ഹ​ലോ ശ്ര​ദ്ധി​ക്കൂ, ജാ​ഗ്ര​ത വേ​ണം
Saturday, March 28, 2020 10:55 PM IST
തൊ​ടു​പു​ഴ: കോ​വി​ഡി​നെ തു​ര​ത്താ​ൻ മു​ൻ​ക​രു​ത​ൽ സ്വീ​ക​രി​ച്ച് വീ​ടു​ക​ളി​ൽ ക​ഴി​യ​ണ​മെ​ന്ന വി​ളം​ബ​ര​വു​മാ​യി കേ​ര​ള ലൈ​റ്റ് ആ​ൻ​ഡ് സൗ​ണ്ട് അ​സോ​സി​യേ​ഷ​ൻ. ജി​ല്ല​യു​ടെ എ​ല്ലാ മേ​ഖ​ല​ക​ളി​ലും ഒ​രു പ്ര​തി​ഫ​ല​വും വാ​ങ്ങാ​തെ​യാ​ണ് ലൈ​റ്റ് ആ​ൻ​ഡ് സൗ​ണ്ട് പ്ര​വ​ർ​ത്ത​ക​രു​ടെ സേ​വ​നം.
കോ​വി​ഡ് രോ​ഗ​ത്തെ സം​ബ​ന്ധി​ച്ചും ലോ​ക് ഡൗ​ണ്‍ സം​ബ​ന്ധി​ച്ചു​മു​ള്ള മു​ന്ന​റി​യി​പ്പു​ക​ളും ജാ​ഗ്ര​ത​യും വി​ളം​ബ​രം​ചെ​യ്ത് ഓ​രോ അ​നൗ​ണ്‍​സ്മെ​ന്‍റ് വാ​ഹ​ന​വും ജി​ല്ല​യി​ൽ ചു​റ്റി​ക്ക​റ​ങ്ങു​ക​യാ​ണ്. ജി​ല്ലാ ഭ​ര​ണ​കൂ​ട​വും പോ​ലീ​സു​മാ​യി സ​ഹ​ക​രി​ച്ചാ​ണ് അ​സോ​സി​യേ​ഷ​ൻ ഈ ​സേ​വ​നം ആ​രം​ഭി​ച്ച​ത്. 47 പ്ര​ചാ​ര​ണ വാ​ഹ​ന​ങ്ങ​ളാ​ണ് രം​ഗ​ത്തു​ള്ള​ത്.

പ​രി​പാ​ടി​യു​ടെ ഫ്ളാ​ഗ് ഓ​ഫ് ക​ള​ക്ട​റേ​റ്റി​ൽ ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി പി.​കെ. മ​ധു​വി​ന്‍റെ സാ​ന്നി​ധ്യ​ത്തി​ൽ ക​ള​ക്ട​ർ എ​ച്ച്. ദി​നേ​ശ​ൻ നി​ർ​വ​ഹി​ച്ചു. അ​സോ​സി​യേ​ഷ​ൻ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് എം.​എം. ദേ​വ​സ്യ, ജി​ല്ലാ പ്ര​സി​ഡ​ന്‍റ് പി.​ജെ. ടോ​മി, സെ​ക്ര​ട്ട​റി ഷാ​ജു, ട്ര​ഷ​റ​ർ ജി​ജി, മേ​ഖ​ല പ്ര​സി​ഡ​ന്‍റ് ജോ​യ്സ് തു​ട​ങ്ങി​യ​വ​രാ​ണ് നേ​തൃ​ത്വം ന​ൽ​കു​ന്ന​ത്.