കോ​ഴ്സ് ക​ഴി​ഞ്ഞ ഡോ​ക്ട​ർ​മാ​ർ​ക്ക് ര​ജി​സ്ട്രേ​ഷ​ൻ ന​ൽ​കി​യി​ല്ല
Monday, May 25, 2020 8:54 PM IST
ഉ​പ്പു​ത​റ: ഈ ​മാ​ർ​ച്ചി​ൽ പു​റ​ത്തി​റ​ങ്ങി​യ എം​ബി​ബി​എ​സ് ഡോ​ക്ട​ർ​മാ​ർ​ക്ക് ഇ​തു​വ​രെ ര​ജി​സ്ട്രേ​ഷ​ൻ ല​ഭി​ച്ചി​ല്ല. 22 സ​ർ​ക്കാ​ർ, സ്വ​കാ​ര്യ മെ​ഡി​ക്ക​ൽ കോ​ള​ജു​ക​ളി​ൽ​നി​ന്നും എം​ബി​ബി​എ​സും ഹൗ​സ് സ​ർ​ജ​ൻ​സി​യും ക​ഴി​ഞ്ഞ 2860 ഡോ​ക്ട​ർ​മാ​ർ​ക്കാ​ണ് ട്രാ​വ​ൻ​കൂ​ർ മെ​ഡി​ക്ക​ൽ കൗ​ണ്‍​സി​ൽ ര​ജി​സ്്ര​ടേ​ഷ​ൻ ന​ൽ​കാ​ത്ത​ത്.
സാ​ധാ​ര​ണ കോ​ഴ്സ് ക​ഴി​ഞ്ഞ് ഒ​രു​മാ​സ​ത്തി​നു​ള​ളി​ൽ ര​ജി​സ്ട്രേ​ഷ​ൻ ല​ഭി​ക്കേ​ണ്ട​താ​ണ്. ഇ​വ​രെ കോ​വി​ഡ് പ്ര​തി​രോ​ധ സേ​വ​ന​ത്തി​ന് പ്ര​യോ​ജ​ന​പ്പെ​ടു​ത്താ​ൻ ഫീ​സ് ഈ​ടാ​ക്കാ​തെ ര​ജി​സ്ട്രേ​ഷ​ൻ ന​ൽ​കു​മെ​ന്ന് ആ​രോ​ഗ്യ മ​ന്ത്രി​ത​ന്നെ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. എ​ന്നാ​ൽ ര​ണ്ടു​മാ​സ​മാ​യി​ട്ടും ഇ​വ​ർ​ക്ക് ര​ജി​സ്ട്രേ​ഷ​ൻ ന​ൽ​കാ​ൻ ആ​രോ​ഗ്യ സ​ർ​വ​ക​ലാ​ശാ​ല ത​യാ​റാ​യി​ട്ടി​ല്ല. കോ​വി​ഡ് പ്ര​തി​സ​ന്ധി​യി​ൽ ഇ​വ​രു​ടെ സേ​വ​നം ഉ​ട​ൻ ഉ​റ​പ്പാ​ക്കു​മെ​ന്നു പ​റ​ഞ്ഞ ആ​രോ​ഗ്യ വ​കു​പ്പും ന​ട​പ​ടി സ്വീ​ക​രി​ക്കു​ന്നി​ല്ല. 2000 രൂ​പ ര​ജി​സ്ട്രേ​ഷ​ൻ ഫീ​സ് അ​ട​ക്കാ​ൻ ഇ​വ​ർ ത​യാ​റാ​ണ്. ന​ട​പ​ടി​ക​ൾ ആ​രാ​ഞ്ഞ​പ്പോ​ൾ ഫീ​സ് ഒ​ഴി​വാ​ക്കു​ന്ന​തി​ൽ അ​വ്യ​ക്ത​യു​ണ്ട​ന്നും ഉ​ട​ൻ ശ​രി​യാ​കു​മെ​ന്നു​മാ​ണ് അ​ധി​കൃ​ത​ർ ന​ൽ​കു​ന്ന മ​റു​പ​ടി.
ര​ജി​സ്ട്രേ​ഷ​ൻ കി​ട്ടി​യാ​ലേ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ഉ​ൾ​പ്പെ​ടെ ജോ​ലി​ക്കു ക​യ​റാ​ൻ ക​ഴി​യു​ക​യു​ള്ളൂ. ഹൗ​സ് സ​ർ​ജ​ൻ​സി ഉ​ൾ​പ്പെ​ടെ അ​ഞ്ച​ര വ​ർ​ഷം എം​ബി​ബി​എ​സ് പ​ഠ​നം പൂ​ർ​ത്തി​യാ​ക്കി​യ​വ​രാ​ണ് ര​ജി​സ്ട്രേ​ഷ​ൻ കി​ട്ടാ​തെ ബു​ദ്ധി​മു​ട്ടു​ന്ന​ത്