ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ ഒ​പി വി​ഭാ​ഗം പു​ന​രാ​രം​ഭി​ച്ചു
Tuesday, May 26, 2020 9:49 PM IST
തൊ​ടു​പു​ഴ:​ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ കോ​വി​ഡ്-19 മൂ​ലം താ​ത്ക്കാ​ലി​ക​മാ​യി നി​ർ​ത്തി​വ​ച്ചി​രു​ന്ന സ്പെ​ഷാ​ലി​റ്റി ഒ​പി വി​ഭാ​ഗ​ങ്ങ​ൾ ഭാ​ഗി​ക​മാ​യി പ്ര​വ​ർ​ത്ത​നം പു​ന​രാ​രം​ഭി​ച്ചു.​
സു​ര​ക്ഷാ മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ക്കു​ന്ന​തി​നാ​യി ഒൗ​ട്ട്പേ​ഷ്യ​ന്‍റ് വി​ഭാ​ഗ​ത്തി​ൽ ഡോ​ക്ട​റു​ടെ സേ​വ​നം ആ​വ​ശ്യ​മു​ള്ള​വ​ർ എ​ല്ലാ ദി​വ​സ​ങ്ങ​ളി​ലും ഉ​ച്ച​യ്ക്ക് ഒ​ന്നു​മു​ത​ൽ വൈ​കു​ന്നേ​രം നാ​ലു​വ​രെ​യു​ള്ള സ​മ​യ​ങ്ങ​ളി​ൽ 8075908291 എ​ന്ന ന​ന്പ​റി​ൽ വി​ളി​ച്ച് ബു​ക്ക് ചെ​യ്യ​ണം.​ന്യൂ​റോ വി​ഭാ​ഗം-​ചൊ​വ്വ,വ്യാ​ഴം.​ശി​ശു​രോ​ഗം-​ചൊ​വ്വ,വ്യാ​ഴം,ശ​നി.​സ​ർ​ജ​ൻ-​ചൊ​വ്വ,വ്യാ​ഴം,ശ​നി. ​ഗൈ​ന​ക്കോ​ള​ജി-​തി​ങ്ക​ൾ,വ്യാ​ഴം.​ ത്വ​ക്ക്-​ചൊ​വ്വ, വ്യാ​ഴം,ശ​നി.​അ​സ്ഥി-​തി​ങ്ക​ൾ,ബു​ധ​ൻ,വെ​ള്ളി.​പ​ല്ല്-​ചൊ​വ്വ, ബു​ധ​ൻ,ശ​നി.​പാ​ലി​യേ​റ്റീ​വ്-​തി​ങ്ക​ൾ,വ്യാ​ഴം.​സൈ​ക്യാ​ട്രി-​തി​ങ്ക​ൾ, ബു​ധ​ൻ, ശ​നി എ​ന്നീ ദി​വ​സ​ങ്ങ​ളി​ൽ പ്ര​വ​ർ​ത്തി​ക്കു​മെ​ന്ന് ആ​ശു​പ​ത്രി സൂ​പ്ര​ണ്ട് അ​റി​യി​ച്ചു.