അ​ജ്ഞാ​ത വാ​ഹ​നം ഇ​ടി​ച്ച​താ​യി സം​ശ​യം; വാ​ഹ​നാ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ വ​യോ​ധി​ക​ൻ ഗു​രു​ത​രാ​വ​സ്ഥ​യി​ൽ
Saturday, May 23, 2020 11:07 PM IST
ക​ട്ട​പ്പ​ന: വാ​ഹ​നാ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ വ​യോ​ധി​ക​ൻ ഗു​രു​ത​രാ​വ​സ്ഥ​യി​ൽ. വെ​ള്ളാ​രം​കു​ന്ന് ഓ​ട​മേ​ട് കു​ഴി​പ്പാ​ല ചാ​ക്കോ (78) ആ​ണ്് ക​ട്ട​പ്പ​ന​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന​ത്.

ക​ഴി​ഞ്ഞ 17-ന് ​ഉ​ച്ച​ക​ഴി​ഞ്ഞ് 3.30-ഓ​ടെ വെ​ള്ളാ​രം​കു​ന്നി​ൽ​നി​ന്നും സ്കൂ​ട്ടി​യി​ൽ വീ​ട്ടി​ലേ​ക്കു വ​രു​ന്പോ​ൾ അ​ളി​യ​ൻ​ക​ട​യ്ക്കു സ​മീ​പ​മാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. ത​ല​യ്ക്ക് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ഇ​ദ്ദേ​ഹം ഇ​പ്പോ​ഴും അ​ബോ​ധാ​വ​സ്ഥ​യി​ലാ​ണ്. വ​ഴി​യി​ൽ വീ​ണു​കി​ട​ന്നി​രു​ന്ന ഇ​ദേ​ഹ​ത്തെ നാ​ട്ടു​കാ​രാ​ണ് ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച​ത്.

25 വ​ർ​ഷ​മാ​യി സ്കൂ​ട്ട​ർ ഓ​ടി​ക്കു​ന്ന ആ​ളാ​ണ് ചാ​ക്കോ. വീ​ഴ്ച​യു​ടെ ആ​ഘാ​ത​ത്താ​ൽ ത​ല​യ്ക്ക് മാ​ര​ക​മാ​യി മു​റി​വേ​റ്റി​രു​ന്നു. ത​ല​ച്ചോ​റി​ൽ ര​ക്തം ക​ട്ട​പി​ടി​ച്ച അ​വ​സ്ഥ​യി​ലാ​യി​രു​ന്നു. മ​റ്റേ​തെ​ങ്കി​ലും വാ​ഹ​നം ഇ​ടി​ച്ചി​ട്ട​ശേ​ഷം നി​ർ​ത്താ​തെ പോ​യ​താ​ണെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം. കു​മ​ളി പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ന​ട​ത്തു​ന്നു​ണ്ട്.