മൂന്നാറിലെ ഭൂ​മി കൈ​യേ​റ്റം: ഡെ​പ്യൂ​ട്ടി ത​ഹ​സി​ൽ​ദാ​രെ സ​സ്പെ​ൻ​ഡ് ചെ​യ്തു
Wednesday, May 27, 2020 9:36 PM IST
മൂ​ന്നാ​ർ: മൂ​ന്നാ​റി​ൽ സ​ർ​ക്കാ​ർ ഭൂ​മി കൈ​യേ​റാ​ൻ ഒ​ത്താ​ശ​ചെ​യ്ത ഡെ​പ്യൂ​ട്ടി ത​ഹ​സി​ൽ​ദാ​രെ സ​സ്പെ​ൻ​ഡ് ചെ​യ്തു. കൈ​യേ​റ്റ ഭൂ​മി​ക്ക് റ​വ​ന്യു രേ​ഖ​ക​ളി​ൽ തി​രി​മ​റി ന​ട​ത്തി കൈ​വ​ശാ​വ​കാ​ശ സ​ർ​ട്ടി​ഫി​ക്ക​റ്റ് ന​ൽ​കി​യ കെ​ഡി​എ​ച്ച് ഡെ​പ്യൂ​ട്ടി ത​ഹ​സി​ൽ​ദാ​ർ സ​നി​ൽ കു​മാ​റി​നെ​യാ​ണ് സ​സ്പെ​ൻ​ഡ് ചെ​യ്ത​ത്. ദേ​വി​കു​ളം സ​ബ് ക​ള​ക്ട​റു​ടെ റി​പ്പോ​ർ​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ന​ട​പ​ടി.
കെ​ഡി​എ​ച്ച് വി​ല്ലേ​ജി​ൽ സ​ർ​വേ ന​ന്പ​ർ 20/1-ൽ​പെ​ട്ട സ്ഥ​ല​ത്ത് സ്വ​കാ​ര്യ വ്യ​ക്തി കൈ​യേ​റി കെ​ട്ടി​ടം നി​ർ​മി​ച്ചി​രു​ന്നു. ദേ​വി​കു​ളം ബി​വ​റേ​ജ​സ് കോ​ർ​പ​റേ​ഷ​ൻ ഒൗ​ട്ട് ലെ​റ്റി​ന് സ​മീ​പ​ത്തു​ള്ള സ്ഥ​ലം ലൈ​ഫ് പ​ദ്ധ​തി​യി​ൽ വീ​ടു​നി​ർ​മി​ക്കു​ന്ന​തി​ന് മാ​റ്റി​യി​ട്ടി​രി​ക്കു​ന്ന​താ​ണ്.
റ​വ​ന്യു വ​കു​പ്പ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് കൈ​യേ​റ്റം ക​ണ്ടെ​ത്തി​യ​ത്. ഇ​തു​സം​ബ​ന്ധി​ച്ച് ജി​ല്ലാ ക​ള​ക്ട​ർ​ക്ക് ദേ​വി​കു​ളം സ​ബ് ക​ള​ക്ട​ർ റി​പ്പോ​ർ​ട്ട് ന​ൽ​കു​ക​യാ​യി​രു​ന്നു.
അ​ന്വേ​ഷ​ണ​ത്തി​ൽ ദേ​വി​കു​ളം സ്വ​ദേ​ശി മ​ണി​യു​ടെ ഭാ​ര്യ​യു​ടെ പേ​രി​ൽ ഡെ​പ്യൂ​ട്ടി ത​ഹ​സി​ൽ​ദാ​ർ സാ​ക്ഷ്യ​പ​ത്രം ന​ല്കി​യി​ട്ടു​ണ്ടെ​ന്നും നി​രു​ത്ത​ര​വാ​ദ​പ​ര​മാ​യി സാ​ക്ഷ്യ​പ​ത്രം ന​ൽ​കി​യ​താ​യും ക​ണ്ടെ​ത്തി. തു​ട​ർ​ന്നാ​ണ് ഡെ​പ്യൂ​ട്ടി ത​ഹ​സി​ൽ​ദാ​ർ സ​നി​ൽ കു​മാ​റി​നെ​തി​രേ ജി​ല്ലാ ക​ള​ക്ട​ർ ന​ട​പ​ടി സ്വീ​ക​രി​ച്ച​ത്.
ദേ​വി​കു​ളം എ​ൽ​എ ത​ഹ​സി​ൽ​ദാ​രു​ടെ റി​പ്പോ​ർ​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ലൈ​ഫ് പ​ദ്ധ​തി പ്ര​കാ​രം വീ​ട് നി​ർ​മി​ക്കു​ന്ന​തി​നാ​ണ് കൈ​വ​ശ​രേ​ഖ ന​ൽ​കി​യ​തെ​ന്നും 1996 കൈ​വ​ശ രേ​ഖ ന​ൽ​കി​യി​ട്ടു​ണ്ടെ​ന്നും സ​ബ് ക​ള​ക്ട​റു​ടെ പ്രാ​ഥ​മി​ക അ​ന്വേ​ഷ​ണ​ത്തി​ൽ ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്.
കൂ​ടു​ത​ൽ അ​ന്വേ​ഷ​ണം ന​ട​ത്തി​യാ​ൽ മാ​ത്ര​മേ നി​ജ​സ്ഥി​തി വ്യ​ക്ത​മാ​കു​ക​യു​ള്ളെ​ന്നും റി​പ്പോ​ർ​ട്ടി​ലു​ണ്ട്.
വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണ​ത്തി​ന് റി​പ്പോ​ർ​ട്ട് ഡെ​പ്യൂ​ട്ടി ക​ള​ക്ട​ർ​ക്ക് (എ​ൽ​ആ​ർ) കൈ​മാ​റി​യ​താ​യി ജി​ല്ലാ ക​ള​ക്ട​ർ എ​ച്ച്. ദി​നേ​ശ​ൻ അ​റി​യി​ച്ചു.