കൈ​ക​ഴു​കി മാ​സ്കു​വ​ച്ച് പ​രീ​ക്ഷ: ച​രി​ത്ര​ത്തി​ലെ ആ​ദ്യ സം​ഭ​വം
Tuesday, May 26, 2020 9:44 PM IST
ക​ട്ട​പ്പ​ന: ലോ​ക്ക്ഡൗ​ണി​നേ​തു​ട​ർ​ന്ന് മാ​റ്റി​വ​ച്ച സം​സ്ഥാ​ന​ത്തെ എ​സ്എ​സ്എ​ൽ​സി, ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി പ​രീ​ക്ഷ​ക​ൾ തു​ട​ങ്ങി. സ​ർ​ക്കാ​ർ നി​ർ​ദേ​ശ​ങ്ങ​ൾ പാ​ലി​ച്ച് ജി​ല്ല​യി​ൽ 11707 കു​ട്ടി​ക​ൾ ആ​ദ്യ​ദി​നം പ​രീ​ക്ഷ​യെ​ഴു​തി. ഇ​തി​ൽ 13 പേ​ർ മ​റ്റു ജി​ല്ല​ക​ളി​ലാ​ണ് പ​രീ​ക്ഷ എ​ഴു​തു​ന്ന​ത്.

373 കു​ട്ടി​ക​ളു​മാ​യി ഏ​റ്റ​വും​കൂ​ടു​ത​ൽ വി​ദ്യാ​ർ​ഥി​ക​ൾ ക​ല്ലാ​ർ ജി​എ​ച്ച്എ​സി​ലാ​ണ് പ​രീ​ക്ഷ എ​ഴു​തി​യ​ത്. ക​ട്ട​പ്പ​ന ജി​ല്ലാ വി​ദ്യാ​ഭ്യാ​സ ഓ​ഫീ​സി​ന്‍റെ പ​രി​ധി​യി​ൽ 6392 വി​ദ്യാ​ർ​ഥി​ക​ളും തൊ​ടു​പു​ഴ ജി​ല്ലാ വി​ദ്യാ​ഭ്യാ​സ ഓ​ഫീ​സി​ന്‍റെ പ​രി​ധി​യി​ൽ 5321 വി​ദ്യാ​ർ​ഥി​ക​ളു​മാ​ണ് പ​രീ​ക്ഷ എ​ഴു​തി​യ​ത്.

പോ​ലീ​സി​ന്‍റെ​യും ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​രു​ടേ​യും സ​ഹാ​യ​ത്തോ​ടെ സ്കൂ​ളു​ക​ളി​ൽ ക​ർ​ശ​ന ആ​രോ​ഗ്യ പ​രി​ശോ​ധ​ന​ക​ൾ​ക്കു ശേ​ഷ​മാ​ണ് വി​ദ്യാ​ർ​ഥി​ക​ളെ പ​രീ​ക്ഷാ​ഹാ​ളി​ലേ​ക്ക് പ്ര​വേ​ശി​പ്പി​ക്കു​ന്ന​ത്. വാ​ഹ​സൗ​ക​ര്യ​വും പ​ല സ്കൂ​ളു​ക​ളും ഏ​ർ​പ്പെ​ടു​ത്തി​യി​രു​ന്നു.

നാ​ളി​തു​വ​രെ ഇ​ല്ലാ​ത്ത ഒ​രു​ക്ക​ങ്ങ​ളു​മാ​യാ​ണ് വി​ദ്യാ​ർ​ഥി​ക​ൾ പ​രീ​ക്ഷാ ഹാ​ളി​ലേ​ക്കെ​ത്തി​യ​ത്. വി​ദ്യാ​ർ​ഥി​ക​ൾ വീ​ട്ടി​ൽ​നി​ന്നി​റ​ങ്ങി പ​രീ​ക്ഷ എ​ഴു​തി തി​രി​ച്ചു​പോ​കു​ന്ന​തു​വ​രെ ക​ർ​ശ​ന സു​ര​ക്ഷാ മു​ൻ​ക​രു​ത​ലു​മാ​ണ് സ്വീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. മാ​സ്ക് നി​ർ​ബ​ന്ധ​മാ​ണ്, സ്കൂ​ളി​നു​മു​ന്നി​ൽ കൈ​ക​ൾ അ​ണു​മു​ക്ത​മാ​ക്കി​യാ​ണ് ഹാ​ളി​ൽ പ്ര​വേ​ശി​ച്ച​ത്. ഒ​രു ഹാ​ളി​ൽ പ​ര​മാ​വ​ധി 20 കു​ട്ടി​ക​ളെ മാ​ത്ര​മാ​ണ് പ​രീ​ക്ഷ​ക്കി​രു​ത്തു​ന്ന​ത്. രോ​ഗ​ല​ക്ഷ​ണ​ങ്ങ​ളു​ള്ള​വ​ർ​ക്കും നി​രീ​ക്ഷ​ണ​ത്തി​ൽ ക​ഴി​യു​ന്ന​വ​ർ​ക്കും മ​റ്റു സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നെ​ത്തി​യ​വ​ർ​ക്കും പ്ര​ത്യേ​കം ക്ര​മീ​ക​ര​ണ​ങ്ങ​ൾ ഒ​രു​ക്കി​യി​രു​ന്നു. ഹോ​ട്ട് സ്പോ​ട്ടു​ക​ളി​ലും ക​ർ​ശ​ന സു​ര​ക്ഷ​യോ​ടെ​യാ​ണ് പ​രീ​ക്ഷ ന​ട​ത്തി​യ​ത്.

സ​ന്പ​ർ​ക്കം ഒ​ഴി​വാ​ക്കാ​ൻ പ​രീ​ക്ഷ​യ്ക്ക് ന​ൽ​കു​ന്ന അ​ധി​ക ഉ​ത്ത​ര​ക്ക​ട​ലാ​സി​ലും ഹാ​ൾ ടി​ക്ക​റ്റി​ലും ഇ​ൻ​വി​ജി​ലേ​റ്റ​ർ​മാ​ർ ഒ​പ്പു​വ​ച്ചി​ല്ല. മോ​ണോ​ഗ്രാം പ​തി​ച്ച ഉ​ത്ത​ര​ക്ക​ട​ലാ​സു​ക​ൾ ഇ​ൻ​വി​ജി​ലേ​റ്റ​ർ​മാ​ർ ആ​ദ്യ​പേ​ജി​ൽ ഒ​പ്പി​ട്ട​ശേ​ഷ​മാ​ണ് വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ന​ൽ​കി​യ​ത്. രാ​വി​ലെ 9.45-ന് ​തു​ട​ങ്ങി​യ വി​എ​ച്ച്എ​സ്ഇ പ​രീ​ക്ഷ​യ്ക്ക് വി​ദ്യാ​ർ​ഥി​ക​ൾ ഒ​ൻ​പ​തി​നു​ത​ന്നെ സ്കൂ​ളു​ക​ളി​ൽ എ​ത്തി​യി​രു​ന്നു. വി​ദ്യാ​ർ​ഥി​ക​ളും അ​ധ്യാ​പ​ക​രും ര​ക്ഷി​താ​ക്ക​ളും മു​ഖാ​വ​ര​ണം ധ​രി​ച്ചി​രു​ന്നു.