കോവിഡ് വ്യാപനം: തമിഴ്നാട് അതിർത്തിയിൽ കർശന പരിശോധന
Tuesday, April 7, 2020 9:58 PM IST
തൊ​ടു​പു​ഴ:​ ത​മി​ഴ്നാ​ട്ടി​ൽ കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം അ​നു​ദി​നം വ​ർ​ധി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ജി​ല്ല​യു​ടെ അ​തി​ർ​ത്തി​പ്ര​ദേ​ശ​ങ്ങ​ളി​ൽ പ​രി​ശോ​ധ​ന​ക​ൾ ക​ർ​ശ​ന​മാ​ക്കാ​നും നി​ർ​ദേ​ശ​ങ്ങ​ൾ ലം​ഘി​ക്കു​ന്ന​വ​ർ​ക്കെ​തി​രെ ശ​ക്ത​മാ​യ നി​യ​മ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കാ​നും ഇ​ന്ന​ലെ ചേ​ർ​ന്ന അ​വ​ലോ​ക​ന യോ​ഗ​ത്തി​ൽ തീ​രു​മാ​നി​ച്ചു.
ത​മി​ഴ്നാ​ട്ടി​ലെ ക​ന്പ​ത്തും തേ​നി​യി​ലും കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം വ​ർ​ധി​ച്ചു​വ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ത​മി​ഴ്നാ​ടി​നോ​ട് ഏ​റ്റ​വും ചേ​ർ​ന്നു കി​ട​ക്കു​ന്ന ഇ​ടു​ക്കി ജി​ല്ല​യി​ൽ സ്വീ​ക​രി​ക്കേ​ണ്ട ന​ട​പ​ടി​ക​ൾ സം​ബ​ന്ധി​ച്ച ഇ​ന്ന​ലെ അ​ടി​യ​ന്ത​ര യോ​ഗം ചേ​ർ​ന്ന​ത്. ദേ​വി​കു​ളം, കു​മ​ളി, ഉ​ടു​ന്പ​ൻ​ചോ​ല എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് യോ​ഗം ചേ​ർ​ന്ന​ത്. സ​ബ് ക​ള​ക്ട​ർ, ആ​ർ​ഡി​ഒ, എ​ഡി​എം ,പോ​ലീ​സ്, ആ​രോ​ഗ്യ​വ​കു​പ്പ്, തൊ​ഴി​ലാ​ളി യൂ​ണി​യ​ൻ നേ​താ​ക്ക​ൾ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.​ പ​രി​ശോ​ധ​ന​ക​ൾ ക​ർ​ശ​ന​മാ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ഇ​ന്നു ത​മി​ഴ്നാ​ട് അ​തി​ർ​ത്തി​യോ​ടു ചേ​ർ​ന്നു​ള്ള ടൗ​ണു​ക​ളി​ൽ പോ​ലീ​സ് റൂ​ട്ട് മാ​ർ​ച്ച് ന​ട​ത്തും. ക​ന്പം​മെ​ട്ട്, വ​ണ്ടൻമേട്, നെ​ടു​ങ്ക​ണ്ടം, ശാ​ന്ത​ന്പാ​റ, കു​മ​ളി, ഉ​ടു​ന്പ​ൻ​ചോ​ല എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് റൂ​ട്ട് മാ​ർ​ച്ച് ന​ട​ക്കു​ന്ന​ത്. ഡിവൈഎ​സ്പി​മാ​രാ​കും നേ​തൃ​ത്വം ന​ൽ​കു​ക. രാ​വി​ലെ 9.30ന് ​ആ​രം​ഭി​ക്കു​ന്ന റൂ​ട്ട് മാ​ർ​ച്ച് ഒ​രു സ്ഥ​ല​ത്ത് പൂ​ർ​ത്തി​യാ​ക്കി​യ ശേ​ഷം അ​ടു​ത്ത​യി​ട​ത്തേ​ക്ക് മാ​ർ​ച്ചി​നാ​യി പു​റ​പ്പെ​ടും. ക​ട്ട​പ്പ​ന ഡി ​വൈഎ​സ്പി ക​ന്പം​മെ​ട്ട്, വണ്ടൻമേട്, കു​മ​ളി, നെ​ടു​ങ്ക​ണ്ടം എ​ന്നി​വി​ട​ങ്ങ​ളി​ലും മൂ​ന്നാ​ർ ഡി ​വൈഎ​സ്പി ഉ​ടു​ന്പ​ൻ​ചോ​ല, ശാ​ന്ത​ന്പാ​റ എ​ന്നി​വി​ട​ങ്ങ​ളി​ലും പ​ങ്കെ​ടു​ക്കും. ഡ്രോ​ണ്‍ ഉ​പ​യോ​ഗി​ച്ചു​ള്ള പ​രി​ശോ​ധ​ന​ക​ൾ കൂ​ടു​ത​ൽ ഇ​ട​ങ്ങ​ളി​ലേ​ക്ക് വ്യാ​പി​പ്പി​ക്കും. ജി​ല്ല​യി​ലേ​ക്ക് വ​രു​ന്ന ത​മി​ഴ്നാ​ട്ടു​കാ​രെ അ​തി​ർ​ത്തി ചെ​ക്ക് പോ​സ്റ്റു​ക​ളി​ൽനി​ന്നു മ​ട​ക്കി അ​യ​യ്ക്കും.​കേ​ര​ള​ത്തി​ലേ​ക്ക് ആ​രെ​യും ക​ട​ത്തി​വി​ട​രു​തെ​ന്ന് തേ​നി ക​ള​ക്ട​റോ​ട് ജി​ല്ലാ ക​ള​ക്ട​ർ എ​ച്ച.​ ദി​നേ​ശ​ൻ ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്. ചെ​ക്ക് പോ​സ്റ്റു​ക​ളി​ൽ കൃ​ത്യ​മാ​യ പ​രി​ശോ​ധ​ന ന​ട​ത്താ​ൻ മൂ​ന്നാ​ർ ഡി​എ​ഫ്ഒ വ​നം​വ​കു​പ്പി​നും നി​ർ​ദേ​ശം ന​ൽ​കി. അ​തേസ​മ​യം ഏ​തെ​ങ്കി​ലും സാ​ഹ​ച​ര്യ​ത്തി​ൽ ത​മി​ഴ്നാ​ട്ടി​ൽനി​ന്നു കേ​ര​ള​ത്തി​ലേ​ക്ക് ആ​ളു​ക​ൾ എ​ത്തേ​ണ്ട സാ​ഹ​ച​ര്യ​മു​ണ്ടാ​യാ​ൽ അ​വ​രെ നി​രീ​ക്ഷ​ണ​ത്തി​ലാ​ക്കു​ന്ന​തി​ന് അ​തി​ർ​ത്തി പ്ര​ദേ​ശ​ങ്ങ​ളി​ൽ കെ​ട്ടി​ട​ങ്ങ​ളും സ​ജ​മാ​ക്കി​യി​ട്ടു​ണ്ടെ​ന്നും ക​ള​ക്ട​ർ അ​റി​യി​ച്ചു. മൂ​ന്നാ​റി​ലും മ​റ്റും കാ​ന​ന പാ​ത​യി​ലൂ​ടെ തൊ​ഴി​ലാ​ളി​ക​ൾ കാ​ൽ​ന​ട​യാ​യി കേ​ര​ള​ത്തി​ലേ​ക്ക് എ​ത്തു​ന്നു​ണ്ടെ​ന്ന റി​പ്പോ​ർ​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ഇ​ത്ത​രം പ്ര​ദേ​ശ​ങ്ങ​ളി​ലും നി​രീ​ക്ഷ​ണം ശ​ക്ത​മാ​ക്കും. ഇ​തി​നു വ​നം​വ​കു​പ്പി​ലെ​യും പോ​ലീ​സി​ലെ​യും കൂ​ടു​ത​ൽ അം​ഗ​ങ്ങ​ളെ വി​ട്ടു​ന​ൽ​ക​ണ​മെ​ന്ന് ദേ​വി​കു​ളം സ​ബ് ക​ള​ക്ട​ർ ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്. ത​മി​ഴ്നാ​ട്ടി​ൽനി​ന്നു തൊ​ഴി​ലാ​ളി​ക​ളെ എ​ത്തി​ച്ച് ജോ​ലി ചെ​യ്യി​ക്കു​ന്ന​താ​യി ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ടാ​ൽ തോ​ട്ടം ഉ​ട​മ​ക​ൾ​ക്കെ​തി​രേ ക​ർ​ശ​ന ന​ട​പ​ടി​യാ​ണ് സ്വീ​ക​രി​ച്ചു​വ​രു​ന്ന​ത്. നി​യ​മം ലം​ഘ​നം ന​ട​ത്തു​ന്ന തൊ​ഴി​ലാ​ളി​ക​ൾ​ക്കെ​തി​രെ​യും ന​ട​പ​ടി​യു​ണ്ടാ​കും. ഇത്തരം വി​വ​ര​ങ്ങ​ൾ അ​റി​യി​ക്കു​ന്ന​തി​നും ബോ​ധ​വ​ത്കര​ണം ന​ട​ത്തു​ന്ന​തി​നും യൂ​ണി​യ​ൻ നേ​താ​ക്ക​ൾ​ക്കും നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്. ത​മി​ഴ്നാ​ട്ടി​ലെ ക​ന്പം, തേ​നി പ്ര​ദേ​ശ​ങ്ങ​ളി​ൽ നി​ര​വ​ധി​പ്പേ​ർ​ക്ക് കോ​വി​ഡ് ബാ​ധി​ച്ച​താ​യി ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ർ​ന്നാ​ണ് ജി​ല്ല​യി​ൽ ക​ർ​ശ​ന​മാ​യ പ​രി​ശോ​ധ​ന​ക​ൾ ന​ട​ത്താ​ൻ ജി​ല്ലാ ഭ​ര​ണ​കൂ​ടം തീ​രു​മാ​നി​ച്ചി​രി​ക്കു​ന്ന​ത്. എ​ന്നാ​ൽ ത​മി​ഴ്നാ​ട്ടി​ൽനി​ന്നു പ​ച്ച​ക്ക​റി​യും പ​ഴ​വ​ർ​ഗ​ങ്ങ​ളും ഉ​ൾ​പ്പെ​ടെ​യു​ള്ള​വ കൊ​ണ്ടു​വ​രു​ന്ന​തി​നു നി​ല​വി​ൽ ത​ട​സ​മി​ല്ല.