ത​മി​ഴ്നാ​ട്ടി​ൽ​നി​ന്നു നു​ഴ​ഞ്ഞു​ക​യ​റ്റം: ര​ണ്ടു​പേ​ർ​കൂ​ടി പി​ടി​യി​ൽ
Tuesday, April 7, 2020 9:58 PM IST
നെ​ടു​ങ്ക​ണ്ടം: ത​മി​ഴ്നാ​ട്ടി​ൽ​നി​ന്നു ച​ര​ക്കു​ക​ളു​മാ​യി വ​രു​ന്ന ലോ​റി​ക​ളി​ൽ ക​യ​റി കേ​ര​ള​ത്തി​ലേ​ക്ക് ഒ​ളി​ച്ചു​ക​ട​ക്കാ​നു​ള്ള ശ്ര​മം ത​ട​ഞ്ഞു. ക​ന്പം​മെ​ട്ട് ചെ​ക്കു​പോ​സ്റ്റു​വ​ഴി മു​ട്ട ലോ​റി​യി​ൽ അ​തി​ർ​ത്തി ക​ട​ക്കാ​ൻ ശ്ര​മി​ച്ച ത​മി​ഴ്നാ​ട് സ്വ​ദേ​ശി​ക​ളു​ടെ ശ്ര​മ​മാ​ണ് ലീ​സും ആ​രോ​ഗ്യ വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രും​ചേ​ർ​ന്നു ത​ട​ഞ്ഞ​ത്.
വാ​ഹ​ന പ​രി​ശോ​ധ​ന​യി​ലാ​ണ് മു​ട്ട ലോ​റി​യി​ൽ എ​ത്തി​യ നാ​മ​ക്ക​ല്ല് സ്വ​ദേ​ശി​ക​ളാ​യ ര​ണ്ടു​പേ​രെ പി​ടി​കൂ​ടി​യ​ത്. ഇ​തോ​ടെ അ​ന​ധി​കൃ​ത​മാ​യി അ​തി​ർ​ത്തി ക​ട​ക്കാ​ൻ ശ്ര​മി​ച്ച് പി​ടി​യി​ലാ​യ​വ​രു​ടെ എ​ണ്ണം അ​ഞ്ചാ​യി. നാ​മ​ക്ക​ൽ സ്വ​ദേ​ശി​ക​ളാ​യ നാ​ഗ​രാ​ജ​ൻ, സ​ബ​ത്തു മു​ത്തു എ​ന്നി​വ​ർ​ക്കെ​തി രേ ക​ന്പം​മെ​ട്ട് പോ​ലീ​സ് കേ​സെ​ടു​ത്തു. തു​ട​ർ​ന്ന് ക​രു​ണാ​പു​രം ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ ത​മി​ഴ്നാ​ട് പോ​ലീ​സി​നു ര​ണ്ടു​പേ​രെ​യും കൈ​മാ​റി.
ലോ​റി​യി​ലെ​ത്തി​യ​ശേ​ഷം അ​തി​ർ​ത്തി​യി​ൽ ഇ​റ​ങ്ങി ന​ട​ന്ന് കേ​ര​ള​ത്തി​ലേ​ക്ക് എ​ത്താ​നാ​ണ് ഇ​വ​ർ ശ്ര​മി​ച്ച​ത്. പോ​ലീ​സ് ചോ​ദ്യം​ചെ​യ്യ​ലി​ൽ മു​ട്ട ലോ​ഡി​റ​ക്കാ​ൻ എ​ത്തി​യ​തെ​ന്നാ​ണ് ഇ​വ​ർ ന​ൽ​കി​യ വി​ശ​ദീ​ക​ര​ണം.
ക​ഴി​ഞ്ഞ​ദി​വ​സ​വും കേ​ര​ള -ത​മി​ഴ്നാ​ട് അ​തി​ർ​ത്തി​യാ​യ ക​ന്പം​മെ​ട്ടി​ലൂ​ടെ ജി​ല്ല​യി​ലേ​ക്ക് ക​ട​ന്ന മൂ​ന്നു​പേ​രെ ക​ന്പം​മെ​ട്ട് പോ​ലീ​സും അ​രോ​ഗ്യ വ​കു​പ്പും​ചേ​ർ​ന്ന് പി​ടി​കൂ​ടി​യി​രു​ന്നു. പി​ടി​യി​ലാ​യ ര​ണ്ടു​പേ​രെ​യും ത​മി​ഴ്നാ​ട് പോ​ലീ​സി​നു കൈ​മാ​റി. ഇ​വ​രെ ത​മി​ഴ്നാ​ട് ആ​രോ​ഗ്യ​വ​കു​പ്പ് നീ​രീ​ക്ഷ​ണ​ത്തി​ലാ​ക്കി.