ക​ർ​ഷ​ക തൊ​ഴി​ലാ​ളി​ക​ളെ അ​വ​ഗ​ണി​ക്കു​ന്ന​ത് പ്ര​തി​ഷേ​ധാ​ർ​ഹം: ഡി​കെ​ടി​എ​ഫ്
Sunday, April 5, 2020 9:21 PM IST
ചെ​റു​തോ​ണി: കോ​വി​ഡ് രോ​ഗം പ​ട​ർ​ന്നു​പി​ടി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ തൊ​ഴി​ലി​ല്ലാ​തെ ജീ​വി​തം ദു​രി​ത​ത്തി​ലാ​യ ക​ർ​ഷ​ക തൊ​ഴി​ലാ​ളി​ക​ൾ​ക്ക് യാ​തൊ​രു​വി​ധ സ​മാ​ശ്വാ​സ ധ​ന​സ​ഹാ​യ​വും ന​ൽ​കാ​ത്ത​ത് ഖേ​ദ​ക​ര​മാ​ണെ​ന്ന് ദേ​ശീ​യ ക​ർ​ഷ​ക​തൊ​ഴി​ലാ​ളി ഫെ​ഡ​റേ​ഷ​ൻ.
തൊ​ഴി​ൽ ന​ഷ്ട​പ്പെ​ട്ട് പ​ട്ടി​ണി​യി​ലാ​യ ക​ർ​ഷ​ക തൊ​ഴി​ലാ​ളി​ക​ൾ​ക്ക് സ​ർ​ക്കാ​രും ക​ർ​ഷ​ക തൊ​ഴി​ലാ​ളി ക്ഷേ​മ​നി​ധി ബോ​ർ​ഡും ധ​ന​സ​ഹാ​യം ന​ൽ​കു​ന്ന​തി​നു​ള്ള ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് ഡി​കെ​ടി​എ​ഫ് സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​നി​ൽ ആ​ന​ക്ക​നാ​ട്ട്, ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ജ​യിം​സ് മാ​മൂ​ട്ടി​ൽ എ​ന്നി​വ​ർ ്ര​ആ​വ​ശ്യ​പ്പെ​ട്ടു.