കോ​വി​ഡ് 19: ജി​ല്ല​യി​ൽ 3137 പേ​ർ നി​രീ​ക്ഷ​ണ​ത്തി​ൽ
Saturday, April 4, 2020 10:33 PM IST
തൊ​ടു​പു​ഴ: കോ​വി​ഡ് 19 ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ജി​ല്ല​യി​ൽ നി​രീ​ക്ഷ​ണ​ത്തി​ൽ ക​ഴി​യു​ന്ന​വ​രു​ടെ എ​ണ്ണം 3137 ആ​യി. ഇ​തി​ൽ എ​ട്ടു​പേ​രൊ​ഴി​കെ ബാ​ക്കി​യെ​ല്ലാ​വ​രും വീ​ടു​ക​ളി​ലാ​ണ് നി​രീ​ക്ഷ​ണ​ത്തി​ൽ ക​ഴി​യു​ന്ന​ത്. ഇ​ന്ന​ലെ 191 പേ​രെ വീ​ടു​ക​ളി​ൽ നി​രീ​ക്ഷ​ണ​ത്തി​ലാ​ക്കി. ര​ണ്ടു​പേ​രെ പു​തു​താ​യി ആ​ശു​പ​ത്രി​യി​ൽ നി​രീ​ക്ഷ​ണ​ത്തി​ലാ​ക്കി. ആ​ശു​പ​ത്രി​യി​ൽ നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള മൂ​ന്നു​പേ​രെ വി​ട്ട​യ​ച്ചു. ഇ​ന്ന​ലെ 12 പേ​രു​ടെ സ്ര​വം പ​രി​ശോ​ധ​ന​യ്ക്കെ​ടു​ത്തു. ഇ​ന്ന​ലെ വ​ന്ന 33 പ​രി​ശോ​ധ​നാ ഫ​ല​ങ്ങ​ളും നെ​ഗ​റ്റീ​വാ​ണ്.

നി​സാ​മു​ദീ​നി​ൽ ത​ബ്‌ലീ​ഗ് മ​ത​സ​മ്മേ​ള​ന​ത്തി​നു​പോ​യ തൊ​ടു​പു​ഴ കു​മ്മം​ക​ല്ല് സ്വ​ദേ​ശി​യു​ടെ ബ​ന്ധു​ക്ക​ളു​ടെ​യ​ട​ക്കം പ​രി​ശോ​ധ​നാ​ഫ​ല​ങ്ങ​ൾ നെ​ഗ​റ്റീ​വാ​യ​ത് ആ​ശ്വാ​സ​മാ​യി. ജി​ല്ല​യി​ൽ ഇ​തു​വ​രെ 10 പേ​ർ​ക്കാ​ണ് കോ​വി​ഡ് 19 സ്ഥി​രീ​ക​രി​ച്ച​ത്.