ഗോ​ത്ര വി​ദ്യാ​ർ​ഥി​നി​ക​ൾ​ക്ക് പ​രീ​ക്ഷ​യെ​ഴു​താ​ൻ യാ​ത്രാ​സൗ​ക​ര്യ​മൊ​രു​ക്കി വി​ദ്യാ​ഭ്യാ​സ വ​കു​പ്പ്
Monday, May 25, 2020 9:15 PM IST
തൊ​ടു​പു​ഴ: ഇ​ടു​ക്കി സ്വ​ദേ​ശി​ക​ളാ​യ തി​രു​വ​ന​ന്ത​പു​രം ജ​ഗ​തി സ​ർ​ക്കാ​ർ ബ​ധി​ര മൂ​ക വി​ദ്യാ​ല​യ​ത്തി​ലെ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി വി​ദ്യാ​ർ​ഥി​നി​ക​ൾ​ക്ക് പ​രീ​ക്ഷാ​കേ​ന്ദ്ര​ത്തി​ൽ എ​ത്താ​ൻ വാ​ഹ​ന​സൗ​ക​ര്യ​മൊ​രു​ക്കി പൊ​തു​വി​ദ്യാ​ഭ്യാ​സ​വ​കു​പ്പ്. ഇ​ടു​ക്കി ഗോ​ത്ര​മേ​ഖ​ല​യി​ലെ വി​ദ്യാ​ർ​ഥി​ക​ളാ​യ ഹ​രി​ത, ചി​ഞ്ചു എ​ന്നി​വ​ർ​ക്കാ​ണ് ഇ​തോ​ടെ ഇ​ന്നു ന​ട​ക്കു​ന്ന പ​രീ​ക്ഷ എ​ഴു​താ​ൻ അ​വ​സ​രം ഒ​രു​ങ്ങി​യ​ത്. രാ​ജ​കു​മാ​രി കു​ന്പ​പ്പാ​റ കൊ​ന്പി​ക്ക​ര​യി​ൽ ഗീ​ത- സു​രേ​ഷ് ദ​ന്പ​തി​ക​ളു​ടെ മ​ക​ളാ​ണ് പ്ല​സ്ടു വി​ദ്യാ​ർ​ഥി​നി ഹ​രി​ത.
മാ​മ​ല​ക്ക​ണ്ടം ഇ​ളം​പ്ലാ​ശേ​രി​ക്കു​ടി​യി​ലെ ശി​വ​ൻ- അ​ന്പി​ളി ദ​ന്പ​തി​ക​ളു​ടെ മ​ക​ളാ​ണ് പ്ല​സ്ടു ഒ​ന്നാം വ​ർ​ഷ വി​ദ്യാ​ർ​ഥി​നി​യാ​യ ചി​ഞ്ചു. പ​ത്താം ക്ലാ​സ് വ​രെ മൂവാ​റ്റു​പു​ഴ അ​സീ​സി സ്കൂ​ളി​ൽ പ​ഠി​ച്ചി​രു​ന്ന ഇ​വ​ർ പി​ന്നീ​ട് ജ​ഗ​തി​യി​ലെ സ്കൂ​ളി​ൽ പ്ര​വേ​ശ​നം നേ​ടു​ക​യാ​യി​രു​ന്നു. അ​വി​ടെ ഹോ​സ്റ്റ​ലി​ൽ താ​മ​സി​ച്ചാ​യി​രു​ന്നു പ​ഠ​നം.
ലോ​ക്ക്്ഡൗ​ണി​ൽ ഹോ​സ്റ്റ​ൽ അ​ട​ച്ച​പ്പോ​ൾ വീ​ടു​ക​ളി​ലേ​ക്ക് മ​ട​ങ്ങേ​ണ്ടി വ​ന്നു. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി പ​രീ​ക്ഷ​ക​ൾ ഇ​ന്ന് പു​ന​രാ​രം​ഭി​ക്കാ​നു​ള്ള തീ​രു​മാ​നം വ​ന്ന​തോ​ടെ പ​രീ​ക്ഷ എ​ഴു​താ​ൻ എ​ങ്ങ​നെ ത​ല​സ്ഥാ​ന​ത്ത് എ​ത്തു​മെ​ന്നാ​യി​രു​ന്നു ആ​ശ​ങ്ക.
സ്കൂ​ൾ ഹെ​ഡ്മി​സ്ട്ര​സ് ഈ ​വി​ഷ​യം പൊ​തു​വി​ദ്യാ​ഭ്യാ​സ​വ​കു​പ്പി​ന്‍റെ​യും ക​ള​ക്ട​റു​ടെ​യും ശ്ര​ദ്ധ​യി​ൽ​പ്പെ​ടു​ത്തി. പൊ​തു​വി​ദ്യാ​ഭ്യാ​സ ഡ​യ​റ​ക്ട​റേ​റ്റി​ൽ നി​ന്നും ബ​ന്ധ​പ്പെ​ട്ട​തി​നെ തു​ട​ർ​ന്ന് പൊ​തു​വി​ദ്യാ​ഭ്യാ​സ സം​ര​ക്ഷ​ണ​യ​ജ്ഞം ഇ​ടു​ക്കി ജി​ല്ലാ കോ-​ഓ​ർ​ഡി​നേ​റ്റ​ർ കെ.​എ.​ബി​നു​മോ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ അ​വ​രു​ടെ ഉൗ​രു​ക​ളി​ൽ എ​സ്ടി പ്ര​മോ​ട്ട​ർ​മാ​രെ അ​യ​ച്ച് സ​ർ​ക്കാ​ർ വാ​ഹ​നം ഉ​റ​പ്പാ​ക്കി. കു​ട്ടി​ക​ളെ രാ​ജ​കു​മാ​രി, മാ​മ​ല​ക്ക​ണ്ടം എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്നും തൊ​ടു​പു​ഴ​യി​ൽ എ​ത്തി​ക്കാ​ൻ വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ന്‍റെ വാ​ഹ​ന​ങ്ങ​ൾ ഡി​ഡി​ഇ ടി.​കെ.​മി​നി വി​ട്ടു​ന​ൽ​കി.
ഇ​ന്ന​ലെ രാ​വി​ലെ ഡി​ഡി​ഇ ഓ​ഫീ​സി​ൽ എ​ത്തി​യ വി​ദ്യാ​ർ​ഥി​ക​ളെ പൊ​തു​വി​ദ്യാ​ഭ്യാ​സ ഓ​ഫീ​സി​ൽ നി​ന്നെ​ത്തി​യ വാ​ഹ​ന​ത്തി​ലാ​ണ് തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്ക് കൊ​ണ്ടു​പോ​യ​ത്. ഡി​ഡി ഇ ​ടി.​കെ.​മി​നി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ ഇ​വ​രെ യാ​ത്ര​യാ​ക്കി.