രാ​ജ​ക്കാ​ട് അ​ണു​വി​മു​ക്ത​മാ​ക്കി
Saturday, March 28, 2020 10:54 PM IST
രാ​ജാ​ക്കാ​ട്: കോ​വി​ഡ് -19 പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് നി​യോ​ഗി​ച്ച സ​ന്ന​ദ്ധ പ്ര​വ​ർ​ത്ത​ക​രു​ടേ​യും പ​ഞ്ചാ​യ​ത്തി​ന്‍റെ​യും ആ​രോ​ഗ്യ വ​കു​പ്പി​ന്‍റേ​യും നേ​തൃ​ത്വ​ത്തി​ൽ രാ​ജ​ക്കാ​ട് ടൗ​ണ്‍ അ​ണു​വി​മു​ക്ത​മാ​ക്കി. രാ​ജ​ക്കാ​ട് ബ​സ് സ്റ്റാ​ൻ​ഡ്, സെ​ൻ​ട്ര​ൽ ജം​ഗ്ഷ​ൻ, മാ​ർ​ക്ക​റ്റ് എ​ന്നി​വി​ട​ങ്ങ​ളാ​ണ് അ​ണു​വി​മു​ക്ത​മാ​ക്കി​യ​ത്. ആ​രോ​ഗ്യ വ​കു​പ്പി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ നി​ർ​മി​ച്ച അ​ണു​വി​മു​ക്ത​ലാ​യി​നി ഉ​പ​യോ​ഗി​ച്ചാ​ണ് ടൗ​ണ്‍ ശു​ചീ​ക​രി​ച്ച​ത്. 25-ഓ​ളം സ​ന്ന​ദ്ധ പ്ര​വ​ർ​ത്ത​ക​രാ​ണ് ശു​ചീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ പ​ങ്കാ​ളി​ക​ളാ​യ​ത്. സ​ന്ന​ദ്ധ പ്ര​വ​ർ​ത്ത​ക​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ഭ​ക്ഷ​ണം ആ​വ​ശ്യ​പ്പെ​ട്ട 19-ഓ​ളം വീ​ടു​ക​ളി​ൽ ഭ​ക്ഷ​ണം എ​ത്തി​ച്ചു​ന​ൽ​കി. വ​രും​ദി​വ​സ​ങ്ങ​ളി​ൽ നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​വ​ർ​ക്കും പു​റ​ത്തി​റ​ങ്ങാ​ൻ ക​ഴി​യാ​ത്ത വ​യോ​ധി​ക​ർ​ക്കു​മ​ട​ക്കം പ​ച്ച​ക്ക​റി​ക​ളും റേ​ഷ​ൻ സാ​ധ​ന​ങ്ങ​ളും എ​ത്തി​ച്ചു​കൊ​ടു​ക്കാ​നും തീ​രു​മാ​നി​ച്ചു.

പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സ​തി കു​ഞ്ഞു​മോ​ൻ, വൈ​സ് പ്ര​സി​ഡ​ന്‍റ് കെ.​പി. അ​നി​ൽ, പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ എ.​ഡി. സ​ന്തോ​ഷ്, പ്രി​ൻ​സ് മാ​ത്യു സ​ന്ന​ദ്ധ പ്ര​വ​ർ​ത്ത​ക​രാ​യ എം.​എം. ജോ​ഷി, കെ.​പി. അ​നീ​ഷ്, അ​ർ​ജു​ൻ വി. ​അ​ജ​യ​ൻ എ​ന്നി​വ​ർ ശു​ചീ​ക​ര​ണ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി.