വി​ശ​ക്കു​ന്നോ... വി​ളി​ക്കൂ 04862 233111, 233130, 9383463036
Saturday, March 28, 2020 10:52 PM IST
ഇ​ടു​ക്കി: വി​ശ​ക്കു​ന്നു​ണ്ടോ, ഭ​ക്ഷ​ണം കി​ട്ടാ​ൻ വ​ഴി​യി​ല്ലേ, ഒ​ട്ടും ആ​ശ​ങ്ക​പ്പെ​ടേ​ണ്ട​തി​ല്ല, കൈ​യി​ൽ ഫോ​ണു​ണ്ടെ​ങ്കി​ൽ ഇ​നി അ​തി​ല്ലെ​ങ്കി​ൽ മ​റ്റാ​രു​ടെ​യെ​ങ്കി​ലും ഫോ​ണി​ൽ​നി​ന്നോ ക​ള​ക്ട​റേ​റ്റി​ലെ ക​ണ്‍​ട്രോ​ൾ റൂ​മി​ലേ​ക്കു ഒ​ന്നു വി​ളി​ച്ചാ​ൽ​മ​തി, തൊ​ട്ട​ടു​ത്ത സ​മൂ​ഹ്യ പാ​ച​ക മു​റി​യി​ൽ​നി​ന്ന് ഭ​ക്ഷ​ണം കൈ​യി​ലെ​ത്തും.

ജി​ല്ല​യി​ൽ ആ​രും പ​ട്ടി​ണി കി​ട​ക്ക​രു​തെ​ന്ന ല​ക്ഷ്യ​ത്തോ​ടെ ജി​ല്ല​യി​ൽ നി​രീ​ക്ഷ​ണ​ത്തി​ൽ ക​ഴി​യു​ന്ന​വ​ർ​ക്കും ഭ​ക്ഷ​ണം ലഭി​ക്കു​വാ​ൻ നി​ർ​വാ​ഹ​മി​ല്ലാ​ത്ത​വ​ർ​ക്കും യ​ഥാ​സ​മ​യം ഭ​ക്ഷ​ണം എ​ത്തി​ക്കു​ന്ന​തി​നാ​യി ജി​ല്ലാ ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ജി​ല്ലാ​ത​ല ക​ണ്‍​ട്രോ​ൾ റൂം ​തു​റ​ന്നു. ക​ണ്‍​ട്രോ​ൾ റൂ​മി​ലേ​ക്കു വി​ളി​ക്കു​ന്ന ആ​ളു​ടെ വി​വ​രം പി​ന്നീ​ട് തൊ​ട്ട​ടു​ത്തു​ള്ള സ​മൂ​ഹ പാ​ച​ക​മു​റി​യി​ലേ​ക്ക് കൈ​മാ​റും. ഇ​വി​ടെ​നി​ന്ന് ഭ​ക്ഷ​ണം എ​ത്തും.

ഭ​ക്ഷ​ണം ല​ഭി​ക്കാ​ൻ ബു​ദ്ധി​മു​ട്ടു​ള്ള ആ​രെ​ങ്കി​ലും ജി​ല്ല​യി​ൽ നി​ല​വി​ലു​ണ്ടെ​ങ്കി​ൽ താ​ഴെ​ക്കൊ​ടു​ത്തി​രി​ക്കു​ന്ന ക​ണ്‍​ട്രോ​ൾ റൂം ​ന​ന്പ​റു​ക​ളി​ൽ ബ​ന്ധ​പ്പെ​ടാം. ക​ണ്‍​ട്രോ​ൾ റൂം ​പ​ഞ്ചാ​യ​ത്ത് / മു​നി​സി​പ്പാ​ലി​റ്റി ത​ല​ത്തി​ൽ നി​ല​വി​ലു​ള്ള ക​മ്യൂ​ണി​റ്റി കി​ച്ച​ണ്‍ മു​ഖേ​ന ഭ​ക്ഷ​ണം ക്ര​മീ​ക​രി​ക്കും. ഫോ​ണ്‍: 04862 233111, 233130, 9383463036