കാ​ർ​ഷി​ക​മേ​ഖ​ല​യി​ൽ സ്വ​യം പ​ര്യാ​പ്ത​ത വേണം -​ കെ.​സി.​വേ​ണു​ഗോ​പാ​ൽ
Monday, May 25, 2020 9:14 PM IST
തൊ​ടു​പു​ഴ :കാ​ർ​ഷി​ക മേ​ഖ​ല​യി​ൽ സ്വ​യം പ​ര്യാ​പ്ത​ത കൈ​വ​രി​ക്കു​ന്ന രീ​തി​യി​ൽ ഓ​രോ വ്യ​ക്തി​യും എ​ത്തി​ച്ചേ​ര​ണ​മെ​ന്ന് എ​ഐ​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ. ​സി. വേ​ണു​ഗോ​പാ​ൽ. ഗാ​ന്ധി ദ​ർ​ശ​ൻ ഹ​രി​ത​വേ​ദി​യു​ടെ സം​സ്ഥാ​ന​ത​ല പ്ര​വ​ർ​ത്ത​നോ​ദ്ഘാ​ട​നം ഓ​ണ്‍​ലൈ​നി​ൽ നി​ർ​വ​ഹി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. വി​ഷ​ര​ഹി​ത പ​ച്ച​ക്ക​റി​ക​ൾ ന​മ്മു​ക്കാ​വ​ശ്യ​മാ​ണ്.
ഓ​രോ​രു​ത്ത​രും ഇ​ത്ത​രം സ്വ​യം പ​ര്യാ​പ്ത കാ​ർ​ഷി​ക ഉ​ത്പാ​ദ​ന രം​ഗ​ത്തേ​ക്ക് ക​ട​ന്നു വ​ര​ണ​മെ​ന്നും അ​ദ്ദേ​ഹം പറഞ്ഞു. ഹ​രി​ത​വേ​ദി സം​സ്ഥാ​ന ചീ​ഫ് കോ-​ഓ​ർ​ഡി​നേ​റ്റ​ർ ടി.​ജെ.പീ​റ്റ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച​യോ​ഗ​ത്തി​ൽ സം​സ്ഥാ​ന ചെ​യ​ർ​മാ​ൻ ഡോ. ​എം. സി. ​ദി​ലീ​പ്കു​മാ​ർ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ഡി​സി​സി പ്ര​സി​ഡ​ന്‍റ് ഇ​ബ്രാ​ഹിം​കു​ട്ടി ക​ല്ലാ​ർ, ഡോ. ​നെ​ടു​ന്പ​ന അ​നി​ൽ , ബി​നു ച​ക്കാ​ല​യി​ൽ, ആ​ൽ​ബ​ർ​ട്ട് ജോ​സ്, എ​ൽ . സ​ജി​ദേ​വി, ജോ​സ് കി​ഴ​ക്കേ​ക്ക​ര എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.