ക്ഷീ​ര ക​ർ​ഷ​ക ക്ഷേ​മ​നി​ധി ബോ​ർ​ഡ് പി​രി​ച്ചു​വി​ട​ണ​മെ​ന്ന്
Tuesday, April 7, 2020 9:58 PM IST
തൊ​ടു​പു​ഴ:​കേ​ര​ള​ത്തി​ലെ മ​റ്റു ക്ഷേ​മ​നി​ധി ബോ​ർ​ഡു​ക​ളി​ൽ പ​ല​തും അം​ഗ​ങ്ങ​ൾ​ക്ക് അം​ശാ​ദാ​യം ന​ൽ​കാ​ൻ തീ​രു​മാ​നി​ച്ചി​ട്ടും ക്ഷീ​ര​ക​ർ​ഷ​ക ക്ഷേ​മ​നി​ധി ബോ​ർ​ഡ് ആ​നു​കൂ​ല്യ​ങ്ങ​ൾ പ്ര​ഖ്യാ​പി​ക്കാ​ത്ത​ത് നി​രു​ത്ത​ര​വാ​ദ​പ​ര​മാ​ണെ​ന്നും അ​തി​നാ​ൽ ബോ​ർ​ഡ് പി​രി​ച്ചു​വി​ട​ണ​മെ​ന്നും ഡി​സി​സി പ്ര​സി​ഡ​ന്‍റ് ഇ​ബ്രാ​ഹിം കു​ട്ടി ക​ല്ലാ​ർ ആ​വ​ശ്യ​പ്പെ​ട്ടു.​
കൊ​റോ​ണ വൈ​റ​സ് ബാ​ധ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ്ര​ഖ്യാ​പി​ച്ച ലോ​ക്ക് ഡൗ​ണ്‍ സം​സ്ഥാ​ന​ത്തെ ക്ഷീ​ര​മേ​ഖ​ല​യി​ലെ 14 ല​ക്ഷം വ​രു​ന്ന ക​ർ​ഷ​ക​രെ ത​ക​ർ​ത്തെ​റി​ഞ്ഞി​ട്ടും ആ​നു​കൂ​ല്യ​ങ്ങ​ൾ ഒ​ന്നും പ്ര​ഖ്യാ​പി​ക്കാ​ത്ത​തു വ​ർ​ഷ​ങ്ങ​ളാ​യി ക്ഷേ​മ​നി​ധി വി​ഹി​തം അ​ട​യ്ക്കു​ന്ന ക്ഷീ​ര​ക​ർ​ഷ​ക​രോ​ടു​ള്ള വെ​ല്ലു​വി​ളി​യാ​ണ്.​
പ്ര​തി​മാ​സം 20 രൂ​പ വീ​ത​മാ​ണ് ക​ർ​ഷ​ക​ർ ക്ഷേ​മ​നി​ധി​യി​ലേ​ക്ക് അ​ട​യ്ക്കു​ന്ന​ത.് ഇ​പ്പോ​ൾ ജ​ന​ങ്ങ​ൾ നേ​രി​ടു​ന്ന ഗു​രു​ത​ര​മാ​യ പ്ര​തി​സ​ന്ധി ഘ​ട്ട​ങ്ങ​ളി​ൽ അ​നു​ദി​നം പാ​ൽ അ​ള​ക്കു​ന്ന ക​ർ​ഷ​ക​രോ​ട് സ​ർ​ക്കാ​രും ബോ​ർ​ഡും നീ​തി കാ​ണി​ക്ക​ണം.​ഹോ​ട്ട​ൽ,ബേ​ക്ക​റി പോ​ലു​ള്ള പാ​ൽ ന​ൽ​കു​ന്ന സ്ഥാ​പ​ന​ങ്ങ​ൾ അ​ട​ഞ്ഞു​കി​ട​ക്കു​ന്ന​തി​നാ​ൽ ക്ഷീ​ര ക​ർ​ഷ​ക​ർ ത​ക​ർ​ച്ച​യു​ടെ വ​ക്കി​ലാ​ണ്. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ അ​ടി​യ​ന്ത​ര​മാ​യി 5,000 രൂ​പ വീ​തം സ​മാ​ശ്വാ​സ ധ​ന​മാ​യി അ​നു​വ​ദി​ക്കാ​ൻ സ​ർ​ക്കാ​രി​ന്‍റെ​യും ബോ​ർ​ഡി​ന്‍റെ​യും അ​ടി​യ​ന്ത​ര തീ​രു​മാ​നം ഉ​ണ്ടാ​ക​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു.