നെ​ടു​ങ്ക​ണ്ട​ത്ത് വീ​ണ്ടും ഭൂ​ച​ല​നം
Sunday, March 29, 2020 9:52 PM IST
നെ​ടു​ങ്ക​ണ്ടം: ര​ണ്ടാ​ഴ്ച​ത്തെ ഇ​ട​വേ​ള​യ്ക്കു​ശേ​ഷം നെ​ടു​ങ്ക​ണ്ട​ത്തു വീ​ണ്ടും നേ​രി​യ തോ​തി​ൽ ഭൂ​ച​ല​നം. ശ​നി​യാ​ഴ്ച രാ​ത്രി 11.17-നാ​ണ് ഭൂ​ച​ല​നം അ​നു​ഭ​വ​പ്പെ​ട്ട​ത്. നെ​ടു​ങ്ക​ണ്ടം, പാ​ന്പാ​ടും​പാ​റ, ബാ​ല​ഗ്രാം, തൂ​ക്കു​പാ​ലം, മു​ണ്ടി​യെ​രു​മ, ക​ന്പം​മെ​ട്ട് മേ​ഖ​ല​ക​ളി​ലാ​ണ് വ​ൻ​ശ​ബ്ദ​ത്തി​ൽ പ്ര​ക​ന്പ​നം അ​നു​ഭ​വ​പ്പെ​ട്ട​ത്. ഇ​തോ​ടെ 15 ദി​വ​സ​ത്തി​നി​ടെ 14 ത​വ​ണ നെ​ടു​ങ്ക​ണ്ടം മേ​ഖ​ല​യി​ൽ നേ​രി​യ തോ​തി​ൽ ഭൂ​ച​ല​ന​മു​ണ്ടാ​യി. ഈ​മാ​സം 13-നു​ണ്ടാ​യ ഭൂ​ച​ല​ന​ത്തി​ൽ അ​ഞ്ചു വീ​ടു​ക​ളു​ടെ ഭി​ത്തി​ക​ളി​ൽ വി​ള്ള​ലു​ണ്ടാ​യി​രു​ന്നു.
ച​ല​നം തു​ട​ർ​ന്ന​തോ​ടെ ചോ​റ്റു​പാ​റ ഭൂ​ക​ന്പ​മാ​പി​നി പ​ഠ​ന കേ​ന്ദ്ര​ത്തി​ലെ പോ​ർ​ട്ട​ബി​ൾ സി​സ്മോ ഗ്രാ​ഫ് ക​ഴി​ഞ്ഞ​ദി​വ​സം​മു​ത​ൽ പ്ര​വ​ർ​ത്ത​നം തു​ട​ങ്ങി​യി​രു​ന്നു.
ചെ​റു ച​ല​ന​ങ്ങ​ൾ​വ​രെ ഇ​നി ഡ​ൽ​ഹി നാ​ഷ​ണ​ൽ സീ​സ്മോ​ള​ജി സെ​ന്‍റ​റി​ൽ പ​രി​ശോ​ധ​ന​ക്കു വി​ധേ​യ​മാ​ക്കും. ക​ഴി​ഞ്ഞ​ദി​വ​സം ജി​ല്ല​യി​ൽ എ​ത്തി​യ വി​ദ​ഗ്ധ​സം​ഘം ഭൂ​ച​ല​ന​മു​ണ്ടാ​യ​ത് നെ​ടു​ങ്ക​ണ്ടം മേ​ഖ​ല​യി​ൽ ഭൂ​മി​യു​ടെ ഉ​പ​രി​ത​ല​ത്തി​ൽ​നി​ന്നും ര​ണ്ടു​കി​ലോ​മീ​റ്റ​ർ താ​ഴെ​യെ​ന്ന് ക​ണ്ടെ​ത്തി​യി​രു​ന്നു.
ക​ഴി​ഞ്ഞ​ദി​വ​സ​മു​ണ്ടാ​യ ഭൂ​ച​ല​ന​ങ്ങ​ളു​ടെ പ്ര​ഭ​വ​കേ​ന്ദ്ര​മാ​യ ചോ​റ്റു​പാ​റ​യി​ൽ നാ​ഷ​ന​ൽ സീ​സ്മോ​ള​ജി സെ​ന്‍റ​റി​ലെ വി​ദ​ഗ്ധ​സം​ഘം പ​രി​ശോ​ധ​ന ന​ട​ത്തി​യി​രു​ന്നു. 24 മ​ണി​ക്കൂ​റും ഡ​ൽ​ഹി നാ​ഷ​ന​ൽ സീ​സ്മോ​ള​ജി സെ​ന്‍റ​റി​ൽ​നി​ന്നും ചോ​റ്റു​പാ​റ ഭൂ​ക​ന്പ​മാ​പ​ന കേ​ന്ദ്രം നി​രീ​ക്ഷി​ക്കും. നി​രീ​ക്ഷ​ണ​ത്തി​ന് ചോ​റ്റു​പാ​റ ഏ​റ്റ​വും അ​നു​യോ​ജ്യ​മാ​യ ക​ട്ടി​യേ​റി​യ പാ​റ​യു​ള്ള സ്ഥ​ല​മാ​ണ്. മൂ​ന്നു​മാ​സം​വ​രെ നി​രീ​ക്ഷ​ണം തു​ട​ർ​ന്ന​ശേ​ഷം തു​ട​ർ​പ​ഠ​നം ആ​വ​ശ്യ​മെ​ങ്കി​ൽ മൈ​ക്രോ സീ​സ്മി​ക് ഡി​റ്റ​ക്ഷ​ൻ സ്റ്റ​ഡി​യും ന​ട​ത്തും.