’സ​ഹ​പാ​ഠി​ക്കൊ​രു വീ​ട്’ യാ​ഥാ​ർ​ഥ്യ​മാ​യി
Saturday, May 23, 2020 11:07 PM IST
വ​ലി​യ​തോ​വാ​ള: ക്രി​സ്തു​രാ​ജ് ഹൈ​സ്കൂ​ളി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ നി​ർ​ധ​ന​രാ​യ വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി നി​ർ​മി​ക്കു​ന്ന ’സ​ഹ​പാ​ഠി​ക്കൊ​രു വീ​ട്’ യാ​ഥാ​ർ​ഥ്യ​മാ​യി. സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ളും പി​ടി​എ​യും പൂ​ർ​വ​വി​ദ്യാ​ർ​ഥി​ക​ളും മ​റ്റ് അ​ഭ്യു​ദ​യ​കാം​ക്ഷി​ക​ളും ചേ​ർ​ന്നാ​ണ് എ​ഴു​കും​വ​യ​ലി​ൽ വീ​ടി​ന്‍റെ നി​ർ​മാ​ണം പൂ​ർ​ത്തീ​ക​രി​ച്ച​ത്.

മ​ന്ത്രി എം.​എം. മ​ണി സ്നേ​ഹ​വീ​ടി​ന്‍റെ താ​ക്കോ​ൽ​ദാ​നം ന​ട​ത്തി. വ​ലി​യ​തോ​വാ​ള ക്രി​സ്തു​രാ​ജ് പ​ള്ളി വി​കാ​രി ഫാ. ​തോ​മ​സ് തെ​ക്കേ​മു​റി വീ​ടി​ന്‍റെ വെ​ഞ്ചി​രി​പ്പ് ക​ർ​മം നി​ർ​വ​ഹി​ച്ചു. പി​ടി​എ പ്ര​സി​ഡ​ന്‍റ് രാ​ജു പാ​ത​യി​ൽ, എം​പി​ടി​എ പ്ര​സി​ഡ​ന്‍റ് മി​നി കൊ​റ്റി​നി​ക്ക​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
ഫെ​ബ്രു​വ​രി മൂ​ന്നി​നാ​ണ് വീ​ടി​ന്‍റെ നി​ർ​മാ​ണം ആ​രം​ഭി​ച്ച​ത്. വി​ദ്യാ​ർ​ഥി​ക​ൾ ത​ങ്ങ​ൾ​ക്കു​ല​ഭി​ച്ച ചെ​റി​യ പ​ണം കു​ടു​ക്ക​ക​ളി​ൽ നി​ക്ഷേ​പി​ക്കു​ക​യാ​യി​രു​ന്നു. കൂ​ടാ​തെ തു​ണി​സ​ഞ്ചി ഉ​ണ്ടാ​ക്കി വി​റ്റും ക​ര​കൗ​ശ​ല വ​സ്തു​ക്ക​ൾ വി​റ്റും ല​ഭി​ച്ച തു​ക​യും പീ​സ് ക​ള​ക്ഷ​ൻ എ​ന്ന സം​ഘ​ട​ന ന​ൽ​കി​യ ടീ​ഷ​ർ​ട്ടു​ക​ൾ വി​റ്റു​കി​ട്ടി​യ പ​ണ​വും സ്കൂ​ളി​ൽ സം​ഘ​ടി​പ്പി​ച്ച എ​ഡ്യു​ഫെ​സ്റ്റ് വ​ഴി ല​ഭി​ച്ച പ​ണ​വും ഉ​പ​യോ​ഗി​ച്ചാ​ണ് വീ​ട് നി​ർ​മി​ച്ച​ത്.