ആ​ളും ആ​ര​വ​വു​മി​ല്ലാ​തെ ഓ​ശാ​ന ഞാ​യ​ർ ആ​ച​ര​ണം
Sunday, April 5, 2020 9:21 PM IST
ചെ​റു​തോ​ണി: കൊ​റോ​ണ വൈ​റ​സ് ഭീ​ഷ​ണി​യി​ൽ രാ​ജ്യം ലോ​ക്ക് ഡൗ​ണി​ലാ​യി​രി​ക്കു​ന്പോ​ഴും ക്രി​സ്തു​വി​ന്‍റെ രാ​ജ​കീ​യ പ്ര​വേ​ശ​ന​മാ​യ ഓ​ശാ​ന​ത്തി​രു​നാ​ൾ ആ​ളും ആ​ര​വ​വു​മി​ല്ലാ​തെ എ​ല്ലാ ദേ​വാ​ല​യ​ങ്ങ​ളി​ലും ആ​ഘോ​ഷി​ച്ചു.
ഇ​ടു​ക്കി മെ​ത്രാ​ന്‍റെ സിം​ഹാ​സ​ന​പ​ള്ളി​യാ​യ വാ​ഴ​ത്തോ​പ്പ് സെ​ന്‍റ് ജോ​ർ​ജ് ക​ത്തീ​ഡ്ര​ലി​ൽ രൂ​പ​ത മെ​ത്രാ​ൻ മാ​ർ ജോ​ണ്‍ നെ​ല്ലി​ക്കു​ന്നേ​ൽ തി​രു​ക്ക​ർ​മ​ങ്ങ​ൾ​ക്ക് കാ​ർ​മി​ക​ത്വം വ​ഹി​ച്ചു. സ​ർ​ക്കാ​ർ നി​ർ​ദേ​ശം പൂ​ർ​ണ​മാ​യും പാ​ലി​ച്ചു​കൊ​ണ്ടാ​യി​രു​ന്നു തി​രു​ക്ക​ർ​മ​ങ്ങ​ൾ ന​ട​ന്ന​ത്.
ബി​ഷ​പ്പും ശു​ശ്രൂ​ഷി​യു​മു​ൾ​പ്പെ​ടെ അ​ഞ്ചു​പേ​ർ മാ​ത്ര​മാ​ണ് തി​രു​ക്ക​ർ​മ​ങ്ങ​ളി​ൽ പ​ങ്കെ​ടു​ത്ത​ത്. കു​രു​ത്തോ​ല​യും വ​ഹി​ച്ചു​ള്ള ന​ഗ​ര​പ്ര​ദ​ക്ഷി​ണം മാ​ത്ര​മാ​ണ് ഒ​ഴി​വാ​ക്കി​യി​രു​ന്ന​ത്.
തി​രു​ക്ക​ർ​മ​ങ്ങ​ൾ പ്രാ​ദേ​ശി​ക ചാ​ന​ലി​ലും സാ​മൂ​ഹ്യ​മാ​ധ്യ​മ​ങ്ങ​ളി​ലും ഒൗ​ദ്യോ​ഗി​ക വെ​ബ്സൈ​റ്റി​ലും ത​ത്സ​മ​യം കാ​ണാ​നു​ള്ള സൗ​ക​ര്യ​മൊ​രു​ക്കി​യി​രു​ന്നു. സ​ർ​ക്കാ​ർ നി​യ​ന്ത്ര​ണ​ത്തി​ന്‍റെ​യും സാ​മൂ​ഹി​കാ​ക​ലം പാ​ലി​ക്കു​ന്ന​തി​ന്‍റെ​യും ഭാ​ഗ​മാ​യി ഡ്രൈ​വ​റെ ഒ​ഴി​വാ​ക്കി ബി​ഷ​പ് സ്വ​യം വാ​ഹ​നം ഓ​ടി​ച്ചാ​ണ് ബ​ലി​യ​ർ​പ്പ​ണ​ത്തി​നാ​യി വാ​ഴ​ത്തോ​പ്പി​ലെ​ത്തി​യ​ത്.
ക​ട്ട​പ്പ​ന: വി​ശു​ദ്ധ വാ​രാ​ച​ര​ണ​ത്തി​ന് തു​ട​ക്കം​കു​റി​ച്ച് ആ​ഘോ​ഷ​ങ്ങ​ളി​ല്ലാ​തെ ക്രൈ​സ്ത​വ​ർ ഓ​ശാ​ന ഞാ​യ​ർ ആ​ച​രി​ച്ചു.
ഓ​ശാ​ന ഞാ​യ​റി​നോ​ട​നു​ബ​ന്ധി​ച്ചു​ള്ള കു​രു​ത്തോ​ല വി​ത​ര​ണ​മോ പ്ര​ദ​ക്ഷി​ണ​മോ ഒ​രി​ട​ത്തും ന​ട​ന്നി​ല്ല.
ചി​ല പ​ള്ളി​ക​ളി​ൽ കു​രു​ത്തോ​ല വെ​ഞ്ചി​രി​ച്ചെ​ങ്കി​ലും വി​ത​ര​ണം​ചെ​യ്തി​ല്ല. ചി​ല പ​ള്ളി​ക​ളി​ൽ ഇ​ട​വ​കാം​ഗ​ങ്ങ​ളു​ടെ പേ​രെ​ഴു​തി​യ കു​രു​ത്തോ​ല​വ​ച്ച് തി​രു​ക്ക​ർ​മ​ങ്ങ​ൾ ന​ട​ത്തി.
കാ​ഞ്ഞി​ര​പ്പ​ള്ളി രൂ​പ​താ​ധ്യ​ക്ഷ​ൻ മാ​ർ ജോ​സ് പു​ളി​ക്ക​ൽ കാ​ഞ്ഞി​ര​പ്പ​ള്ളി അ​ക്ക​ര പ​ള്ളി​യി​ൽ അ​ർ​പ്പി​ച്ച വി​ശു​ദ്ധ കു​ർ​ബാ​ന​യി​ൽ ത​ൽ​സ​മ​യം വി​ശ്വാ​സി​ക​ൾ ചാ​ന​ലു​ക​ളി​ലൂ​ടെ പ​ങ്കെ​ടു​ത്തു.
ക​ട്ട​പ്പ​ന ഫെ​റോ​ന ഇ​ട​വ​ക​യി​ൽ കു​രു​ത്തോ​ല വി​ത​ര​ണം ന​ട​ന്നി​ല്ല. പ​ക​രം വീ​ടു​ക​ളി​ലെ പ്ര​ധാ​ന വാ​തി​ൽ കു​രു​ത്തോ​ല​കൊ​ണ്ടും സൈ​ത്തി​ൻ ഇ​ല​ക​ൾ​കൊ​ണ്ടും അ​ല​ങ്ക​രി​ച്ച് ഓ​ശാ​ന ഞാ​യ​ർ അ​നു​സ്മ​ര​ണം ന​ട​ത്തി.
ക​ട്ട​പ്പ​ന ഫെ​റോ​ന വി​കാ​രി ഫാ. ​ജേ​ക്ക​ബ് ചാ​ത്ത​നാ​ട്ട് കാ​ഞ്ചി​യാ​റി​ലും വെ​ള്ള​യാം​കു​ടി ഫെ​റോ​ന പ​ള്ളി​യി​ൽ ഫാ. ​തോ​മ​സ് വ​ട്ട​മ​ല​യും അ​ർ​പ്പി​ച്ച വി​ശു​ദ്ധ കു​ർ​ബാ​ന​യി​ലും ഓ​ശാ​ന ഞാ​യ​ർ തി​രു​ക്ക​ർ​മ​ങ്ങ​ളി​ലും വി​ശ്വാ​സി​ക​ൾ ത​ൽ​സ​മ​യം ഇ​ന്‍റ​ർ​നെ​റ്റി​ലൂ​ടെ​യും ലോ​ക്ക​ൽ ചാ​ന​ലു​ക​ളി​ലൂ​ട​യും പ​ങ്കെ​ടു​ത്തു.