തെന്നത്തൂരിൽ ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​രെ ത​ട​ഞ്ഞു വ​ച്ച​താ​യി പ​രാ​തി
Sunday, April 5, 2020 9:22 PM IST
തൊ​ടു​പു​ഴ: തെ​ന്ന​ത്തൂ​രി​ൽ പൊ​തു​ജ​നാ​രോ​ഗ്യ പ​രാ​തി പ​രി​ഹ​രി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി അ​ന്വേ​ഷ​ണ​ത്തി​നെ​ത്തി​യ ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​രെ ത​ട​ഞ്ഞു​വ​ച്ച് ആ​ക്ര​മി​ച്ച​താ​യി പ​രാ​തി. കോ​ടി​ക്കു​ളം പ്രാ​ഥ​മി​കാ​രോ​ഗ്യ​കേ​ന്ദ്ര​ത്തി​ലെ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ, ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ, ജൂ​നി​യ​ർ പ​ബ്ലി​ക് ഹെ​ൽ​ത്ത് ന​ഴ്സ്, ഡ്രൈ​വ​ർ എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​ത്തെ​യാ​ണ് ത​ട​ഞ്ഞു​വ​ച്ചത്.
സം​ഭ​വ​ത്തി​ൽ പാ​റ​പ്പു​ഴ ആ​നി​ക്കു​ടി​യി​ൽ ജോ​ർ​ജ് കു​ര്യാ​ക്കോ​സ്, മ​ക​നും ജി​ല്ലാ ചൈ​ൽ​ഡ് പ്രൊ​ട്ട​ക്ഷ​ൻ ഓ​ഫീ​സ​റു​മാ​യ ജോ​മ​റ്റ് ജോ​ർ​ജ് ഇ​വ​രു​ടെ കു​ടും​ബാം​ഗ​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ​ക്കെ​തി​രെ കാ​ളി​യാ​ർ പോ​ലീ​സ് കേ​സെ​ടു​ത്തു.
ഇ​വ​രു​ടെ വീ​ട്ടി​ലൊ​രാ​ൾ​ക്ക് അ​ടു​ത്തി​ടെ ഡെ​ങ്കി​പ്പ​നി ബാ​ധി​ച്ചി​രു​ന്നു. തു​ട​ർ​ന്ന് ഇ​വ​രു​ടെ വീ​ടും പ​രി​സ​ര​വും വൃ​ത്തി​ഹീ​ന​മാ​ണെ​ന്ന നാ​ട്ടു​കാ​രു​ടെ പ​രാ​തി​യെ തു​ട​ർ​ന്നാ​ണ് ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ ഇ​വി​ടെ അ​ന്വേ​ഷി​ക്കാ​നെ​ത്തി​യ​ത്.
വീ​ടി​നു സ​മീ​പം ചാ​ണ​കം കി​ട​ക്കു​ന്ന​തും വെ​ള്ള​ത്തി​ൽ കൂ​ത്താ​ടി​ക​ളെ​യും ക​ണ്ട​തി​നെ തു​ട​ർ​ന്ന്് മൂ​ന്നു ദി​വ​സ​ത്തി​ന​കം ഇ​വി​ടം വൃ​ത്തി​യാ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് നോ​ട്ടീ​സ് ന​ൽ​കി​യി​രു​ന്നു. പി​ന്നീ​ട് ശ​നി​യാ​ഴ്ച അ​ന്വേ​ഷി​ക്കാ​നെ​ത്തി​യ​പ്പോ​ഴാ​ണ് ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​രെ ത​ട​ഞ്ഞു​വ​ച്ച് ജോ​ലി ത​ട​സ​പ്പെ​ടു​ത്തി​യ​ത്.
കാ​ളി​യാ​ർ എ​സ്ഐ യു​ടെ നേ​തൃ​ത്വ​ത്തി​ൽ പോ​ലീ​സ് എ​ത്തി​യാ​ണ് ഇ​വ​രെ മോ​ചി​പ്പി​ച്ച​ത്. ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​രു​ടെ നി​ർ​ദേ​ശ​ങ്ങ​ൾ അ​നു​സ​രി​ക്കാ​തെ കൃ​ത്യനി​ർ​വ​ഹ​ണം ത​ട​സ​പ്പെ​ടു​ത്തി​യ​തി​ന് ഇ​വ​ർ​ക്കെ​തി​രെ കേ​സെ​ടു​ത്ത​താ​യി പോ​ലീ​സ് അ​റിയി​ച്ചു.