നാ​ട്ടി​ലേ​ക്കു മ​ട​ങ്ങാ​ൻ അ​തി​ഥി തൊ​ഴി​ലാ​ളി​ക​ളു​ടെ തി​ര​ക്ക്
Saturday, May 23, 2020 11:12 PM IST
രാ​ജ​കു​മാ​രി: നാ​ട്ടി​ലേ​ക്കു മ​ട​ങ്ങാ​ൻ ട്രെ​യി​ൻ സൗ​ക​ര്യ​മേ​ർ​പ്പെ​ടു​ത്തി​യോ​ടെ ടി​ക്ക​റ്റ് ബു​ക്കു​ചെ​യ്യാ​ൻ അ​തി​ഥി തൊ​ഴി​ലാ​ളി​ക​ളു​ടെ തി​ര​ക്ക്. സ്വ​ദേ​ശ​ത്തേ​ക്ക് മ​ട​ങ്ങാ​നാ​യി അ​തി​ഥി തൊ​ഴി​ലാ​ളി​ക​ൾ ട്രെ​യി​ൻ ടി​ക്ക​റ്റ് ബു​ക്കിം​ഗി​നാ​യി വി​വി​ധ ബു​ക്കിം​ഗ് കേ​ന്ദ്ര​ങ്ങ​ളി​ൽ ത​ടി​ച്ചു​കൂ​ടി. ഇ​ന്ന​ലെ രാ​വി​ലെ എ​ട്ടു​മു​ത​ൽ രാ​ജ​കു​മാ​രി​യി​ലെ വി​വി​ധ സെ​ന്‍റ​റു​ക​ളി​ൽ നൂ​റു​ക​ണ​ക്കി​ന് തൊ​ഴി​ലാ​ളി​ക​ളാ​ണ് എ​ത്തി​യ​ത്. നെ​റ്റ് വ​ർ​ക്ക് ജാ​മാ​യ​തോ​ടെ തി​ര​ക്ക് വ​ർ​ധി​ച്ചു.
ബു​ക്കിം​ഗ് സെ​ന്‍റ​റു​കാ​ർ തൊ​ഴി​ലാ​ളി​ക​ളു​ടെ എ​ണ്ണ​ത്തി​ലെ വ​ർ​ധ​ന​ക​ണ്ട് പോ​ലീ​സി​ൽ അ​റി​യി​ച്ച​ശേ​ഷ​മാ​ണ് പ്ര​വ​ർ​ത്ത​നം തു​ട​ർ​ന്ന​ത്. സ്ത്രീ​ക​ള​ട​ക്കം പ്രാ​യ​ഭേ​ദ​മ​ന്യേ നൂ​റു​ക​ണ​ക്കി​ന് ആ​ളു​ക​ൾ രാ​വി​ലെ സെ​ന്‍റ​ർ തു​റ​ക്കു​ന്ന​തി​നു​മു​ന്പേ എ​ത്തി​യി​രു​ന്നു.