന്ന​തി​ന് അ​യ​ൽ​ക്കൂ​ട്ട അം​ഗ​ങ്ങ​ളാ​യ വ​നി​ത​ക​ൾ​ക്ക് സാ​ന്പ​ത്തി​ക പി​ന്തു​ണ ന​ൽ​കു​ന്ന​തി​ന് സം​സ്ഥാ​ന സ​ർ​ക്കാ​ർ വി​ഭാ​വ​നം​ചെ​യ്ത സ​ഹാ​യ പ​ദ്ധ​തി​യാ​ണ് റീ​സ​ർ​ജ​ന്‍റ് കേ​ര​ള ലോ​ണ്‍ സ്കീം. ​ഒ​രു കു​ടും​ബ​ശ്രീ അം​ഗ​ത്തി​ന് ഒ​രു​ല​ക്ഷം രൂ​പ​വ​രെ പ​ലി​ശ​ര​ഹി​ത വാ​യ്പ ല​ഭി​ക്കും.