ക​സ്റ്റ​ഡി​യി​ലാ​യ തൊ​ഴി​ലാ​ളി​ക​ൾ അ​ഞ്ചു​ദി​വ​സ​മാ​യി ലോ​റി​ക്കു​ള്ളി​ൽ
Thursday, March 26, 2020 10:18 PM IST
നെ​ടു​ങ്ക​ണ്ടം: ജി​ല്ലാ ക​ള​ക്ട​റു​ടെ നി​രോ​ധ​നം ലം​ഘി​ച്ച് കു​ഴ​ൽ​കി​ണ​ർ നി​ർ​മി​ച്ച സം​ഭ​വ​ത്തി​ൽ റ​വ​ന്യു വ​കു​പ്പ് പി​ടി​കൂ​ടി​യ ത​മി​ഴ്നാ​ട് സ്വ​ദേ​ശി​ക​ളാ​യ 10 തൊ​ഴി​ലാ​ളി​ക​ൾ അ​ഞ്ചു​ദി​വ​സ​മാ​യി ലോ​റി​ക്കു​ള്ളി​ൽ. നെ​ടു​ങ്ക​ണ്ട​ത്ത് പ​ഴ​യ താ​ലൂ​ക്ക് ഓ​ഫി​സ് പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന കെ​ട്ടി​ട​ത്തി​ന്‍റെ മു​ന്നി​ലാ​ണ് ലോ​റി​ക്കു​ള്ളി​ൽ 10 തൊ​ഴി​ലാ​ളി​ക​ൾ സ്വ​ന്തം നാ​ട്ടി​ലേ​ക്കു പോ​കാ​നാ​കാ​തെ ക​ഴി​യു​ന്ന​ത്.
തേ​നി പെ​രി​യ​കു​ളം സ്വ​ദേ​ശി​യു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ലോ​റി​ക​ളാ​ണ് ക​ഴി​ഞ്ഞ ഞാ​യ​റാ​ഴ്ച റ​വ​ന്യു വി​ഭാ​ഗം പി​ടി​കൂ​ടി​യ​ത്. കൂ​ട്ടാ​ർ - ക​രു​ണാ​പു​രം റൂ​ട്ടി​ൽ നി​യ​ന്ത്ര​ണ​ങ്ങ​ൾ അ​വ​ഗ​ണി​ച്ച് സ്വ​കാ​ര്യ വ്യ​ക്തി​യു​ടെ ഭൂ​മി​യി​ൽ കു​ഴ​ൽ​കി​ണ​ർ നി​ർ​മി​ക്കു​ന്ന​താ​യി ജി​ല്ലാ ക​ള​ക്ട​ർ​ക്ക് ല​ഭി​ച്ച പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ലോ​റി​ക​ൾ പി​ടി​ച്ചെ​ടു​ത്ത​ത്.
ജി​ല്ല​യി​ൽ 110 എം​എം വ​ലി​പ്പ​ത്തി​ൽ 150 മീ​റ്റ​റി​ൽ കൂ​ടു​ത​ൽ ആ​ഴ​ത്തി​ൽ കു​ഴ​ൽ കി​ണ​ർ നി​ർ​മി​ക്കു​ന്ന​തി​ന് ഭൂ​ഗ​ർ​ഭ​ജ​ല വ​കു​പ്പി​ന്‍റെ മു​ൻ​കൂ​ർ അ​നു​മ​തി വേ​ണ​മെ​ന്ന് ജി​ല്ലാ ക​ള​ക്ട​ർ ഉ​ത്ത​ര​വി​റ​ക്കി​യി​രു​ന്നു. ഉ​ത്ത​ര​വ് മ​റി​ക​ട​ന്ന് 215 മീ​റ്റ​ർ ആ​ഴ​ത്തി​ലാ​ണ് സ്വ​കാ​ര്യ വ്യ​ക്തി​ക്കാ​യി കു​ഴ​ൽ​കി​ണ​ർ നി​ർ​മി​ച്ച​ത്.
പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ കു​ഴ​ൽ​കി​ണ​ർ നി​ർ​മി​ക്കു​ന്ന ലോ​റി​യും പൈ​പ്പു​ക​ളും മ​റ്റ​നു​ബ​ന്ധ സാ​ധ​ന​ങ്ങ​ളു​മാ​യി എ​ത്തി​യ മ​റ്റൊ​രു ലോ​റി​യും പി​ടി​കൂ​ടി​യി​രു​ന്നു. പി​ടി​കൂ​ടി​യ ലോ​റി​ക​ൾ നെ​ടു​ങ്ക​ണ്ടം താ​ലൂ​ക്ക് ഓ​ഫീ​സി​ലേ​ക്ക് മാ​റ്റി​യി​രു​ന്നു. ഭൂ​ഗ​ർ​ഭ​ജ​ല വ​കു​പ്പ് പ​രി​ശോ​ധ​ന ന​ട​ത്തി തീ​രു​മാ​നി​ക്കു​ന്ന പി​ഴ ഒ​ടു​ക്കി​യ​തി​നു​ശേ​ഷ​മേ ലോ​റി​ക​ൾ വി​ട്ടു​ന​ൽ​കൂ. ജ​ന​ത ക​ർ​ഫ്യൂ ലം​ഘി​ച്ച​തി​ന് കു​ഴ​ൽ​കി​ണ​ർ നി​ർ​മാ​ണ തൊ​ഴി​ലാ​ളി​ക​ൾ​ക്കെ​തി​രേ ന​ട​പ​ടി​യെ​ടു​ക്കാ​ൻ ജി​ല്ലാ ക​ള​ക്ട​ർ ക​ന്പം​മെ​ട്ട് പോ​ലീ​സി​ന് നി​ർ​ദേ​ശം ന​ൽ​കി​യി​രു​ന്നു.
ലോ​റി​ക​ൾ പി​ടി​ച്ചെ​ടു​ത്ത​തോ​ടെ ലോ​റി​ക്കു​ള്ളി​ലാ​ണ് 10 തൊ​ഴി​ലാ​ളി​ക​ൾ ക​ഴി​യു​ന്ന​ത്. ലോ​റി​യി​ൽ ക​രു​തി​യ ഭ​ക്ഷ​ണ വ​സ്തു​ക്ക​ൾ ഉ​പ​യോ​ഗി​ച്ചാ​ണ് ഇ​ന്ന​ലെ​വ​രെ ക​ഴി​ഞ്ഞ​ത്. ഇ​വ​ർ​ക്ക് നാ​ട്ടി​ലേ​ക്കു മ​ട​ങ്ങാ​നു​മാ​കാ​ത്ത അ​വ​സ്ഥ​യാ​ണ്.