ക​ർ​ഷ​ക​ർ​ക്ക് കൈ​ത്താ​ങ്ങാ​യി ക്ഷീ​രവി​ക​സ​ന വ​കു​പ്പ്
Saturday, March 28, 2020 10:55 PM IST
തൊ​ടു​പു​ഴ: ലോ​ക്ക് ഡൗ​ണി​ൽ ജി​ല്ല നി​ശ്ച​ല​മാ​യ​പ്പോ​ഴും അ​വ​ശ്യ​വ​സ്തു​വെ​ന്ന നി​ല​യി​ൽ പാ​ലി​ന്‍റെ സം​ഭ​ര​ണ​ത്തി​നും വി​ത​ര​ണ​ത്തി​നും ജി​ല്ല​യി​ൽ മു​ട​ക്ക​മി​ല്ല. എ​ല്ലാ ക്ഷീ​ര​സം​ഘ​ങ്ങ​ളും ക​ർ​ഷ​ക​രി​ൽ​നി​ന്നും പാ​ൽ സം​ഭ​രി​ക്കു​ന്നു​ണ്ട്. ഇ​തി​നാ​യി ആ​രോ​ഗ്യ​വ​കു​പ്പ്, ജി​ല്ലാ ഭ​ര​ണ​കൂ​ടം, എ​ന്നി​വ​യു​ടെ നി​ർ​ദ്ദേ​ശ​ങ്ങ​ൾ ക്ഷീ​ര​ക​ർ​ഷ​ക​രും സം​ഘം ജീ​വ​ന​ക്കാ​രും ക​ർ​ശ​ന​മാ​യി പാ​ലി​ക്കു​ന്നു.

രോ​ഗ​ല​ക്ഷ​ണ​ങ്ങ​ളു​ള്ള​വ​ർ, നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​വ​ർ, 65 വ​യ​സി​നു​മേ​ൽ പ്രാ​യ​മു​ള്ള​വ​രും 10 വ​യ​സി​ൽ താ​ഴെ​യു​ള്ള കു​ട്ടി​ക​ളും ക്ഷീ​ര​സം​ഘ​ങ്ങ​ളി​ൽ പാ​ൽ എ​ത്തി​ക്കു​ന്ന​തും പ്രാ​ദേ​ശി​ക​മാ​യി പാ​ൽ വാ​ങ്ങു​ന്ന​തും ഒ​ഴി​വാ​ക്കാ​നു​ള്ള നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്. എ​ല്ലാ ക്ഷീ​ര​സം​ഘ​ങ്ങ​ളി​ലും സം​ഭ​ര​ണ കേ​ന്ദ്ര​ങ്ങ​ളി​ലും സോ​പ്പ്, ഹാ​ൻ​ഡ് വാ​ഷ് ഉ​പ​യോ​ഗി​ച്ച് കൈ​ക​ൾ ക​ഴു​കു​ന്ന​തി​നും സാ​നി​റ്റൈ​സ​ർ ഉ​പ​യോ​ഗി​ക്കു​ന്ന​തി​നും സൗ​ക​ര്യം ഏ​ർ​പ്പെ​ടു​ത്തി.
അ​ഞ്ചി​ൽ​കൂ​ടു​ത​ൽ പേ​ർ കൂ​ട്ടം​കൂ​ടാ​തെ​യും ക്ഷീ​ര​ക​ർ​ഷ​ക​ർ ത​മ്മി​ൽ ഒ​രു​മീ​റ്റ​ർ അ​ക​ലം പാ​ലി​ച്ചു​മാ​ണ് പാ​ൽ സം​ഭ​ര​ണം ന​ട​ത്തു​ന്ന​ത്. പാ​ൽ കൈ​കാ​ര്യം​ചെ​യ്യു​ന്ന ജീ​വ​ന​ക്കാ​ർ മാ​സ്ക്, ഗ്ലൗ​സ് എ​ന്നി​വ നി​ർ​ബ​ന്ധ​മാ​യി ധ​രി​ക്കു​ന്നു.
ക്ഷീ​ര​വി​ക​സ​നം, മൃ​ഗ​സം​ര​ക്ഷ​ണം എ​ന്നീ വ​കു​പ്പു​ക​ളി​ലെ സേ​വ​ന​ങ്ങ​ളെ ലോ​ക്ക്ഡൗ​ണ്‍ വി​ല​ക്കു​ക​ളി​ൽ​നി​ന്നും ഒ​ഴി​വാ​ക്കി അ​വ​ശ്യ സേ​വ​ന​ങ്ങ​ളാ​യി പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. ഇ​ത​നു​സ​രി​ച്ച് ക്ഷീ​ര​സം​ഘ​ങ്ങ​ളു​ടെ പ്ര​വ​ർ​ത്ത​ന​ത്തി​ൽ വി​വി​ധ കാ​ര്യ​ങ്ങ​ൾ ക്ഷീ​ര​വി​ക​സ​ന വ​കു​പ്പ് ഉ​റ​പ്പു വ​രു​ത്തു​ന്നു​ണ്ട്.

ക​ന്നു​കാ​ലി​ക​ളു​ടെ ആ​രോ​ഗ്യ​സം​ര​ക്ഷ​ണം, പാ​ലു​ത്പാ​ദ​നം എ​ന്നി​വ നി​ല​നി​ർ​ത്തു​ന്ന​തി​നാ​വ​ശ്യ​മാ​യ കാ​ലി​ത്തീ​റ്റ, പു​ല്ല്, വൈ​ക്കോ​ൽ, ഫീ​ഡ് സ​പ്ലി​മെ​ന്‍റുക​ൾ എ​ന്നി​വ​യു​ടെ ല​ഭ്യ​ത ഉ​റ​പ്പു​വ​രു​ത്തു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചി​ട്ടു​ണ്ട്. എ​ല്ലാ ക്ഷീ​ര​ക​ർ​ഷ​ക​രി​ൽ​നി​ന്നും പാ​ൽ ശേ​ഖ​രി​ക്കു​ന്ന​തി​നു​ള്ള സ​ജ്ജീ​ക​ര​ണം മി​ൽ​മ ന​ട​പ്പി​ലാ​ക്കി​യ​തി​നാ​ൽ ഒ​രു ക​ർ​ഷ​ക​നു​പോ​ലും ഒ​രു​ദി​വ​സം​പോ​ലും പാ​ൽ അ​ള​ക്കാ​തി​രി​ക്കേ​ണ്ട അ​വ​സ്ഥ ഉ​ണ്ടാ​കി​ല്ല.

ക്ഷീ​ര​വി​ക​സ​ന​വ​കു​പ്പി​ൽ ര​ജി​സ്റ്റ​ർ ചെ​യ്തി​ട്ടു​ള്ള എ​ല്ലാ ക്ഷീ​ര​സം​ഘം ഭാ​ര​വാ​ഹി​ക​ളും ജീ​വ​ന​ക്കാ​രും ക്ഷീ​ര​ക​ർ​ഷ​ക​രും അ​ധി​കൃ​ത​രു​ടെ നി​ർ​ദേ​ശാ​നു​സ​ര​ണം ഇ​ക്കാ​ര്യ​ത്തി​ൽ ജാ​ഗ്ര​ത പു​ല​ർ​ത്താ​ൻ ആ​വ​ശ്യ​മാ​യ നി​ർ​ദേ​ശ​ങ്ങ​ൾ ന​ൽ​കി​യി​ട്ടു​ണ്ട്. ജി​ല്ലാ​ത​ല​ത്തി​ൽ ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ, ബ്ലോ​ക്കു​ത​ല​ത്തി​ൽ ക്ഷീ​ര​വി​ക​സ​ന ഓ​ഫീ​സ​ർ​മാ​ർ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ഹെ​ൽ​പ് ഡെ​സ്കു​ക​ളും പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ട്.

ക്ഷീ​ര ക​ർ​ഷ​ക​ർ​ക്കു​ണ്ടാ​കു​ന്ന ബു​ദ്ധി​മു​ട്ടു​ക​ൾ സം​ബ​ന്ധി​ച്ച് ക്ഷീ​ര​വി​ക​സ​ന ഓ​ഫീ​സ​ർ​മാ​രു​മാ​യോ ക്ഷീ​ര​സം​ഘം ഭാ​ര​വാ​ഹി​ക​ളു​മാ​യോ ബ​ന്ധ​പ്പെ​ട​ണ​മെ​ന്ന് ക്ഷീ​ര വി​ക​സ​ന​വ​കു​പ്പ് ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ ജി​ജ സി. ​കൃ​ഷ്ണ​ൻ അ​റി​യി​ച്ചു