റോ​ഡ് ശോ​ച്യാ​വ​സ്ഥ​യ്ക്കു കാ​ര​ണം ക​രാ​റു​കാ​ര​നെ​ന്ന്
Thursday, February 27, 2020 10:51 PM IST
നെ​ടു​ങ്ക​ണ്ടം: നെ​ടു​ങ്ക​ണ്ടം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ആ​റാം വാ​ർ​ഡി​ലെ തി​രു​വ​ല്ലാ​പ​ടി - ഇ​ല്ലി​ക്കാ​നം റോ​ഡി​ന്‍റെ ശോ​ച​നീ​യാ​വ​സ്ഥ​യ്ക്ക് കാ​ര​ണം ക​രാ​റു​കാ​ര​ന്‍റെ അ​നാ​സ്ഥ​യാ​ണെ​ന്ന് വാ​ർ​ഡ് മെ​ന്പ​ർ അ​ജീ​ഷ് മു​തു​കു​ന്നേ​ൽ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ ആ​രോ​പി​ച്ചു.
റോ​ഡ് ത​ക​ർ​ന്നു​കി​ട​ക്കു​ന്ന​ത് വാ​ർ​ഡ് മെ​ന്പ​റു​ടെ കെ​ടു​കാ​ര്യ​സ്ഥ​ത മൂ​ല​മാ​ണെ​ന്നു​ള്ള പ്ര​ചാ​ര​ണം രാ​ഷ്ട്രീ​യ പ്രേ​രി​ത​മാ​ണ്. എ​ട്ടു​ല​ക്ഷം രൂ​പ ചെ​ല​വി​ൽ ഈ ​റോ​ഡി​ന്‍റെ പു​ന​ർ​നി​ർ​മാ​ണ​ത്തി​നു​ള്ള ന​ട​പ​ടി​ക​ളെ​ല്ലാം നാ​ലു​മാ​സം​മു​ന്പേ പൂ​ർ​ത്തീ​ക​രി​ച്ച​താ​ണ്. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി ഡി​സം​ബ​റി​ൽ ക​രാ​റി​ൽ ഒ​പ്പു​വ​ച്ചി​രു​ന്നു.
എ​ന്നാ​ൽ വാ​ർ​ഡി​ലെ​ത​ന്നെ ചി​ല രാ​ഷ്ട്രീ​യ ഇ​ട​പെ​ട​ലു​ക​ൾ​മൂ​ലം ക​രാ​റു​കാ​ര​ൻ ജോ​ലി​ക​ൾ വൈ​കി​പ്പി​ക്കു​ക​യാ​ണ്. ഈ ​ക​രാ​റു​കാ​ര​നെ ക​രി​ന്പ​ട്ടി​ക​യി​ൽ പെ​ടു​ത്ത​ണ​മെ​ന്ന് പ​ഞ്ചാ​യ​ത്തു ക​മ്മി​റ്റി​യി​ൽ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്ന​താ​യും അ​ജീ​ഷ് പ​റ​ഞ്ഞു. വാ​ർ​ഡി​ൽ ത​ന്‍റെ കാ​ല​യ​ള​വി​ലാ​ണ് റോ​ഡു​ക​ൾ എ​ല്ലാം ന​വീ​ക​രി​ച്ച​ത്. ന​വീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ബാ​ക്കി​യു​ള്ള റോ​ഡു​ക​ൾ​ക്ക് ഇ​ത്ത​വ​ണ ഫ​ണ്ടും അ​നു​വ​ദി​ച്ചി​ട്ടു​ണ്ട്. നി​ല​വി​ൽ പ​തി​ന​ഞ്ച് ല​ക്ഷ​ത്തോ​ളം രൂ​പ​യു​ടെ വി​ക​സ​ന​ത്തി​ന് അ​നു​മ​തി ല​ഭി​ച്ചി​ട്ടു​ണ്ട്.
ഈ ​വ​സ്തു​ത നി​ല​നി​ൽ​ക്കേ തെ​ര​ഞ്ഞെ​ടു​പ്പ് മു​ന്നി​ൽ​ക​ണ്ടാ​ണ് യു​ഡി​എ​ഫ് ക​ള്ള​പ്ര​ചാ​ര​ണ​ങ്ങ​ൾ ന​ട​ത്തു​ന്ന​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. സി​പി​എം ലോ​ക്ക​ൽ സെ​ക്ര​ട്ട​റി ജ​യ​ൻ, സി​പി​ഐ ലോ​ക്ക​ൽ ക​മ്മ​റ്റി​യം​ഗം പി.​ടി. ജോ​ണ്‍​സ​ണ്‍, ബി​ന്ദു പ്ര​കാ​ശ്, അ​ബ്ദു​ൾ റ​ഹ്മാ​ൻ എ​ന്നി​വ​രും പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു.