ഡ്രോ​ണ്‍ പ​രി​ശോ​ധ​ന​യു​മാ​യി പോ​ലീ​സ്
Sunday, April 5, 2020 9:21 PM IST
അ​ടി​മാ​ലി: ലോ​ക്ക് ഡൗ​ണ്‍ നി​ർ​ദേ​ശ​ങ്ങ​ൾ ലം​ഘി​ച്ച് പു​റ​ത്തി​റ​ങ്ങു​ന്ന​വ​രെ പി​ടി​കൂ​ടാ​ൻ ഡ്രോ​ണ്‍ സം​വി​ധാ​നം പ്ര​യോ​ജ​ന​പ്പെ​ടു​ത്തി അ​ടി​മാ​ലി പോ​ലീ​സ്. ആ​ളു​ക​ൾ പു​റ​ത്തി​റ​ങ്ങാ​ൻ സാ​ധ്യ​ത​യു​ള്ള ഇ​ട​ങ്ങ​ളി​ൽ പോ​ലീ​സ് ഡ്രോ​ണ്‍ പ​റ​ത്തി പ​രി​ശോ​ധി​ച്ചു. നി​ര​ത്തി​ലി​റ​ങ്ങു​ന്ന വാ​ഹ​ന​ങ്ങ​ളു​ടെ എ​ണ്ണം കു​റ​ഞ്ഞ​തോ​ടെ ഉ​ൾ​മേ​ഖ​ല​ക​ൾ കേ​ന്ദ്രീ​ക​രി​ച്ച് പോ​ലീ​സ് പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.
ടൗ​ണ്‍ കേ​ന്ദ്രീ​കൃ​ത​മാ​യി വി​ട്ടു​വീ​ഴ്ച​യി​ല്ലാ​ത്ത പ​രി​ശോ​ധ​ന തു​ട​രു​ന്ന​തി​നാ​ൽ ആ​ളു​ക​ൾ പു​റ​ത്തി​റ​ങ്ങു​ന്ന​ത് കു​റ​ഞ്ഞി​ട്ടു​ണ്ടെ​ങ്കി​ലും ഉ​ൾ​മേ​ഖ​ല​ക​ളി​ൽ പോ​ലീ​സി​ന്‍റെ ക​ണ്ണു​വെ​ട്ടി​ച്ച് പു​റ​ത്തി​റ​ങ്ങു​ന്നു​ണ്ട്. ഇ​ത്ത​ര​ക്കാ​രെ വീ​ട്ടി​ലി​രു​ത്താ​നും പു​റ​ത്തി​റ​ങ്ങി​യാ​ൽ ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കു​വാ​നു​മാ​ണ് പോ​ലീ​സി​ന്‍റെ ശ്ര​മം. വ​രും​ദി​വ​സ​ങ്ങ​ളി​ലും ഡ്രോ​ണ്‍ ഉ​പ​യോ​ഗി​ച്ചു​ള്ള പ​രി​ശോ​ധ​ന തു​ട​രു​മെ​ന്ന് അ​ടി​മാ​ലി സി​ഐ അ​നി​ൽ ജോ​ർ​ജ് പ​റ​ഞ്ഞു.
അ​ടി​മാ​ലി ടൗ​ണ്‍, ഫ​യ​ർ​സ്റ്റേ​ഷ​ൻ​പ​ടി, മ​ന്നാ​ങ്കാ​ല തു​ട​ങ്ങി​യ വി​വി​ധ ഇ​ട​ങ്ങ​ളി​ൽ ആ​ദ്യ​ദി​നം പോ​ലീ​സ് പ​രി​ശോ​ധ​ന ന​ട​ത്തി. ആ​ളു​ക​ൾ പു​റ​ത്തി​റ​ങ്ങു​ന്ന​ത് കാ​മ​റ​യി​ൽ പ​തി​ഞ്ഞാ​ൽ വേ​ഗം സ്ഥ​ല​ത്തെ​ത്തി ന​ട​പ​ടി സ്വീ​ക​രി​ക്കാ​ൻ സാ​ധി​ക്കും.