ഇ​ത​ര​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ൾ​ക്ക് അ​ന്നം ന​ൽ​കി ജ​ന​പ്ര​തി​നി​ധി
Sunday, March 29, 2020 9:54 PM IST
മൂ​ല​മ​റ്റം: അ​റ​ക്കു​ളം പ​ഞ്ചാ​യ​ത്തി​ൽ പ​തി​നാ​ലാം വാ​ർ​ഡി​ൽ കെ​ട്ടി​ട നി​ർ​മാ​ണ​തൊ​ഴി​ലാളി​ക​ളാ​യ ബം​ഗാ​ൾ സ്വ​ദേ​ശി​ക​ൾ ലോ​ക്ക് ഡൗ​ണ്‍ മൂ​ലം ഭ​ക്ഷ​ണം ല​ഭി​ക്കാ​തെ വ​ല​ഞ്ഞ​പ്പോ​ൾ സ​ഹാ​യ​ഹ​സ്ത​വു​മാ​യി പ​ഞ്ചാ​യ​ത്ത് മെം​ബ​ർ. നി​ർ​മാ​ണം ന​ട​ക്കു​ന്ന കെ​ട്ടി​ട​ത്തി​നു​ള്ളി​ൽ ആ​രും അ​റി​യാ​തെ ദി​വ​സ​ങ്ങ​ളാ​യി പ​ട്ടി​ണി​യി​ൽ ക​ഴി​യു​ക​യാ​യി​രു​ന്നു ഇ​വ​ർ. അ​യ​ൽ​വാ​സി​ക​ളോ​ട് ബു​ദ്ധി​മു​ട്ട​റി​യി​ച്ച​പ്പോ​ഴാ​ണ് വി​വ​രം പു​റ​ത്ത​റി​യു​ന്ന​ത്. ശ​രം​കു​ത്തി സ്വ​ദേ​ശി​യാ​യ ക​രാ​റു​കാ​ര​ന്‍റെ കീ​ഴി​ലാ​യി​രു​ന്നു ഇ​വ​ർ ജോ​ലി ചെ​യ്തി​രു​ന്ന​ത്.​തൊ​ഴി​ലാ​ളി​ക​ളെ എ​ത്തി​ച്ച ഇ​യാ​ൾ ഇ​ങ്ങോ​ട്ട് തി​രി​ഞ്ഞ് നോ​ക്കി​യി​ല്ലെ​ന്ന് പ്ര​ദേ​ശ​വാ​സി​ക​ൾ പ​റ​ഞ്ഞു. നാ​ട്ടു​കാ​ർ അ​റി​യി​ച്ച​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ വാ​ർ​ഡ് മെം​ബ​ർ ബി​ജി വേ​ലു​ക്കു​ട്ട​ൻ സ്വ​ന്തം വീ​ട്ടി​ൽ നി​ന്നും ഇ​വ​ർ​ക്കാ​വ​ശ്യ​മാ​യ സാ​ധ​ന​ങ്ങ​ൾ എ​ത്തി​ച്ചു ന​ൽ​കു​ക​യാ​യി​രു​ന്നു. പ​ഞ്ചാ​യ​ത്തം​ഗ​ത്തോ​ടൊ​പ്പം സേ​വാ​ഭാ​ര​തി പ​ല​വ്യ​ഞ്ജ​ന​ങ്ങ​ൾ എ​ത്തി​ച്ചു ന​ൽ​കി. ബി​ജി​ഷ് വി​ജ​യ​ൻ ,അ​നു​പ്ര​സാ​ദ്, ബി​ജു വി​ജ​യ​ൻ ,അ​യ​ൽ​ക്കാ​ര​നാ​യ ജോ​മോ​ൻ എ​ന്നി​വ​ർ കൂ​ടി ചേ​ർ​ന്നാ​ണ് ഇ​വ​ർ​ക്ക് സ​ഹാ​യം കൈ​മാ​റി​യ​ത്.