മ​റ​യൂ​ർ ശ​ർ​ക്ക​ര​യു​ടെ ച​ര​ക്കു​നീ​ക്കം ആ​രം​ഭി​ച്ചു
Monday, March 30, 2020 9:50 PM IST
മ​റ​യൂ​ർ: കോ​വി​ഡ് -19 ഭീ​തി​യി​ൽ നി​ർ​ത്തി​വ​ച്ചി​രു​ന്ന മ​റ​യൂ​ർ ശ​ർ​ക്ക​ര​യു​ടെ ച​ര​ക്കു​നീ​ക്കം വീ​ണ്ടും ആ​രം​ഭി​ച്ചു. പ​ര​ന്പ​രാ​ഗ​ത​രീ​തി​യി​ൽ പ്ര​ദേ​ശ​ത്തെ നി​ര​വ​ധി ആ​ല​പ്പു​ര​ക​ളി​ലാ​ണ് (ശ​ർ​ക്ക​ര ഉ​ത്പാ​ദ​ന കേ​ന്ദ്ര​ങ്ങ​ൾ) ശ​ർ​ക്ക​ര നി​ർ​മി​ക്കൂ​ന്ന​ത.് ലോ​ക്ക് ഡൗ​ണി​നേ​തു​ട​ർ​ന്ന് ഇ​വ​യു​ടെ പ്ര​വ​ർ​ത്ത​നം നി​ല​ച്ചി​രി​ക്കു​ക​യാ​ണ്.
ഒ​രാ​ഴ്ച മു​ൻ​പ് വി​ഷു, ഈ​സ്റ്റ​ർ വി​പ​ണി മു​ന്നി​ൽ​ക​ണ്ട് വ്യാ​പാ​രി​ക​ളും ശ​ർ​ക്ക​ര ഉ​ത്പാ​ദ​ന സം​ഘ​ങ്ങ​ളും വ്യാ​പ​ക​മാ​യി ശ​ർ​ക്ക​ര സം​ഭ​രി​ച്ചി​രു​ന്നു. ഇ​വ വി​റ്റ​ഴി​ക്കാ​ൻ ക​ഴി​യാ​തെ ഗോ​ഡൗ​ണു​ക​ളി​ൽ കെ​ട്ടി​കി​ട​ക്കു​ക​യാ​യി​രു​ന്നു. ഉ​ത്പാ​ദി​പ്പി​ച്ച ശ​ർ​ക്ക​ര​ക്ക് വി​ല ല​ഭി​ക്കാ​തെ​യും വ്യാ​പാ​രി​ക​ൾ​ക്ക് വി​റ്റ​ഴി​ക്കാ​ൻ ക​ഴി​യാ​തെ​യും ഉ​ട​ലെ​ടു​ത്ത പ്ര​തി​സ​ന്ധി​ക്കാ​ണ് ഇ​പ്പോ​ൾ നേ​രി​യ ആ​ശ്വാ​സ​മാ​യി​രി​ക്കു​ന്ന​ത്.
ക​ഴി​ഞ്ഞ ര​ണ്ടു​ദി​വ​സ​മാ​യി പ​തി​ന​ഞ്ചോ​ളം ലോ​ഡ് ശ​ർ​ക്ക​ര​യാ​ണ് മ​ധ്യ​കേ​ര​ള​ത്തി​ലെ പ്ര​ധാ​ന വി​പ​ണി​ക​ളി​ലേ​ക്ക് ആ​രോ​ഗ്യ വ​കു​പ്പി​ന്‍റെ അ​നു​മ​തി​യോ​ടെ ക​യ​റ്റി​വി​ട്ട​ത്.
ലോ​ക്ക് ഡൗ​ണി​നു മു​ൻ​പാ​യി മ​റ​യൂ​ർ ശ​ർ​ക്ക​ര​ക്ക് വി​ല​യി​ടി​വ് സം​ഭ​വി​ച്ചി​രു​ന്നു. 100 - 120 രൂ​പ വി​ല​ല​ഭി​ച്ചി​രു​ന്ന ഫി​ൽ​റ്റ​ർ ഗ്രേ​ഡ് വ​ണ്‍ ശ​ർ​ക്ക​ര 75 രൂ​പ​യി​ലേ​ക്കും 60 - 90 രൂ​പ​വ​രെ ല​ഭി​ച്ചി​രൂ​ന്ന സാ​ധാ​ര​ണ ശ​ർ​ക്ക​ര 45 രൂ​പ വ​രെ​യും വി​ല​ത​ക​ർ​ച്ച ഉ​ണ്ടാ​യി. എ​ന്നാ​ൽ നി​ല​വി​ൽ ഒ​ന്നാം​ത​രം ശ​ർ​ക്ക​ര​യ്ക്ക് 100 രൂ​പ​യും സാ​ധ​ര​ണ മ​റ​യൂ​ർ ശ​ർ​ക്ക​ര​യ്ക്ക് 55- 60 രൂ​പ​യും ല​ഭി​ക്കു​ന്നു​ണ്ട്.
ഉ​ത്പാ​ദ​നം ആ​രം​ഭി​ക്കാ​ൻ ക​ഴി​ഞ്ഞി​ല്ലെ​ങ്കി​ലും നി​ർ​മി​ച്ച ശ​ർ​ക്ക​ര വി​റ്റ​ഴി​ക്കാ​ൻ സാ​ധി​ച്ചാ​ൽ ആ​ശ്വാ​സ​മാ​കു​മെ​ന്ന് ക​ർ​ഷ​ക​ർ പ​റ​യു​ന്നു. ക​ഴി​ഞ്ഞ മാ​സം നേ​രി​ട്ട വി​ല​ത്ത​ക​ർ​ച്ച കാ​ര​ണം വി​ൽ​പ​ന ന​ട​ത്താ​തെ ശ​ർ​ക്ക​ര ഗോ​ഡൗ​ണു​ക​ളി​ൽ സം​ഭ​രി​ച്ചി​രു​ന്നു. കോ​ട്ട​യം, അ​ങ്ക​മാ​ലി, പെ​രു​ന്പാ​വൂ​ർ, ച​ങ്ങ​നാ​ശേ​രി കേ​ന്ദ്രീ​ക​രി​ച്ചു​ള്ള മൊ​ത്ത​വ്യാ​പാ​ര കേ​ന്ദ്ര​ങ്ങ​ളി​ലേ​ക്കാ​ണ് ഇ​പ്പോ​ൾ ച​ര​ക്കു​നീ​ക്കം ന​ട​ക്കു​ന്ന​ത്.