കോ​ട​യും വാ​റ്റു​പ​ക​ര​ണ​ങ്ങ​ളും പി​ടി​കൂ​ടി
Sunday, April 5, 2020 9:21 PM IST
നെ​ടു​ങ്ക​ണ്ടം: ക​ന്പം​മെ​ട്ടി​നു​സ​മീ​പം മൂ​ങ്കി​പ്പ​ള്ള​ത്തു​നി​ന്നും 220 ലി​റ്റ​ർ കോ​ട​യും വാ​റ്റു​പ​ക​ര​ണ​ങ്ങ​ളും പി​ടി​കൂ​ടി. എ​ക്സൈ​സ് ഇ​ന്‍റ​ലി​ജ​ൻ​സി​ന് ല​ഭി​ച്ച ര​ഹ​സ്യ​വി​വ​ര​ത്തേ​തു​ട​ർ​ന്ന് ഉ​ടു​ന്പ​ൻ​ചോ​ല റേ​ഞ്ച് എ​ക്സൈ​സ് ഇ​ൻ​സ്പെ​ക്ട​ർ സെ​ബാ​സ്റ്റ്യ​ൻ ജോ​സ​ഫി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ത​മി​ഴ്നാ​ട് അ​തി​ർ​ത്തി​യോ​ടു​ചേ​ർ​ന്ന് ബാ​ര​ലി​ൽ സൂ​ക്ഷി​ച്ച കോ​ട ക​ണ്ടെ​ടു​ത്ത​ത്. വാ​റ്റു​ന്ന​തി​നു പാ​ക​മാ​യ നി​ല​യി​ലാ​യി​രു​ന്നു കോ​ട. പ്ര​തി​ക​ളേ​ക്കു​റി​ച്ച് സൂ​ച​ന ല​ഭി​ച്ചി​ട്ടു​ണ്ട്.
ലോ​ക്ഡൗ​ണി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ മ​ദ്യ​ശാ​ല​ക​ൾ അ​ട​ച്ച​തി​നേ​തു​ട​ർ​ന്ന് വ്യാ​ജ​വാ​റ്റ് വ്യാ​പ​ക​മാ​കു​ന്നു​ണ്ട്. ക​ഴി​ഞ്ഞ ഒ​രാ​ഴ്ച​യ്ക്കു​ള്ളി​ൽ അ​ഞ്ചു കേ​സു​ക​ളി​ലാ​യി 4500 ലി​റ്റ​ർ കോ​ട​യും ര​ണ്ടു​ലി​റ്റ​ർ ചാ​രാ​യ​വും മൂ​ന്നു​സെ​റ്റ് വാ​റ്റു​പ​ക​ര​ണ​ങ്ങ​ളും മൂ​ന്നു പ്ര​തി​ക​ളേ​യും നാ​ട​ൻ തോ​ക്കും ഉ​ടു​ന്പ​ൻ​ചോ​ല എ​ക്സൈ​സ് പാ​ർ​ട്ടി പി​ടി​കൂ​ടി​യി​രു​ന്നു. പ​രി​ശോ​ധ​ന​യി​ൽ ഇ​ന്‍റ​ലി​ജ​ൻ​സ് ബ്യൂ​റോ പ്രി​വ​ന്‍റീ​വ് ഓ​ഫീ​സ​ർ എം.​പി. പ്ര​മോ​ദ്, പ്രി​വ​ന്‍റീ​വ് ഓ​ഫീ​സ​ർ​മാ​രാ​യ ജെ. ​പ്ര​കാ​ശ്, എ​ൻ.​വി. ശ​ശീ​ന്ദ്ര​ൻ, എം.​കെ. ഷാ​ജി, സി​വി​ൽ എ​ക്സൈ​സ് ഓ​ഫീ​സ​ർ​മാ​രാ​യ ഇ.​സി. ജോ​ജി, ടി​ൽ​സ് ജോ​സ​ഫ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.