റാ​ങ്ക് ലി​സ്റ്റി​ന്‍റെ കാ​ലാ​വ​ധി നീ​ട്ട​ണം
Saturday, April 4, 2020 10:30 PM IST
ഉ​പ്പു​ത​റ: ഒ​ഴി​വു​ക​ളു​ണ്ടെ​ങ്കി​ലും കൊ​റോ​ണ​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്ന​തി​നോ, നി​യ​മ​നം ന​ട​ത്തു​ന്ന​തി​നോ ക​ഴി​യാ​ത്ത സാ​ഹ​ച​ര്യ​ത്തി​ൽ സി​വി​ൽ പോ​ലീ​സ് ഓ​ഫീ​സ​ർ​മാ​രു​ടെ പി​എ​സ് സി ​റാ​ങ്ക് ലി​സ്റ്റി​ന്‍റെ കാ​ലാ​വ​ധി നീ​ട്ട​ണ​മെ​ന്ന് ആ​വ​ശ്യം. ആ​ഭ്യ​ന്ത​ര വ​കു​പ്പ് ഒ​ന്നാ​കെ കൊ​റോ​ണ വ്യാ​പ​നം ത​ട​യു​ന്ന​തി​ന്‍റെ പ്ര​വ​ർ​ത്ത​ന​ത്തി​ലാ​ണ്. ഒ​ഴി​വു​ക​ൾ അ​ട​ക്കം എ​ല്ലാ ക​മ്യൂ​ണി​ക്കേ​ഷ​നും സോ​ഫ്റ്റ് വെ​യ​ർ വ​ഴി​യ​ല്ലാ​തെ അ​നു​വ​ദി​ക്കി​ല്ലെ​ന്ന ക​ർ​ശ​ന നി​ല​പാ​ടി​ലാ​ണ് പി​എ​സ് സി​യും. കൊ​റോ​ണ​യു​ടെ അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യ​ത്തി​ൽ ഇ​ത്ത​രം കാ​ര്യ​ങ്ങ​ൾ നി​ർ​വ​ഹി​ക്കാ​ൻ ആ​ഭ്യ​ന്ത​ര വ​കു​പ്പി​ന് ക​ഴി​യി​ല്ല.

നാ​ലാ​യി​ര​ത്തോ​ളം ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ ഉ​ൾ​പെ​ട്ട 657/2017 കാ​റ്റ​ഗ​റി​യി​ലു​ള​ള സി​വി​ൽ പോ​ലീ​സ് ഓ​ഫീ​സ​ർ​മാ​രു​ടെ റാ​ങ്ക് ലി​സ്റ്റി​ന്‍റെ കാ​ലാ​വ​ധി ജൂ​ണി​ൽ അ​വ​സാ​നി​ക്കും. കൊ​റോ​ണ​യു​ടെ അ​നു​ബ​ന്ധ ന​ട​പ​ടി​ക​ൾ ക​ഴി​യു​ന്പോ​ൾ റാ​ങ്ക് ലി​സ്റ്റി​ന്‍റെ കാ​ലാ​വ​ധി ക​ഴി​യു​മോ എ​ന്ന ആ​ശ​ങ്ക​യി​ലാ​ണ് ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ. ഇ​നി​യൊ​രു പി​എ​സ് സി ​പ​രീ​ക്ഷ എ​ഴു​തു​ന്ന​തി​ന് പ്രാ​യ​പ​രി​ധി ക​ഴി​ഞ്ഞ​വ​രാ​ണ് റാ​ങ്ക് ലി​സ്റ്റി​ലെ ഭൂ​രി​ഭാ​ഗം​പേ​രും. എ​ല്ലാ റാ​ങ്ക് ലി​സ്റ്റു​ക​ളു​ടേ​യും കാ​ലാ​വ​ധി ആ​റു​മാ​സ​ത്തേ​ക്ക് നീ​ട്ടി​യ പ്ര​ള​യ​കാ​ല​ത്തെ സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ തീ​രു​മാ​നം ഇ​ക്കാ​ര്യ​ത്തി​ലും ഉ​ണ്ടാ​ക​ണ​മെ​ന്നാ​ണ് ഉ​ദ്യോ​ഗാ​ർ​ഥി​ക​ളു​ടെ ആ​വ​ശ്യം.