ജീ​വി​ത​ശൈ​ലി രോ​ഗങ്ങ​ൾ​ക്കു​ള്ള മ​രു​ന്നു​ക​ൾ​ക്ക് ക്ഷാ​മ​മി​ല്ല
Monday, March 30, 2020 9:47 PM IST
തൊ​ടു​പു​ഴ:​ജീ​വി​ത​ശൈ​ലി രോ​ഗ​ങ്ങ​ൾ​ക്ക് പ്ര​ത്യേ​കം ഉ​പ​യോ​ഗി​ക്കേ​ണ്ട മ​രു​ന്നു​ക​ൾ ലോ​ക്ക് ഡൗ​ണ്‍ കാ​ല​യ​ള​വി​ൽ ത​ട​സ​മി​ല്ലാ​തെ ല​ഭ്യ​മാ​ക്കു​ന്ന​തി​ന് ക്ര​മീ​ക​ര​ണം ഏ​ർ​പ്പെ​ടു​ത്തി​യ​താ​യി കേ​ര​ള കെ​മി​സ്റ്റ്സ് ആ​ന്‍റ് ഡ്ര​ഗി​സ്റ്റ്സ് അ​സോ​സി​യേ​ഷ​ൻ ഇ​ടു​ക്കി ജി​ല്ലാ യൂ​ണി​റ്റ് അ​റി​യി​ച്ചു. ഇ​ത്ത​രം മ​രു​ന്നു​ക​ളു​ടെ സ്റ്റോ​ക്ക് ജി​ല്ല​യി​ൽ ആ​വ​ശ്യ​ത്തി​നു​ണ്ടെ​ന്ന് ഉ​റ​പ്പു​വ​രു​ത്തി​യി​ട്ടു​ണ്ട്. രോ​ഗി​ക​ളും വൈ​റ​സ് വാ​ഹ​ക​രു​മാ​യി നേ​രി​ട്ട് സ​ന്പ​ർ​ക്കം പു​ല​ർ​ത്തു​ന്ന ഒൗ​ഷ​ധ വ്യാ​പാ​രി​ക​ളേ​യും ജീ​വ​ന​ക്കാ​രേ​യും കൂ​ടി സ​ർ​ക്കാ​രി​ന്‍റെ ആ​രോ​ഗ്യ പ​രി​ര​ക്ഷ ഇ​ൻ​ഷു​റ​ൻ​സ് പ​രി​ധി​യി​ൽ ഉ​ൾ​പ്പെ​ടു​ത്ത​ണ​മെ​ന്ന് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് മു​ഹ​മ്മ​ദ് ഷാ​ജി, സെ​ക്ര​ട്ട​റി അ​നി​ൽ ജോ​സ് എ​ന്നി​വ​ർ ആ​വ​ശ്യ​പ്പെ​ട്ടു.