നെ​ടു​ങ്ക​ണ്ടം ക​രു​ണ ആ​ശു​പ​ത്രി​യി​ൽ ഐ​സൊ​ലേ​ഷ​ൻ വാ​ർ​ഡ് പ്ര​വ​ർ​ത്ത​നം തു​ട​ങ്ങി
Wednesday, April 1, 2020 10:08 PM IST
നെ​ടു​ങ്ക​ണ്ടം: ഇ​ടു​ക്കി രൂ​പ​ത താ​ൽ​ക്കാ​ലി​ക​മാ​യി വി​ട്ടു​ന​ൽ​കി​യ നെ​ടു​ങ്ക​ണ്ടം ക​രു​ണ ആ​ശു​പ​ത്രി​യി​ൽ ഐ​സോ​ലേ​ഷ​ൻ വാ​ർ​ഡ് ഇ​ന്ന​ലെ മു​ത​ൽ പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ചു. ഇ​ന്ന​ലെ മൂ​ന്നു​പേ​രു​ടെ ത്രോ​ട്ട് സ്വാ​ബ് സാ​ന്പി​ളു​ക​ൾ ശേ​ഖ​രി​ച്ചു. നെ​ടു​ങ്ക​ണ്ടം താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലെ അ​ഞ്ചു ഡോ​ക്ട​ർ​മാ​രു​ടെ പ്ര​ത്യേ​ക സം​ഘ​ത്തെ ര​ണ്ടു ടീ​മു​ക​ളാ​യാ​ണ് ക​രു​ണ ആ​ശു​പ​ത്രി​യി​ൽ ഡ്യൂ​ട്ടി ന​ൽ​കി​യി​രി​ക്കു​ന്ന​ത്.

ക​ഴി​ഞ്ഞ ആ​ഴ്ച ആ​ശു​പ​ത്രി കോ​വി​ഡ് 19 ഐ​സ​ലേ​ഷ​ൻ വാ​ർ​ഡു​ക​ൾ​ക്കാ​യി ഇ​ടു​ക്കി രൂ​പ​ത നെ​ടു​ങ്ക​ണ്ടം പ​ഞ്ചാ​യ​ത്തി​ന് വി​ട്ടു​ന​ൽ​കി​യി​രു​ന്നു. യു​വ​ജ​ന സം​ഘ​ട​ന​ക​ളു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ ആ​ശു​പ​ത്രി ഐ​സൊ​ലേ​ഷ​ൻ വാ​ർ​ഡ്, റൂം, ​ഐ​സി​യു എ​ന്നി​വ​യ്ക്കു​ള്ള സ്ഥ​ല​ങ്ങ​ൾ വൃ​ത്തി​യാ​ക്കി. പ​ഞ്ചാ​യ​ത്തി​ന്‍റെ സ​ഹാ​യ​ത്തോ​ടെ അ​റ്റ​കു​റ്റ​പ​ണി​ക​ൾ ന​ട​ത്തി കെ​ട്ടി​ടം ന​വീ​ക​രി​ച്ച​ശേ​ഷം വെ​ള്ളം, വൈ​ദ്യൂ​തി ക​ണ​ക്ഷ​നു​ക​ൾ എ​ന്നി​വ പു​ന​സ്ഥാ​പി​ച്ചു. നെ​ടു​ങ്ക​ണ്ടം താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലെ ന​ഴ്സു​മാ​രെ​യും അ​റ്റ​ൻ​ഡ​റേ​യും ആ​ശു​പ​ത്രി​യി​ൽ നി​യ​മി​ച്ചി​ട്ടു​ണ്ട്.

രോ​ഗം സം​ശ​യി​ക്കു​ന്ന​വ​രി​ൽ​നി​ന്നും എ​ടു​ക്കു​ന്ന സാ​ന്പി​ൾ കോ​ട്ട​യ​ത്തെ ലാ​ബി​ലാ​ണ് പ​രി​ശോ​ധി​ക്കു​ന്ന​ത്. ഡ​ൽ​ഹി നി​സാ​മു​ദീ​നി​ൽ​നി​ന്നും തി​രി​ച്ചെ​ത്തി​യ വ്യ​ക്തി ഉ​ൾ​പ്പെ​ടെ മൂ​ന്നു​പേ​രു​ടെ സാ​ന്പി​ളാ​ണ് ഇ​ന്ന​ലെ ശേ​ഖ​രി​ച്ച​ത്.

ആ​ശു​പ​ത്രി വ​ള​പ്പി​ൽ താ​ൽ​ക്കാ​ലി​ക​മാ​യി പ്ര​വ​ർ​ത്തി​ച്ചു​കൊ​ണ്ടി​രു​ന്ന സ്പോ​ർ​ട്സ് ഹോ​സ്റ്റ​ൽ താ​ലൂ​ക്ക് ആ​ശു​പ​ത്രി ജീ​വ​ന​ക്കാ​ർ​ക്ക് താ​മ​സ​ത്തി​നാ​യി നെ​ടു​ങ്ക​ണ്ടം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വി​ട്ടു​ന​ൽ​കി.

കെ​ട്ടി​ടം ആ​ശു​പ​ത്രി സൂ​പ്ര​ണ്ടി​ന് കൈ​മാ​റി​യ​താ​യും ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി അ​റി​യി​ച്ചു.