സ​ഹ​ക​ര​ണ ബാ​ങ്കു​ക​ൾ വ​ഴി റ​ബ​ർ സം​ഭ​രി​ക്ക​ണ​മെ​ന്ന്
Sunday, April 5, 2020 9:18 PM IST
തൊ​ടു​പു​ഴ: റ​ബ​ർ ക​ട​ക​ൾ തു​റ​ന്നു പ്ര​വ​ർ​ത്തി​ക്കാ​ത്ത സാ​ഹ​ച​ര്യ​ത്തി​ൽ സ​ഹ​ക​ര​ണ ബാ​ങ്കു​ക​ൾ വ​ഴി റ​ബ​ർ സം​ഭ​രി​ക്ക​ണ​മെ​ന്ന് കേ​ര​ള കോ​ണ്‍​ഗ്ര​സ് -എം ​ജോസ് കെ. മാണി വിഭാഗം സ്റ്റി​യ​റിം​ഗ് ക​മ്മി​റ്റി മെം​ബ​ർ അ​ഗ​സ്റ്റി​ൻ വ​ട്ട​കു​ന്നേ​ൽ ആ​വ​ശ്യ​പെ​ട്ടു. സ്വാ​ഭാ​വി​ക റ​ബ​റി​ന്‍റെ 90 ശ​ത​മാ​നവും ഉ​ത്പാ​ദി​പ്പി​ക്കു​ന്ന​ത് കേ​ര​ള​ത്തി​ലാ​ണ്. ഏ​ഴ് ല​ക്ഷ​ത്തോ​ളം റ​ബ​ർ ക​ർ​ഷ​ക​രാ​ണ് കേ​ര​ള​ത്തി​ലു​ള്ള​ത്. ചെ​റു​കി​ട റ​ബ​ർ ക​ർ​ഷ​ക​രും അ​വ​രെ ആ​ശ്ര​യി​ച്ച് ക​ഴി​യു​ന്ന ല​ക്ഷ​ക്ക​ണ​ക്കി​ന് തൊ​ഴി​ലാ​ളി​ക​ളും ലോ​ക്ഡൗ​ണ്‍ പ്ര​ഖ്യാ​പ​ന​ത്തോ​ടെ ക​ടു​ത്ത സാ​ന്പ​ത്തി​ക പ്ര​തി​സ​ന്ധി​യി​ലാ​യി.
ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ സ​ഹ​ക​ര​ണ ബാ​ങ്കു​ക​ൾ​വ​ഴി ക​ർ​ഷ​ക​രി​ൽ നി​ന്ന് റ​ബ​ർ സം​ഭ​രി​ക്കു​ന്ന​തി​ന് സ​ർ​ക്കാ​ർ മു​ൻ​കൈ എ​ടു​ക്ക​ണ​മെ​ന്നും അ​ഗ​സ്റ്റി​ൻ വ​ട്ട​ക്കു​ന്നേ​ൽ പ​റ​ഞ്ഞു.