കാ​ട്ടു​തീ പ​ട​ർ​ന്ന് ഹെ​ക്ട​ർ ക​ണ​ക്കി​ന് വ​നം ക​ത്തി​ന​ശി​ച്ചു
Sunday, April 5, 2020 9:18 PM IST
മ​റ​യൂ​ർ: മ​റ​യൂ​ർ വ​ന​മേ​ഖ​ല​യി​ൽ ശ​നി​യാ​ഴ്ച രാ​ത്രി​യു​ണ്ടാ​യ കാ​ട്ടു​തീ​യി​ൽ ഹെ​ക്ട​ർ ക​ണ​ക്കി​ന് പു​ൽ​മേ​ടു​ക​ളും വ​ന​മേ​ഖ​ല​യും ക​ത്തി​ന​ശി​ച്ചു. മ​റ​യൂ​ർ ച​ന്ദ​ന ഡി​വി​ഷ​നി​ലെ തീ​ർ​ഥ​മ​ല ആ​ദി​വാ​സി ഉൗ​രി​നു സ​മീ​പ​മു​ള്ള വ​ന​മേ​ഖ​ല​യി​ലാ​ണ് ശ​നി​യാ​ഴ്ച രാ​ത്രി ഏ​ഴോ​ടെ തീ ​പ​ട​ർ​ന്ന​ത്. വ​നം വ​കു​പ്പ് ജീ​വ​ന​ക്കാ​രും വാ​ച്ച​ർ​മാ​രും തീ ​അ​ണ​യ്ക്കാ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും കു​ത്ത​നെ​യു​ള്ള മ​ല​ഞ്ചെ​രി​വാ​യ​തി​നാ​ൽ സാ​ധി​ച്ചി​ല്ല. പി​ന്നീ​ട് പാ​റ​ക്കെ​ട്ടു​ക​ൾ നി​റ​ഞ്ഞ ഭാ​ഗ​ത്ത് താ​നെ അ​ണ​ഞ്ഞ​തി​നാ​ൽ ചോ​ല​വ​ന​ങ്ങ​ളി​ലേ​ക്ക് തീ ​പ​ട​ർ​ന്നി​ല്ല.

ഇ​ന്ന​ലെ ഉ​ച്ച​ക​ഴി​ഞ്ഞ് പ്ര​ദേ​ശ​ത്ത് ശ​ക്ത​മാ​യ വേ​ന​ൽ​മ​ഴ മ​ണി​ക്കൂ​റു​ക​ളോ​ളം ല​ഭി​ച്ച​ത് കാ​ട്ടു​തീ ഭീ​തി കു​റ​ച്ചിട്ടുണ്ട്.