വൈ​കി​യെ​ത്തി​യ വി​ദ്യാ​ർ​ഥി​യെ പോ​ലീ​സ് സ്കൂ​ളി​ലെ​ത്തി​ച്ചു
Tuesday, May 26, 2020 9:44 PM IST
അ​ടി​മാ​ലി: പ​രീ​ക്ഷ​യു​ടെ സ​മ​യം തെ​റ്റി എ​ത്തി​യ വി​ദ്യാ​ർ​ഥി​ക്ക് അ​ടി​മാ​ലി ജ​ന​മൈ​ത്രി പോ​ലീ​സ് താ​ങ്ങാ​യി. അ​ടി​മാ​ലി എ​സ്എ​ൻ​ഡി​പി വൊ​ക്കേ​ഷ​ണ​ൽ ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ വി​ദ്യാ​ർ​ഥി കൊ​ന്പൊ​ടി​ഞ്ഞാ​ൽ സ്വ​ദേ​ശി അ​തു​ൽ ഷി​ജോ​യെ​യാ​ണ് പോ​ലീ​സ് വാ​ഹ​ന​ത്തി​ൽ പ​രീ​ക്ഷ​ക്കെ​ത്തി​ച്ച​ത്.
അ​തു​ൽ രാ​വി​ലെ പ​രീ​ക്ഷ​യ്ക്ക് ഹാ​ജ​രാ​വാ​തെ​വ​ന്ന​തോ​ടെ സ്കൂ​ൾ അ​ധി​കൃ​ത​ർ ഫോ​ണി​ൽ വി​ദ്യാ​ർ​ഥി​യു​മാ​യി ബ​ന്ധ​പ്പെ​ട്ടു. സ​മ​യ​ക്ര​മം തെ​റ്റി​യ​താ​ണ് വി​ദ്യാ​ർ​ഥി പ​രീ​ക്ഷ​ക്ക് ഹാ​ജ​രാ​കാ​തി​രി​ക്കാ​ൻ കാ​ര​ണ​മെ​ന്ന് മ​ന​സി​ലാ​ക്കി​യ അ​ധ്യാ​പ​ക​ർ വി​വ​രം സ്കൂ​ൾ​മു​റ്റ​ത്തു​ണ്ടാ​യി​രു​ന്ന പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രെ അ​റി​യി​ച്ചു.
നി​ശ്ചി​ത സ​മ​യ​ത്തി​നു​ള്ളി​ൽ വി​ദ്യാ​ർ​ഥി​യെ സ്കൂ​ളി​ലെ​ത്തി​ച്ചാ​ൽ പ​രീ​ക്ഷ​യ്ക്കി​രു​ത്താ​നാ​കു​മെ​ന്ന് സ്കൂ​ൾ അ​ധി​കൃ​ത​ർ പോ​ലീ​സി​നെ അ​റി​യി​ച്ച​തോ​ടെ ജ​ന​മൈ​ത്രി ക​മ്യൂ​ണി​റ്റി റി​ലേ​ഷ​ൻ ഓ​ഫീ​സ​ർ കെ.​ഡി. മ​ണി​യ​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് വി​ദ്യാ​ർ​ഥി​യു​ടെ വീ​ട്ടി​ലേ​ക്ക് പു​റ​പ്പെ​ട്ടു. സ​മ​യ​ക്ര​മം തെ​റ്റി​യ വി​വ​രം മാ​താ​പി​താ​ക്ക​ൾ അ​റി​ഞ്ഞ​തോ​ടെ വി​ദ്യാ​ർ​ഥി​യെ മ​റ്റൊ​രു വാ​ഹ​ന​ത്തി​ൽ അ​ഞ്ചാം​മൈ​ലി​ൽ എ​ത്തി​ച്ചി​രു​ന്നു. ഇ​വി​ടെ​നി​ന്നും പോ​ലീ​സ് വാ​ഹ​ന​ത്തി​ൽ അ​തു​ൽ സ്കൂ​ളി​ലെ​ത്തി പ​രീ​ക്ഷ​യ്ക്കി​രു​ന്നു.