വ​ലി​യ ആ​ഴ്ച തി​രു​ക്ക​ർ​മ​ങ്ങ​ൾ​ക്ക് മാ​ർ​ഗ​രേ​ഖ ഇ​റ​ക്കി ഇ​ടു​ക്കി രൂ​പ​ത
Friday, April 3, 2020 9:57 PM IST
ക​രി​ന്പ​ൻ: ലോ​ക്ക് ഡൗ​ണി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ഇ​ടു​ക്കി രൂ​പ​ത​യി​ലെ വ​ലി​യാ​ഴ്ച തി​രു​ക്ക​ർ​മ​ങ്ങ​ൾ സം​ബ​ന്ധി​ച്ച് ഇ​ടു​ക്കി രൂ​പ​ത മെ​ത്രാ​ൻ മാ​ർ ജോ​ണ്‍ നെ​ല്ലി​ക്കു​ന്നേ​ൽ മാ​ർ​ഗ​രേ​ഖ പു​റ​ത്തി​റ​ക്കി. കോ​വി​ഡ്-19 മൂ​ല​മു​ള്ള വ​ലി​യ പ്ര​തി​സ​ന്ധി ലോ​ക​മാ​സ​ക​ലം നി​ല​നി​ൽ​ക്കു​ന്ന​തി​നാ​ൽ ഈ​വ​ർ​ഷ​ത്തെ വി​ശു​ദ്ധ വാ​രാ​ച​ര​ണ​ത്തേ​പ്പ​റ്റി പ​രി​ശു​ദ്ധ പി​താ​വ് വ്യ​ക്ത​മാ​യ നി​ർ​ദേ​ശ​ങ്ങ​ൾ ന​ൽ​കി​യി​ട്ടു​ണ്ട്.
അ​തി​ന്‍റെ വെ​ളി​ച്ച​ത്തി​ൽ സീ​റോ മ​ല​ബാ​ർ സ​ഭ​യു​ടെ മേ​ജ​ർ ആ​ർ​ച്ച്് ബി​ഷ​ബ് ക​ർ​ദി​നാ​ൾ മാ​ർ ജോ​ർ​ജ് ആ​ല​ഞ്ചേ​രി ന​ൽ​കി​യി​രി​ക്കു​ന്ന മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ൾ പാ​ലി​ക്ക​ണം.
ഈ​സ്റ്റ​റി​നോ​ട​നു​ബ​ന്ധി​ച്ച് കു​ന്പ​സാ​രി​ച്ച് ആ​ത്മീ​യ​മാ​യി നാം ​ഒ​രു​ങ്ങാ​റു​ള്ള​താ​ണ്. എ​ന്നാ​ൽ കൗ​ദാ​ശി​ക​മാ​യ കു​ന്പ​സാ​ര​ത്തി​ന​ണ​യു​വാ​ൻ അ​സാ​ധ്യ​മാ​യി​രി​ക്കു​ന്ന നി​ല​വി​ലെ സാ​ഹ​ച​ര്യ​ത്തി​ൽ പൂ​ർ​ണ മ​ന​സ്താ​പ​ത്തോ​ടെ ഏ​റ്റ​വും അ​ടു​ത്ത സ​ന്ദ​ർ​ഭ​ത്തി​ൽ കു​ന്പ​സാ​രം ന​ട​ത്തു​മെ​ന്ന ഉ​റ​ച്ച തീ​രു​മാ​ന​ത്തോ​ടെ ദൈ​വ​തി​രു​മു​ന്പി​ൽ നാം ​പാ​പ​ങ്ങ​ൾ ഏ​റ്റു​പ​റ​ഞ്ഞ് പാ​പ​മോ​ച​നം നേ​ട​ണം.
പെ​സ​ഹാ ആ​ച​ര​ണ​ത്തി​ന് ആ​ത്മീ​യ​മാ​യി ഒ​രു​ങ്ങു​ന്ന​തി​ന് എ​ട്ടി​ന് വൈ​കു​ന്നേ​രം 6.30-ന് ​ക​ത്തീ​ഡ്ര​ൽ പ​ള്ളി​യി​ൽ അ​നു​താ​പ​ശു​ശ്രൂ​ഷ ന​ട​ത്തും. ആ​ളു​ക​ൾ​ക്ക് വീ​ടു​ക​ളി​ലി​രു​ന്ന് ഇ​തി​ൽ പ​ങ്കു​ചേ​രു​ന്ന​തി​ന് ഇ​തി​ന്‍റെ ത​ത്സ​മ​യ സം​പ്രേ​ഷ​ണം ഇ​ടു​ക്കി വി​ഷ​ൻ ചാ​ന​ലി​ലും ഓ​ണ്‍​ലെ​ൻ മാ​ധ്യ​മ​ങ്ങ​ളി​ലും ന​ട​ത്തും.
ഓ​ശാ​ന ഞാ​യ​റാ​ഴ്ച ക​ത്തീ​ഡ്ര​ൽ ദേ​വാ​ല​യ​ത്തി​ൽ രാ​വി​ലെ ഏ​ഴി​ന് രൂ​പ​താ​ധ്യ​ക്ഷ​ൻ കാ​ർ​മി​ക​ത്വം വ​ഹി​ക്കു​ന്ന തി​രു​ക്ക​ർ​മ​ത്തി​ൽ ടി​വി വ​ഴി​യോ ഓ​ണ്‍​ലെ​ൻ വ​ഴി​യോ ത​ത്സ​മ​യം പ​ങ്കു​ചേ​രു​ന്ന വി​ശ്വാ​സി​ക​ൾ​ക്ക് ത​ങ്ങ​ളാ​യി​രി​ക്കു​ന്ന സ്ഥ​ല​ങ്ങ​ളി​ൽ കു​രു​ത്തോ​ല കൈ​ക​ളി​ലേ​ന്തി പ​ങ്കെ​ടു​ക്കാം.
പെ​സ​ഹാ​വ്യാ​ഴാ​ഴ്ച ഭ​വ​ന​ങ്ങ​ളി​ൽ ന​ട​ത്തു​ന്ന അ​പ്പം​മു​റി​ക്ക​ൽ ശു​ശ്രൂ​ഷ​യ്ക്കു​ള്ള കു​രി​ശ​പ്പം ത​യാ​റാ​ക്കു​ന്ന​തി​ന് മു​ൻ​വ​ർ​ഷ​ത്തെ കു​രു​ത്തോ​ല​യോ മു​ക​ളി​ൽ സൂ​ചി​പ്പി​ച്ച കു​രു​ത്തോ​ല​യോ ഉ​പ​യോ​ഗി​ക്കാം. ഇ​ത് സാ​ധ്യ​മ​ല്ലെ​ങ്കി​ൽ അ​പ്പ​ത്തി​ൻ​മേ​ൽ പ്രാ​ർ​ഥ​നാ​പൂ​ർ​വം കു​രി​ശ​ട​യാ​ളം വ​ര​ച്ച്, ദു:​ഖ​വെ​ള്ളി​യാ​ഴ്ച ഭ​വ​ന​ങ്ങ​ളി​ൽ ക്രൂ​ശി​ത​രൂ​പം പീ​ഠ​ത്തി​ൻ​മേ​ൽ അ​ല​ങ്ക​രി​ച്ചു​വ​യ്ക്കു​ക​യും ഭ​വ​നാം​ഗ​ങ്ങ​ൾ ഒ​ന്നു​ചേ​ർ​ന്ന് കു​രി​ശി​ന്‍റെ വ​ഴി ന​ട​ത്തു​ക​യും ചെ​യ്യ​ണം.
ദു​ഖ​വെ​ള്ളി, വ​ലി​യ​ശ​നി ദി​വ​സ​ങ്ങ​ളി​ൽ രാ​വി​ലെ ഏ​ഴി​ന് തി​രു​ക്ക​ർ​മ​ങ്ങ​ൾ ന​ട​ക്കും. എ​ല്ലാ ക​ർ​മ​ങ്ങ​ൾ​ക്കും രൂ​പ​താ​ധ്യ​ക്ഷ​ൻ കാ​ർ​മി​ക​ത്വം വ​ഹി​ക്കും.
ദേ​വാ​ല​യ​ങ്ങ​ളി​ൽ വൈ​ദി​ക​ർ അ​നു​ദി​ന​ബ​ലി​യ​ർ​പ്പ​ണം ഉ​ൾ​പ്പെ​ടെ​യു​ള്ള ശു​ശ്രൂ​ഷ​ക​ൾ ന​ട​ത്തു​ന്പോ​ൾ പു​റ​ത്തേ​ക്ക് കേ​ൾ​ക്കു​ന്ന​തി​നാ​യി ഉ​ച്ച​ഭാ​ഷി​ണി ഉ​പ​യോ​ഗി​ക്ക​രു​തെ​ന്നും മെ​ത്രാ​ൻ ഓ​ർ​മി​പ്പി​ച്ചു.