അ​രി വി​ത​ര​ണ​ത്തി​ൽ വ്യാ​പ​ക ക്ര​മ​ക്കേ​ടെ​ന്ന്
Sunday, April 5, 2020 9:18 PM IST
മൂ​ന്നാ​ർ: സ​ർ​ക്കാ​ർ അ​നു​വ​ദി​ച്ച അ​രി​വി​ത​ര​ണ​ത്തി​ൽ വ്യാ​പ​ക ക്ര​മ​ക്കേ​ടെ​ന്ന് ആ​രോ​പ​ണം. ദേ​വി​കു​ളം സ​പ്ലൈ ഓ​ഫി​സ​റു​ടെ നേ​തൃ​ത്വ​ത്തി​ൽ 25 ക​ട​ക​ളി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ നാ​ലു ക​ട​ക​ളി​ൽ ക്ര​മ​ക്കേ​ട് ന​ട​ന്ന​താ​യി ക​ണ്ടെ​ത്തി. ദേ​വി​കു​ളം താ​ലൂ​ക്ക് മേ​ഖ​ല​യി​ലെ ഓ​പ്പ​ണ്‍ മാ​ർ​ക്ക​റ്റി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ 31 ക​ട​ക​ൾ അ​ന​ധി​കൃ​ത​മാ​യാ​ണ് ക​ച്ച​വ​ടം ന​ട​ത്തു​ന്ന​തെ​ന്ന് ക​ണ്ടെ​ത്തി.
ലോ​ക്ക് ഡൗ​ണ്‍ പ്ര​തി​സ​ന്ധി​യേ​ക്കാ​ൾ രൂ​ക്ഷ​മാ​ണ് മൂ​ന്നാ​റി​ലെ സൗ​ജ​ന്യ അ​രി​വി​ത​ര​ണം. സ​ർ​ക്കാ​ർ പ്ര​ഖ്യാ​പ​നം വ​ന്നി​ട്ട് ദി​വ​സ​ങ്ങ​ൾ പി​ന്നി​ടു​ന്പോ​ഴും ആ​വ​ശ്യ​ത്തി​നു സ്റ്റോ​ക്കു​ണ്ടാ​യി​ട്ടും തൊ​ഴി​ലാ​ളി​ക​ൾ​ക്ക് അ​രി ന​ൽ​കാ​ൻ റേ​ഷ​ൻ ക​ട​യു​ട​മ​ക​ൾ ത​യാ​റാ​കു​ന്നി​ല്ലെ​ന്നു പ​റ​യു​ന്നു. ചി​ല​ർ ന​ൽ​കു​ന്ന​താ​ക​ട്ടെ പ​ഴ​കി​യ അ​രി​യും. ചോ​ദ്യം​ചെ​യ്യു​ന്ന​വ​രെ പ​ല​രും അ​ട​ച്ചാ​ക്ഷേ​പി​ക്കു​ക​യും ചെ​യ്യു​ന്നു. സം​ഭ​വം സം​ബ​ന്ധി​ച്ച് 25-ഓ​ളം പ​രാ​തി​ക​ളാ​ണ് താ​ലൂ​ക്ക് സ​പ്ലൈ ഓ​ഫീ​സ​ർ എ​ൻ. ശ്രീ​കു​മാ​റി​ന് ല​ഭി​ച്ച​ത്. തു​ട​ർ​ന്നാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. രാ​വി​ലെ​മു​ത​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ നാ​ലു ക​ട​ക​ളി​ൽ ക്ര​മ​ക്കേ​ട് ക​ണ്ടെ​ത്തി. ഓ​പ്പ​ണ്‍ മാ​ർ​ക്ക​റ്റി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ 31 ക​ച്ച​വ​ട സ്ഥാ​പ​ന​ങ്ങ​ൾ രേ​ഖ​ക​ളി​ല്ലാ​തെ​യാ​ണ് പ്ര​വ​ർ​ത്തി​ക്കു​ന്ന​തെ​ന്ന് ക​ണ്ടെ​ത്തി. ലോ​ക്ക് ഡൗ​ണ്‍ അ​വ​സാ​നി​ക്കു​ന്ന​തോ​ടെ ഇ​വ​ർ​ക്കെ​തി​രേ ന​ട​പ​ടി​യു​ണ്ടാ​കു​മെ​ന്ന് അ​ദ്ദേ​ഹം പ​റ​യു​ന്നു. പ​രി​ശോ​ധ​ന​യി​ൽ അ​സി. താ​ലൂ​ക്ക് സ​പ്ലൈ ഓ​ഫീ​സ​ർ സ​ന്ദീ​പ് കു​മാ​ർ, റേ​ഷ​ൻ ഇ​ൻ​സ്പെ​ക്ട​ർ അ​ജി​ത്ത് കു​മാ​ർ, രാ​ജീ​വ് കു​മാ​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.