കേ​ര​ള കോ​ണ്‍​ഗ്ര​സ് -എം ​ക​മ്യൂ​ണി​റ്റി കി​ച്ച​ണ്‍ ഏ​റ്റെ​ടു​ത്തു
Wednesday, April 8, 2020 10:02 PM IST
നെ​ടു​ങ്ക​ണ്ടം: കേ​ര​ള കോ​ണ്‍​ഗ്ര​സ് - എം ​ചെ​യ​ർ​മാ​നാ​യി​രു​ന്ന കെ.​എം. മാ​ണി​യു​ടെ ഒ​ന്നാം ച​ര​മ​വാ​ർ​ഷി​ക​മാ​യ ഇ​ന്ന് ക​മ്യൂ​ണി​റ്റി കി​ച്ച​ണു​ക​ളു​ടെ ചെ​ല​വ് ഏ​റ്റെ​ടു​ത്തു ദി​നാ​ച​ര​ണം ന​ട​ത്തു​ക​യാ​ണ് കേ​ര​ള കോ​ണ്‍​ഗ്ര​സ് - എം (​ജോ​സ്) പ്ര​വ​ർ​ത്ത​ക​ർ. ഇ​തോ​ടൊ​പ്പം ചെ​യ​ർ​മാ​ൻ ജോ​സ് കെ. ​മ​ണി​യു​ടെ അ​ഭ്യ​ർ​ഥ​ന​പ്ര​കാ​രം അ​ശ​ര​ണ​രാ​യ ആ​ളു​ക​ൾ​ക്ക് മ​രു​ന്നും ഇ​ത​ര സ​ഹാ​യ​ങ്ങ​ളും ന​ൽ​കും. ഏ​താ​നും വ​ർ​ഷ​ങ്ങ​ളാ​യി കെ.​എം. മാ​ണി​യു​ടെ ജ​ൻ​മ​ദി​ന​ങ്ങ​ൾ അ​ഗ​തി​മ​ന്ദി​ര അ​ന്തേ​വാ​സി​ക​ൾ​ക്ക് ഭ​ക്ഷ​ണം​ന​ൽ​കി അ​വ​രോ​ടൊ​പ്പ​മാ​ണ് പ്ര​വ​ർ​ത്ത​ക​ർ ആ​ഘോ​ഷി​ച്ചി​രു​ന്ന​ത്. നേ​താ​വി​ന്‍റെ ആ​ദ്യ ച​ര​മ​വാ​ർ​ഷി​ക​വും അ​ശ​ര​ണ​ർ​ക്കൊ​പ്പ​മാ​യ​ത് കാ​രു​ണ്യ​ത്തി​ന്‍റെ മ​റ്റൊ​രു രൂ​പ​മാ​യി ക​രു​താം. ഉ​ടു​ന്പ​ൻ​ചോ​ല നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ൽ എ​ല്ലാ പ​ഞ്ചാ​യ​ത്തു​ക​ളി​ലും ദി​നാ​ച​ര​ണ പ​രി​പാ​ടി​ക​ൾ പൂ​ർ​ത്തി​യാ​യ​താ​യി പ്ര​സി​ഡ​ന്‍റ് ജി​ൽ​സ​ണ്‍ വ​ർ​ക്കി അ​റി​യി​ച്ചു. പ​ഞ്ചാ​യ​ത്തു​ത​ല ക​മ്യൂ​ണി​റ്റി കി​ച്ച​ണ്‍ ചെ​ല​വ് പാ​ർ​ട്ടി ഭാ​ര​വാ​ഹി​ക​ൾ, ജ​ന​പ്ര​തി​നി​ധി​ക​ൾ എ​ന്നി​വ​ർ വ​ഹി​ക്കും.
നെ​ടു​ങ്ക​ണ്ടം: കെ.​എം. മാ​ണി​യു​ടെ ഒ​ന്നാം ച​ര​മ​വാ​ർ​ഷി​ക​ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് കേ​ര​ള കോ​ണ്‍​ഗ്ര​സ് -എം (​ജോ​സ്) നെ​ടു​ങ്ക​ണ്ടം, പാ​ന്പാ​ടും​പാ​റ ക​മ്യൂ​ണി​റ്റി കി​ച്ച​ണു​ക​ളി​ൽ സ​ഹാ​യം എ​ത്തി​ച്ചു.
നെ​ടു​ങ്ക​ണ്ട​ത്ത് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് സി​ജോ ന​ട​യ്ക്ക​ൽ ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ​സ്. ജ്ഞാ​ന​സു​ന്ദ​ര​ത്തി​ന് തു​ക കൈ​മാ​റി. വൈ​സ് പ്ര​സി​ഡ​ന്‍റ് റാ​ണി തോ​മ​സ്, സെ​ക്ര​ട്ട​റി എ.​വി. അ​ജി​കു​മാ​ർ, മെ​ന്പ​ർ​മാ​രാ​യ ജോ​ണി പു​തി​യാ​പ​റ​ന്പി​ൽ, ശ്യാ​മ​ള വി​ശ്വ​നാ​ഥ​ൻ, ഷി​ഹാ​ബ് ഈ​ട്ടി​ക്ക​ൽ, ബി​ന്ദു ബി​ജു എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. പാ​ന്പാ​ടും​പാ​റ​യി​ൽ ക​മ്യൂ​ണി​റ്റി കി​ച്ച​ണ്‍ ഒ​രു​ദി​വ​സം പ്ര​വ​ർ​ത്തി​ക്കു​ന്ന​തി​നാ​വ​ശ്യ​മാ​യ സാ​ധ​ന​ങ്ങ​ൾ മ​ണ്ഡ​ലം ക​മ്മി​റ്റി ന​ൽ​കി. കു​ര്യാ​ക്കോ​സ് ചി​ന്താ​ർ​മ​ണി​യി​ൽ, ചാ​ക്കോ​ച്ച​ൻ മു​ഖാ​ല​യി​ൽ, ജോ​ബി​ൻ ജോ​ളി ഐ​ക്ക​ര​മ​റ്റം, റോ​ഷി​ൻ ക​പ്പ​മാം​മൂ​ട്ടി​ൽ എ​ന്നി​വ​രു​ടെ നേ​തൃ​ത്തി​ൽ ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഉ​ഷ സു​ധാ​ക​ര​ന് സാ​ധ​ന​ങ്ങ​ൾ കൈ​മാ​റി.