ജി​ല്ലാ ആ​ശു​പ​ത്രി​ക്ക് 50 ല​ക്ഷ​ത്തി​ന്‍റെ പ്ര​ത്യേ​കാ​നു​മ​തി: പി.​ജെ. ജോ​സ​ഫ്
Saturday, April 4, 2020 10:33 PM IST
തൊ​ടു​പു​ഴ: കോ​വി​ഡ്19 പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി തൊ​ടു​പു​ഴ ജി​ല്ലാ ആ​ശു​പ​ത്രി​ക്ക് എം​എ​ൽ​എ​യു​ടെ നി​യോ​ജ​ക മ​ണ്ഡ​ല ആ​സ്തി വി​ക​സ​ന ഫ​ണ്ടി​ൽ​നി​ന്നും 50 ല​ക്ഷം രൂ​പ ചെ​ല​വ​ഴി​ക്കാ​ൻ പ്ര​ത്യേ​കാ​നു​മ​തി ധ​ന​വ​കു​പ്പി​ൽ​നി​ന്നു ല​ഭി​ച്ച​താ​യി പി.​ജെ. ജോ​സ​ഫ് എം​എ​ൽ​എ അ​റി​യി​ച്ചു. ആ​ധു​നി​ക ചി​കി​ത്സാ സൗ​ക​ര്യ​ങ്ങ​ൾ ല​ഭ്യ​മാ​ക്കു​ക​യാ​ണ് ല​ക്ഷ്യം.

ഐ​സി​യു വെ​ന്‍റി​ലേ​റ്റ​ർ, ഇ​സി​ജി മെ​ഷീ​ൻ, കാ​ർ​ഡി​യാ​ക് മോ​ണി​ട്ട​ർ, മ​ൾ​ട്ടി പാ​രാ​മീ​റ്റ​ർ മോ​ണി​ട്ട​ർ, ഡി​ഫി​ബ്രി​ലേ​റ്റ​ർ, പ​ൾ​സ് ഓ​ക്സി​മീ​റ്റ​ർ, സെ​ൻ​സ​ർ ടാ​പ്പു​ക​ൾ, പി​പി​ഇ കി​റ്റു​ക​ൾ, സ്ട്രെ​ക്ച​റ​ൽ ട്രോ​ളി, മെ​ഡി​സി​ൻ ട്രോ​ളി, ഐ​സി​യു ക​ട്ടി​ലു​ക​ൾ, സ്റ്റെ​യി​ൻ​ല​സ് സ്റ്റീ​ൽ ക​ട്ടി​ലു​ക​ൾ, എ​ക്സ്റേ വ്യൂ​വ​ർ തു​ട​ങ്ങി ക​സേ​ര​ക​ൾ, വീ​ൽ ചെ​യ​റു​ക​ൾ, ബെ​ഡ്ഷീ​റ്റു​ക​ൾ അ​ട​ക്ക​മു​ള്ള​വ ആ​ശു​പ​ത്രി​യി​ൽ ല​ഭ്യ​മാ​ക്കും.

മെ​ഡി​ക്ക​ൽ സ​ർ​വീ​സ് കോ​ർ​പ​റേ​ഷ​ൻ മു​ഖാ​ന്തി​ര​മാ​കും ഉ​പ​ക​ര​ണ​ങ്ങ​ൾ എ​ത്തി​ക്കു​ക. തു​ക വി​നി​യോ​ഗി​ക്കു​ന്ന​തു സം​ബ​ന്ധി​ച്ച് ജി​ല്ലാ ക​ള​ക്ട​ർ​ക്കും ക​ത്തു ന​ൽ​കി​യി​ട്ടു​ണ്ട്. ആ​രോ​ഗ്യ വ​കു​പ്പ് സ​മ​ർ​പ്പി​ച്ച ലി​സ്റ്റ് പ്ര​കാ​ര​മു​ള്ള ഉ​പ​ക​ര​ണ​ങ്ങ​ൾ വാ​ങ്ങു​ന്ന​തി​നാ​ണു തു​ക അ​നു​വ​ദി​ച്ചി​രി​ക്കു​ന്ന​ത്.